Tuesday 18 February 2014

ആരു ചികിസിക്കും? ആരാണതിനു യോഗ്യതയുള്ളവർ?

ആരു ചികിസിക്കും? 
ആരാണതിനു യോഗ്യതയുള്ളവർ?

മെഡിക്കൽ കോളേജുകളിലേയും വന്കിട സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി
ആശുപത്രികളിലേയും സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ കരങ്ങളിൽ
ആണു ജനങ്ങളുടെ ആരോഗ്യം എന്ന ചിന്താഗതി ഇന്നു നമ്മുടെ നാട്ടിൽ
പരക്കെ വ്യാപകമാണ്. "ജനകീയ ആരോഗ്യം" എന്ന അതിമനോഹരമായ
പ്രയോഗം ആവിഷകരിച്ച,ഇടതുപക്ഷ സഹചാരിയായ മുൻ കേരളവൈസ്ചാൻസലർ
ഡോ.ബി.ഇക്ബാലും അനുയായികളും ആണ് ഇത്തരം ഒരു ചിന്താഗതി പരത്തിയത്.
കേരളത്തെ ചികിസിക്കണം എന്ന പേരിൽ ഫെബ് 16-22 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
ഡോ.ഇക്ബാലെഴുതിയ ലേഖനം പരക്കെ ചർച്ച 
ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

" വികസിത രാജ്യങ്ങൾക്കു തുല്യമായ ആരോഗ്യനിലവാരം കൈവരിച്ചസംസ്ഥാനമാണു കേരളം" എന്നതാണു ഡോ.ഇക്ബാലിന്റെ ആദ്യ
വാചകം.സംസ്ഥാനം"ആയിരുന്നു"എന്നെന്റെ വക ഭേദഗതി.
1965,1974 കാലഘട്ടങ്ങളിലെ ആരോഗ്യനിലയുടെ സ്ഥിതിവിവരം ഡോ.ഇക്ബാൽനൽകുന്നു.
1974 കാലത്ത് കേരളത്തിൽ എത്ര മെഡിക്കൽ കോളേജുകൽ,എത്രമൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റലുകൾ,എത്ര സൂപർസ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരുന്നു എന്ന
കാര്യം ഡോ.ഇക്ബാൽ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കുന്നു.ജനകീയആരോഗ്യത്തിൽ ഇവയുടെ പങ്ക് മൻസ്സിലാക്കണമെങ്കിൽ ആ കണക്കുകളും വേണം.
ആരോഗ്യമേഖലയ്ക്ക് അക്കാലത്ത സർക്കാർ നൽകിയ വിഹിതം ഡോ.ഇക്ബാൽപറയുന്നുണ്ട്.വെറും 0.9 ശതമാനം.
എന്നു പറഞ്ഞാൽ വെറൂം 0.9മ്ശതമാനം കൊണ്ടൂം വൻ നേട്ടം നേടാം.അതിനു മൂന്നുശതമാനം വിഹിതമോ അമേരിക്കയിൽ അവർ ഇന്നു ചെലവാക്കുന്ന 18 ശതമാനമോ വേണ്ട എന്ന കാര്യം ഡോ.ഇക്ബാൽ കാണാതെ പോകുന്നു.
(തുടരും)
1974 കാലത്ത് കേരളത്തിൽ ഉയർന്ന ആരോഗ്യനിലവാരം
പുലർത്തിയിരുന്നതിന്റെ കാരണങ്ങൾ (!)സാമൂഹ്യനീതിയിലധിഷ്ഠിതം,
(2)ഉയർന്ന സാക്ഷരത,(3)ഭൂപരിഷകരണനിയമം വഴി ജന്മിത്വം അവസാനിപ്പിച്ചത്,
(4)പൊതുവിതരണസമ്പ്രദായം,(5)അവകാശസമരങ്ങളിലൂടെ ഉണ്ടായ നേട്ടം എന്നിവയും
അതിനെല്ലാമുപരി (6)ഉയർന്ന സ്ത്രീസാക്ഷരതയും ആണെന്നു ഡോ.ഇക്ബാൽ.
പക്ഷേ വർഷങ്ങൾ കഴിഞ്ഞു 2014 ല് പോലും ഈ നേട്ടങ്ങൾ ആറും  നിലനിൽക്കുന്നു.
പക്ഷേ ആരോഗ്യനിലവാരം മോശം.രോഗാതുരത്(മോർബിഡിറ്റി) കൂടുതൽ.
എന്താണു കാരണം?
ഡോ.ഇക്ബാൽ എടുത്തു പറഞ്ഞ കാരണങ്ങൾ മാത്രമല്ല 1974 കാലത്തെ ഉയർന്ന
ആരോഗ്യനിലവാരത്തിനു കാരണം എന്നു വ്യക്തം.
പിന്നെ എന്തായിരുന്നു കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരത്തിനു കാരണം?
"കേരളാ മോഡലി"നു കാരണമായ അടിസ്ഥാന ഘടകം എന്തായിരുന്നു?
ഇന്നില്ലാത്ത എന്താണന്നുണ്ടായിരുന്നത്?