Saturday 30 November 2013

തമ്പുരാൻ മുക്കിനു പിന്നിലെ കഥ

തമ്പുരാൻ മുക്കിനു പിന്നിലെ കഥ
തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ വടക്കുവശം വഴി മെഡിക്കൽ
കോളേജിലേക്കുപോവുകയാണങ്കിൽ തമ്പുരാൻ മുക്കെന്നു പറയുന്ന ഒരു കവല കാണാം.പി.ടി.ഉഷ റോഡിനു
സമീപം.ആരാണീ  തമ്പുരാൻ എന്നറിയുന്നവർ വിരളമായിരിക്കും. ആ തമ്പുരാനെ പൊതു ജനം
വിളിച്ചിരുന്നതു പൊട്ടൻ തമ്പുരാൻ എന്നാണെന്നറിയുമ്പോൾ നിങ്ങൾക്കു കൂടുതൽ അമ്പരപ്പു തോന്നും.
നാാട്ടുകാരുടെ പ്രിയംകരനായ തമ്പുരാനായിരുന്നു ഈ പൊട്ടൻ.വിവിധ രംഗങ്ങളിൽ പേരെടുത്ത ഒരു വർമ്മ.

നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ആധുനിക വൈദ്യം പഠിച്ച് ഡോക്ടർ.കാലപാനി എന്ന കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ സമുദായഭ്രഷ്ട നാക്കപ്പെട്ട തമ്പുരാൻ.ഡോ.എൽ.ഏ.രവിവർമ്മ(18841958).ചിത്തിര തിരുനാളും അമ്മ മഹാറാണിയും കാലപാനി
കടന്നതിനു ശേഷമാണീ വർമ്മയുടെ ഭ്രഷ്ട് മാറ്റപ്പെട്ടത്.1884 ല് സംസ്കൃതപണ്ഡിതനായ നീലകണ്ഠശർമ്മയുടെ മകൻ ആയി
ജനിച്ചു.പിതാവ് ആനക്കൊമ്പിൽ കരകൗശലവസ്തുക്കൾ കൊത്തുന്നതിൽ വിദഗ്ദൻ ആയിരുന്നു.പരമ്പര്യരീതിയിൽ
ചെറുപ്പത്തിൽ ആയുർവേദം പഠിച്ച രവി വർമ്മ മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.സീച്
നേടി.പിന്നീട് കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി നോക്കി.1921 ല് ലണ്ടനിൽ നിന്നും DOM( Mooefield Hospital)
നേടി.പിന്നീട് തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കി.ആദ്യ വിവാഹത്തിൽ 2 പുത്രന്മാരും
3 പുത്രി മാരും.രണ്ടാം വിവാഹത്തിൽ 4 പുത്രന്മാരും 2 പുത്രിമാരും.പ്രസിദ്ധ ന്യൂറോ സർജൻ അനിരുദ്ധവർമ്മ മകൻ.
റിട്ടയർ ചെയ്തതിനു ശേഷം മലയാളഭാഷയെ അദ്ദേഹം ഏറെ പോഷിപ്പിച്ചു.ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത്.കോലെഴുത്ത് പഠനങ്ങൾക്കും അദ്ദേഹം സമയം ചെലവഴിച്ചു.വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതി.1940-42
കാലത്ത്മനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.കുട്ടികളുടെ ചികിൽസയിൽ
കുമാരഭൃത്യം എന്ന ഗ്രന്ഥം എഴുതി.ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീഥ മൊഴിമാറ്റം നടത്തി ക്കൊടുത്തു.മാത്യൂ.എം.
കുഴിവേലിയുടെ ബാലൻ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അദ്ദേഹം ഒരു പാടെഴുതി.
അതിനെല്ലാം ഉപരിയായി അദ്ദേഹം ആയുർവേദ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു.എന്നാൽ ആയുർവേദ
വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ(ഒരു പക്ഷെ നമ്മുടെ തോപ്പിൽ ഭാസിയും മറ്റുമാവാം)അദ്ദേഹം ആ പദവി
വൈൽച്ചെറിഞ്ഞു.1948 ലന്തരിച്ചു.അദ്ദേഹവും ആനക്കൊമ്പിൽ കരകൗശലവസ്തുക്കൾ കൊത്തിയുണ്ടാക്കിയിരുന്നു.
നല്ലൊരു ജ്യോതിഷ പണ്ഡിതൻ കൂടിയായിരുന്നു ഡോ.രവിവർമ്മ.അദ്ദേഹത്തിന്റെ മകൻ ആറന്മുളയിലെ
പ്രതാപവർമ്മ എണ്ടെയും ജ്യോതിഷി ആയിരുന്നു.പിതാവിന്റെ ഫോട്ടോ നൽകിയത് അന്തരിച്ചു പോയ ആ
ജ്യോതിഷപണ്ഡിതൻ.
കണ്ണൂ വൈദ്യൻ തമ്പുരാൻ,കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നെല്ലാം പൊതു ജനം ആ
മഹാനായ പണ്ഡിതനെ,ചികിസകനെ,ഭാഷാസ്നേഹിയെ വിളിച്ചു.
അദ്ദേഹം താംസ്സിച്ചിരുന്ന സ്ഥലം ഇന്നും തമ്പുരാൻ മുക്കെന്നറിയപ്പെടുന്നു.

Thursday 28 November 2013

ഞങ്ങളുടെ തലമുറയിലെ ഡോക്ടർമാർക്ക്

ഞങ്ങളുടെ തലമുറയിലെ ഡോക്ടർമാർക്ക്
അദ്ധ്യാപകർ ആയി ലഭിച്ചത് ഇംഗ്ലണ്ടിൽ നിന്നു
പരിശീലനം ലഭിച്ച ആതുരസേവകരെ ആയിരുന്നു.
(ഗാന്ധിജി,നെഹ്രു തുടങ്ങിയ ദേശീയ നേതാക്കൾക്കു
ഭാരതത്തെ പാര തന്ത്രത്തിൽ നിന്നു മോചിപ്പിക്കാൻ
ആഗ്രഹവും ആവേശവും തന്റേടവും തോന്നിപ്പിച്ചതും
ബ്രിട്ടനിൽ നിന്നു കിട്ടിയ പരിശീലനം/പരിചയം ആയിരുന്നിരിക്കാം.)
തിരുവനന്തപുരം കെഡിക്കൽ കോളേജിന്റെ ജനയിതാക്കളായ
ഡോ.സി.ഓ.കരുണാകരനും ഡോ.ആർ .കേശവൻ നായരും
ബ്രിട്ടനിൽ പരിശീലനം നേറ്റിയവർ.(തിരുവനന്തപുരത്തു നിന്നും
ഇംഗ്ലണ്ടിൽ പരിശീലനത്തിനു സർക്കാർ വിട്ട ത്രിമൂർത്തികളുടെ
കഥ രസകരമാണ്.ഒരാൾക്കു ബിരുദം കിട്ടി.രണ്ടാമനു ഭാര്യയെ
കിട്ടി.മൂന്നാമൻ ടൈ കെട്ടാൻ പഠിച്ചു.മൂന്നു പേരും എന്റെ
ഗുരുക്കന്മാർ) കേംബ്രിഡ്ജിൽ നിന്നും ഉന്നത ബിരുദം(ബിരുദം എന്നത് നൂറു
ശതമാനം ശരിയായ പ്രയോഗമല്ല.റോയൽ കോളേജിൽ നിന്നു
കിട്ടുന്ന ,ലോകമെങ്ങും അംഗീകാരമുള്ള ഫെലോഷിപ്പും മെംബർ
ഷിപ്പും ശരിയായ അർത്ഥത്തിൽ വെറും ഡിപ്ലോമകൾ.പക്ഷേ
ലോകമെമ്പാടും നമ്മുടെ ഡി.എം നേക്കാൾ വില,അംഗീകാരം.
ഡി.എം ആയി വന്നാലൊന്നും ഇവിടത്തെ ഫെലോഷിപ് കിട്ടുകയുമില്ല.
ടെക്സ്റ്റ് ബുക്ക് ജ്ഞാനത്തിനവർ പുല്ലു വില നൽകും.പ്രായോഗിക
അറിവു അതു നമ്മുടെ ഡി.എം കാർക്ക് പോലും കമ്മി.)നേടിയ
ഡോ.സി.എം.ഫ്രാൻസിസ്സ് ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ
സ്പെഷ്യൽ ഓഫീസ്സറും ആദ്യ പ്രിൻസിപ്പാളും.
പിന്നെ ഡോ.കെ.പരമേശ്വരൻ,ഡോ.കെ.പി ജോർജ്,ഡോ.ജോർജ് ജേക്കബ്
(മെഡിക്കൽ) ഡോ.മാത്യൂ വർഗീസ്സ്(സർജൻ),ഡോ.മിസ്സിസ് ഫിലിപ്(ഗൈനക്)
ഡോ.ഗോപിനാഥമേനോൻ(നേത്രവിഭാഗം) എല്ലാം ഇംഗ്ലണ്ടിൽ നിന്നു
പരിശീലനം ലഭിച്ചവർ.
ഇവരിൽ ഡോ.കെ.പി.ജോർജ് തിരുവനന്തപുരത്തേയും
കോട്ടയത്തേയും മെഡിക്കൽ കോളേജുകളിലെ ആദ്യബാച്ചു
കളുടെ ഗുരുനാഥൻ.ഒരു പക്ഷേ ഏറ്റവും കുറച്ചു മരുന്നുകൾ
കുറിപ്പായി നൽകുന്ന മലയാളി ഡോക്ടർ.
ഈ ജീവിത സായാഹ്നത്തിലും ആരോഗ്യ ബോധവൽക്കരണത്തിൽ
അതിയായ താല്പര്യം എടുക്കുന്ന മുതിർന്ന ഡോക്ടർ.

Sunday 24 November 2013

ബ്രയിൻ ആറ്റായ്ക്ക് ആർക്കും വരാം.

ബ്രയിൻ ആറ്റായ്ക്ക് ആർക്കും വരാം.
ഏതു പ്രായത്തിലും വരാം.
ആണിനുംപെണ്ണിനും വരാം.ഏതു ജോലിക്കാർക്കും
വരാം.ഏതുമതത്തിൽ,സമുദായത്തിൽ,
പാർട്ടിയിൽ എന്നൊന്നും നോക്കതെ സ്ടോക്ക്
നിങ്ങളെ പിടികൂടാം.മുതലാളിയ്ക്കും തൊഴിലാളിയ്ക്കും
പാർട്ടി നേതാവിനും അനുയായിക്കും ഗുണ്ടകൾക്കും
അതു വരാം.ഡോക്ടർക്കും നേർസിനും തൂപ്പുകാരിക്കും
വാരാവുന്ന അവ്സ്ഥ.
സ്ട്രോക്ക് തടയാവുന്ന സ്ഥിതിയത്രേ.
ജീവിത ശൈലി മാറ്റണം.
പുകവലി ഒഴിവാക്കണം.
മദ്യപാനം ഉപേക്ഷിക്കണം.
വ്യായാമം ക്രമമായി ചെയ്യണം
ഇടയ്ക്കിടെ രക്തമർദ്ദം നോക്കിക്കണം.
തനിയെ നോക്കാവുന്ന ഉപകരണം
(ഡിജിറ്റൽ)
ഇപ്പോൾ ലഭ്യമാണ്.
പ്രകൃതി സൗഹൃദ രീതിയിൽ വളർത്തിയ
പുതിയ പച്ചക്കറികളും പഴങ്ങളും
ദിവസേന കഴിക്കണം.
ഉപ്പ് കുറയ്ക്കണം.വറത്തതും പൊരിച്ചതും
കരിച്ചതുമായ ആഹാരങ്ങൾ
കഴിയുന്നതും കുറയ്ക്കണം.

Saturday 23 November 2013

ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

കൊച്ചിയിലെ ലൂർദ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റ്  ഡോ.ബോബി വർക്കി മാരാമറ്റം കൊച്ചിയിലെ സ്റ്റ്രോക്ക് രോഗികളെ കുറിച്ച് നടത്തിയ പഠനം ശ്ർദ്ധേയമാണ്.
50 വയസ്സുകഴിഞ്ഞവ്രിലാണു പക്ഷവധംഅഥവാ സ്റ്റ്രോക് അധികവും കാണപ്പെടുക.

വർഷം തോറും കൊച്ചിയിൽ 2000 പേർക്കു പക്ഷവധം എന്ന തളർച്ച് പിടിപെടുന്നു.ഇവരിൽ അര (0.5) ശതമാനത്തിൻ(100) പേർക്കു മാത്രമാണു യഥാസമയംശരിയായ ചികിസ ലഭിക്കുന്നത്.3-6 മണിക്കൂറിനുള്ളീൽ ആധുനിക സൗകര്യങ്ങളുള്ള
ഹോസ്പിറ്റലിൽ ചെന്നെത്തിക്കാൻ കഴിഞ്ഞാൽ മാത്രമാണു പ്രയോജനം കിട്ടുക.

ഹാർട്ട് അറ്റായ്ക്കിനേകുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചും മലയാളി സമൂഹം ഇന്നറിവുള്ളവരത്രേ,എന്നാൽ ബ്രയിൻ അറ്റായ്ക്കിന്റെ കാര്യത്തിൽമലയാളി അത്ര ബോധമുള്ളവരല്ല.ഹാർട്ട് അറ്റായ്ക്കിൽ അടിയന്തര ചികിൽസകിട്ടാതെ വന്നാൽ രോഗി മരിക്കും.ബ്രയിൻ അറ്റായ്കിന്റെ കാര്യ്ത്തിൽ മരണം
സംഭവിച്ചില്ല എന്നു വരാം.എന്നാൽ ദീർഘകാലം മറ്റുള്ളവരെ ആശ്രയിച്ചുചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിൽ അനേക വർഷം കിടക്കയിൽകഴിയേണ്ടി വരാം.അവസാനം പുഴുത്തു ചാവേണ്ടിയും വരാം.

ഡോ.ബോബിയുടെ പഠനത്തിൽ 10-20 ശതമാനം രോഗികള്ക്കേ ആധുനിക ചികിൽസലഭിക്കുന്നുള്ളു.

കിടയ്ക്കയിൽ നിന്നെഴുനേൽക്കാൻ കഴിയാതെ വരുക,തലകറക്കം,ബാലൻസ് തെറ്റൽ,
അസഹ്യമായ തലവേദന, കുഴയുന്ന സംസാരം,
കേൾക്കുന്നതു മൻസ്സിലാകാതെ വരുക,
മുഖം കോടുക,കയ്യോ കാലോ രണ്ടുമോ തളർന്നു പോവുക എന്നിവയൊക്കെയാണു ലക്ഷണങ്ങൾ.
ദീർഘകാലമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കാണു
സ്ട്രോക് വരുക.
ചികിസ പലപ്പോഴും പൂർണ്ണ രോഗ വിമുക്തി നൽകില്ല.

എന്നാൽ ശ്രദ്ധിച്ചാൽ പൂർണ്ണമായും തടയാവുന്ന സ്ഥിതി
വിശേഷമാണു സ്ട്രോക്ക്.
അതിനു വിപുലമായ രീതിയിൽ ബോധവൽക്കരണം നടത്തണം.
ഓർമ്മിക്കുക.നമുക്കെല്ലാം വരാവുന്ന,
എന്നാൽ തടയാവുന്ന ഒരു സ്ഥിതി വിശേഷമാണു
ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു

ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു


ഡോ(പദ്മശ്രീ) കെ.എൻ.പൈ,ഡോ.പി.കെ.ആർ.വാര്യർ
എന്നിവർ കേരളം കണ്ട പ്രമുഖ ജനകീയ ഡോക്ടർ മാരായിരുന്നു.
ഇന്ത്യലിയെ തന്ന ആദ്യത്തേതെന്നു പറയാവുന്ന മദിരാശി മെഡിക്കൽ
കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ,ഇടതുപക്ഷവീക്ഷണം
ആയുഷക്കാലം മുഴുവൻ വച്ചു പുലർത്തിയ സാധാരണക്കാരുടെ 
ആതുര ശുഷൂഷകർ.
ഡോ.വാര്യർ ഉപരിപഠനത്തിനു ഇംഗ്ലണ്ടിൽ
പോയപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹംസമായും പ്രവർത്തിച്ചു.
ഇംഗ്ലണ്ടിൽ നിന്നും റോയൽ കോളെജിൽ നിന്നും ബഹുമതി നേടി.
കാർഡിയോതൊറാസിക് സർജനായി.റിട്ടയർ ചെയ്തശേഷം മംഗലാപുരത്തും
പിന്നീട് കണ്ണൂരും മെഡിക്കൽ കോളേജുകളിൽ ഉന്നതസ്ഥാനം വഹിച്ചു.
എം.വി.രാഘവനുമായി പിണങ്ങി;
അതെല്ലാം വലിച്ചെറിഞ്ഞു.

ഡോ.വാര്യർ രാഷ്ട്രീയ ചായുവ് മറച്ചു വച്ചതേ ഇല്ല.ഭാര്യ പാർട്ടിടിക്കറ്റിൽ
തന്നെ തെരഞ്ഞെടുപ്പിൽ മൽസരിച്ചു.ജാതി നോക്കാതെ മകളെ വിവാഹം
അഴിച്ചു കൊടുത്തു.ലളിതമായി ജീവിച്ചു.നടന്നും സൈക്കിളിലും യാത്ര
ചെയ്തു.പ്രൈവറ്റ് പ്രാക്ടീസ് ചെയ്തില്ല.രോഗികളിൽ നിന്നും പണം
വാങ്ങിയില്ല.വീട്ടിൽ രോഗികളെ പരിശോധിച്ചിരുന്നില്ല.

ഡോ.വാര്യർ തന്റെ ജീവിതകഥ് ,രണ്ടു ഭാഗങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു.
അനുഭവങ്ങൾ അനുഭാവങ്ങൾ-ഒരു സർജന്റെ ഓർമ്മക്കുറിപ്പുകൾ


ഏഴാച്ചേരിയുടെ വെളിപ്പെടുത്തൽ
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റും
കവിയും ചാനൽ വിധികർത്താവുമായ ഏഴാച്ചേരി
രാമചന്ദ്രൻ 22011 സെപ്തബർ മാസത്തിൽ പുനലൂരിൽ
കല(കുതിരച്ചിറ ആർട്സ്& ലിറ്റററി അസ്സോസ്സിയേഷൻ
സന്തോഷ എച്ചിക്കാനത്തിനു അവാർഡു നൽകുന്ന ചടങ്ങിൽ
ഷാഹിൽ ഷാ,മുഹമ്മദ് ഷാഫി എന്നീ രണ്ടു ഡോക്ടർമാരെ
സാക്ഷി നിർത്തി ഒരു വെളിപ്പെടുത്തൽ നടത്തി:
1975 ഒക്ടോബര് 26 നുഡോ.പി.കെ,ആർ .വാര്യർ 
 ചെയ്ത ശസ്ത്രക്രിയയെ തുടർന്നു വയലാർ മരിക്കാൻ കാരണം
മുപ്പത്തിമൂന്നാമത്തെ കുപ്പി രക്തം ഗ്രൂപ്പ് മാറി കുത്തിവച്ചതായിരുന്നു;
ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു എന്നു
ഏഴാച്ചേരി എന്ന കവി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
മണമറഞ്ഞ ഗ്രന്ഥകാരൻ ചേലങ്ങാടു ഗോപാലകൃഷ്ണനേയും

അദ്ദേഹം തെളിവിനായി പരാമർശിച്ചു.

ഇവിടെ സ്വാഭാവികമായും അറിഞ്ഞിരിക്കേണ്ട ചില
വസ്തുതകളുണ്ട്.

ഒരു ഡോക്ടർ ആദ്യമായും അവസാനമായും ഒരു ഗുരു,
ബോധവൽക്കരണം നടത്തുന്ന ആൾ,ആവണം.

രോഗപ്രതിരോധത്തിനു ഡോക്ടർമാർ മുൻ ഗണന നലക്ണം.
രോഗം വന്നിട്ടു ചികിസിക്കുന്നതിലും നന്നു രോഗം വരാതെ
നോക്കുക ആണ്.അതു മനസ്സിലാക്കാനാണു സർ ജോസ്ഫ് ബോർ
തന്റെ നിർദ്ദേശങ്ങളിൽ മെഡിക്കൽ വിദ്യാർഥികളെ മൂന്നു മാസം 
സോഷ്യൽ ആൻഡ് പ്രവന്റീവ് മെഡിസിൻ പഠിപ്പിക്കണമെന്നു
നിർദ്ദേശിച്ചത്.1946 ലതു പ്രാബല്യത്തില് വരുമ്പോഴേയ്ക്കും
ഡോ.വാര്യർ എം.ബി.ബി.എസ്സ് പാസ്സായിക്കഴിഞ്ഞു എന്നതൊന്നും
ആ കടമ നിർവഹിക്കാതിരിക്കുന്നതിനെ സാധൂകരിക്കില്ല.

ഇംഗ്ലണ്ടിൽ ചികിൽസ എവിഡൻസ് ബേസ്ഡ് ആണിപ്പോൾ.
അറുപതുകളിൽ ആയിരുന്നോ എന്നറിവില്ല.തെളിഞ്ഞ കാര്യങ്ങൾ
മാത്ര്മേ,ഫലപ്രദമെന്നു തെളിഞ്ഞ  ശസ്ത്രക്രിയ, മാത്രമേ ചെയ്യാവൂ.

ചെയ്യുന്നതിനു മുൻപു രോഗിയ്ക്കു,ബന്ധുക്കൾക്കു ബോധവൽക്കരണം
നടത്തി വരും വരായ്കകൾ മൻസ്സിലായി എന്നെഴുതി വാങ്ങണം.
മറ്റുചികിൽസാ രീതികളുണ്ടെങ്കിൽ,(ഓൾട്ടർനേറ്റീവ്)അവയെ കുറിച്ചു
രോഗിയേയും ബന്ധുക്കലേയും പറഞ്ഞു മൻസ്സിലാക്കണം.ഏതു
തരം ചികിൽസ എന്നു രോഗി തീരുമാനിക്കണം.

വയലാറിനു രണ്ടു ഗുരുതരമായ അവസ്ഥകൾ ഉണ്ടായിരുന്നു.
ഓരോന്നുംതനിയെ തന്നെ മാരകം.
ഒന്ന്:ഹെപാറ്റിക് കോമാ എന്ന മെഡിക്കൽ സ്ഥിതി വിശേഷം
രണ്ട്:അന്നനാള രക്തസ്രാവം-രക്തവമനം.രക്താതിസാരം.

രക്ത്സ്രാവം നിർത്താൻ ശസ്ത്രക്രിയ അല്ലാതെയുള്ള താൽക്കാലികമാർഗ്ഗം,
സ്ഥിരമായി  നിർത്താനുള്ള ശസ്ത്രക്രിയ എന്നിങ്ങനെ ര്ണ്ടെണ്ണം.
ശസ്ത്രക്രിയ വിജയിച്ചാലും കോമ കാരണം മരണമടയും.
കോമയിൽ നിന്നു രക്ഷപെടുന്നവർ അപൂർവ്വം.
മലയാളനാടു എസ്.കെ നായർ ഒരിക്കൽ രക്ഷപെട്ടു.
രണ്ടാമതു മരണപ്പെട്ടു.
അത്ഭുതാവഹമായി രക്ഷപെട്ടത് നമ്മുടെ പ്രിയ ഏം.ടി.

ഒരു മനുഷയ് ശരീരത്തിനുൾക്കൊള്ളാവുന്ന രക്തത്തിന്റെ അളവ്
5 ലിറ്റർ.അതായത് 10 കുപ്പി.ശത്രക്രിയയിൽ 33 കുപ്പി രക്തം
കൊടുത്തു എന്നു പറഞ്ഞാൽ എന്താണർത്ഥം? കൊടുക്കുന്ന
രക്തം മുഴുവൻ വെളിയിലേക്കു പൊയ്ക്കൊണ്ടിരുന്നു.
എന്നു പറഞ്ഞാൽ രക്തപ്രവാഹം നിർത്താനുള്ള ശസ്ത്രക്രിയ
വിജയിച്ചില്ല.കൊടുക്കുന്ന രക്തം വെളിയിലേക്കു തന്നെ പൊയ്ക്കൊണ്ടിരുന്നു.
ശത്രക്രിയ വിജയമായിരുന്നു എന്നു കവി ഏഴാച്ചേരി എങ്ങനെ മൻസ്സിലാക്കി.
അതു പൂർണ്ണ പരാജയമായിരുന്നു.
ഡോ.വാര്യർ കാർഡിയോ തൊറാസിക് സർജറിജറിയിൽ പരിശീലനം
നേടിയ ഡോക്ടർ മാത്രമായിരുന്നു.
വയലാറിന്റെ അവസ്ഥ കാർഡിയോ തൊറാസിക്
സർജന്റെ പിടിയിൽ വരുന്നതല്ല.അതു കൈകാര്യം ചെയ്യേണ്ടത് ഉദര ശസ്ത്രക്രിയാ
വിദഗ്ദൻ-ഗാസ്റ്റ്രോ സർജൻ-ആണ്.ഇവിടെ അതിൽ പരിശീലനമോ പരിചയമോ
നേടാത്ത ഒരു സർജനാണു വെറും ധൈര്യത്തിന്റെ പുറത്ത് പരീക്ഷണം നടത്തിയത്.
ആധുനിക വൈദ്യം സ്വീകരിച്ച മറുനാടുകളിൽ രോഗി മരിച്ചാൽ 
വിശദമായ മെഡിക്കൽ ചർച്ചകൾ നടത്താറുണ്ട്.കുറ്റം കണ്ടെത്താനല്ല.
ഭാവിയിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ.
വയലാറിന്റെ മരണകാരണത്തെ കുറിച്ചു വിശദമായ ചർച്ച നടത്താൻ
ഡോ.വാര്യർമുൻ കൈ എടുക്കേണ്ടതായിരുന്നു.

മദ്യപാനം ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുമെന്നും അത്തരം സ്ഥിതിയിലെത്തിയാൽ
ചികിൽസയ്ക്കോ ഡോക്ടർ മാർക്കോ അവരെ രക്ഷിക്കാൻ സാധിക്കില്ല
എന്നകാര്യം ജനങ്ങളെ പറഞ്ഞു മൻസ്സിലാക്കാൻ ഡോ.വാര്യർക്കു നല്ലൊരവസരം
കിട്ടി.
എഴുതാനറിയാമായിരുന്ന ഡോ.വാര്യർ ആ അവസരം ഉപയോഗിച്ചില്ല
എന്നത് കഷ്ടമായി പോയി.
തന്റെ ആത്മകഥയിലൂടെ ഡോ.വാര്യർ നൽകാൻ ശ്രമിച്ച സന്ദേശങ്ങളേക്കാൾ
വിലയുള്ളതായേനെ ഇത്തരം ബോധവൽക്കരണം.
പ്രത്യേകിച്ചും മദ്യപാനവും കരൾ രോഗവും അതുവഴിയുള്ള അകാലമരണവും
കൂടിവരുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം
ഡോ.വാര്യർ തനിക്കു ചെയ്യാൻ സാധിക്കുമായിരുന്ന നല്ല ഒരു കാര്യം,

 ആരോഗ്യബോധവാൽക്കരണം നടത്താതെ നമ്മെ വിട്ടു പോയി.

Friday 22 November 2013

മലയാളത്തിൽ എഴുതുന്ന ഡോക്ടറന്മാർ

മലയാളത്തിൽ എഴുതുന്ന ഡോക്ടറന്മാർ

ആധുനിക വൈദ്യ ശാസ്ത്രം പഠിപ്പികിക്കുന്നത്
ഇംഗ്ലീഷ് ഭാഷയിലാണ്.നമ്മുടെ സ്വന്തം ആയുർവേദം
പഠിക്കാൻ സംസ്കൃതം പഠിക്കണമായിരുന്നു പണ്ടൊക്കെ.
ഇപ്പോൾ അതു വേണ്ടെന്നായി.

തിരുക്കൊച്ചിയിൽ ആയുർവേദം ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന 
ഇന്റഗ്രേറ്റഡ(integrated Ayur cum Modern) സംവിധാനം കൊണ്ടു വന്നു.
(BAM)പഠിച്ചു കഴിഞ്ഞപ്പോൾ അവർക്കൊന്നും വൈദ്യർ ആയാൽ പോരാ ,
ഡോക്ടർ( Dr)തന്നെ ആകണം.അവർ സംഘടിച്ചു.അവർക്കായി
ആദ്യം ഡി.എം.എസ്സും (DMS അവർ BA.MD.MS എന്നെഴുതി വയ്ക്കുമായിരുന്നു.

എം.ഡി.യും എം.എസ്സും എന്നു വായിക്കാൻസാധിക്കും വിധം)
പിന്നെ കണ്ടൻസഡ് എം.ബി.ബി.എസ്സ് കോർസും തുടങ്ങി.


കണ്ടൻസഡ് എം.ബി.ബി.എസ്സ് കോർസും തുടങ്ങി.
അതിനെ എതിർത്ത ഡോ.തങ്കവേലുവിനെ അന്നത്തെ
ആരോഗ്യമന്ത്രി കെ.എം.ജോർജ് പുകച്ച് പുറത്തു
ചാടിച്ചതും അദ്ദേഹം ലോകാരോഗ്യസംഘടനയിലേക്കു
ചേക്കേറിയതും മറ്റും ഞാനൊരിക്കൽ എഴുതിയിരുന്നു.

കണ്ടൻസ്ഡ് എം.ബി.ബി.എസ്സ് കഴിഞ്ഞവരെ മറ്റുള്ളവർ
കണ്ടൻ എന്നു പറഞ്ഞാക്ഷേപിക്കയും ചെയ്തു.പക്ഷേ
അവരിൽ പലരും പിന്നീട് ബിരുദാനന്തര ബിരുദവും
അതിനു മുകളിൽ ബിരുദവും നേടി.പലരും ആയുർവേദം
പാടെ മറന്നു.ചിലർ ഇടയ്ക്കിട സ്മരിച്ചു.പിന്നെ ഏറെ
പഠിച്ചിട്ടും ആയുർവേദം മാത്രം പ്രാക്ടീസ് ചെയ്യുന്ന
ഒരു ഡോക്ടടും ഉണ്ട് കേരളത്തിൽ.
പണ്ടു കാലത്ത് ഡോക്ടർ മലയളം പറയുന്നതും എഴുതുന്നതും
മോശമാണെന്നു ഡോക്ടറന്മാരും എന്തിനു രോഗികളും
കരുതിയിരുന്നു.
ഇന്നു കാലം മാറി,എല്ലാ ഡോക്ടറന്മാർക്കും ഇന്നു മലയാളം
വേണം.ഒനൂകിൽ തനിയേ എഴുതും അല്ലെങ്കിൽ ഭൂതലേഖനം.
മലയാളത്തിലെ ചില പ്രശസ്തകൃതികൾ ഭൂതങ്ങൾ എഴുതിയതത്രേ.

ചിലർ അവർക്കുവേണ്ടി എഴുതുന്നു.
സ്വന്തം പാണ്ഡിത്യം പൊതു ജനത്തെ അറിയിക്കണം.
പേരു കിട്ടണം.രോഗികളെ
കിട്ടണം.ഒപ്പം പണവും.
രോഗികൾക്കോ പൊതു ജനത്തിനോ ഗുണം ഒന്നും കിട്ടില്ല.
അപൂർവ്വം ചിലർ പണത്തിനു വേണ്ടി എഴുതുന്നു.

ചിലർ ജനത്തെ ബോധവൽക്കരിക്കാൻ എഴുതുന്നു.
ആരോഗ്യകരമായ ജീവിത ശൈലി,രോഗപ്രതിരോധ
മാർഗ്ഗങ്ങൾ എന്നിവ സാമാന്യജനത്തിനു പറഞ്ഞു
കൊടുക്കുന്നു.
ഇനി അപൂർവ്വം ചിലരാകട്ടെ രാഷ്ട്രീയ ലക്ഷ്യം
വച്ചെഴുതുന്നു.
ഉദാഹരണങ്ങൾ നമ്മുടെ ആരോഗ്യമാസികകളിൽ
നിന്നു ലഭിക്കും.

(തുടരും)

ജനകീയാരോഗ്യം(തുടർച്ച)

ജനകീയാരോഗ്യം(തുടർച്ച)
-------------------------
ബോർകമ്മറ്റി റിപ്പോർട്ട് 1946
ബ്രിട്ടീഷ് ഗവണ്മേന്റ് 1943 ല് സർ ജോസഫ് ബോർ എന്ന വിദഗ്ദന്റെ
നേതൃത്വത്തിൽ ഇന്ത്യാക്കാരുടെ ആരോഗ്യനിലവാരം ഉയർത്തുന്നതിലേയ്ക്കായി
എന്തെല്ലാം ചെയ്യണമെന്നു നിർദ്ദേശീക്കാൻ ഒരു കമ്മറ്റിയെ
നിയമിച്ചു. Health Survey and Development Committee എന്നറിയപ്പെടുന്ന
ബോർകമ്മറ്റി റിപ്പോർട്ട് 1946 ലാണു രൂപം കൊണ്ടത്.

രോഗപ്രതിരോധത്തിനും രോഗ ചികിൽസയ്ക്കും തുല്യപ്രാധാന്യം നലകണമെന്നതായിരുന്നു
സർ ബോറിന്റെ ആദ്യ നിർദ്ദേശം.
രണ്ടു വിധങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രം:40,000 ജനത്തിനൊരു ആരോഗ്യകേന്ദ്രം.
30 കിടക്ക.3 സബ്സെന്ററുകൾ.2 ഡോക്ടർമാർ.4 പബ്ലിക് ഹെൽത്ത് നേർസ്.ഒരു നേർസ്.
4 പരിശീലനം ലഭിച്ച വയറ്റാട്ടിമാർ.ഒരു സാനിട്ടറി ഇൻസ്പെക്ടർ.2ഹെൽത്ത് അസ്സിസ്റ്റന്റ്.
ഒരു ഫാർമ്സിസ്റ്റ്.കൂടാതെ ക്ലാസ് 4 വിഭാഗത്തിൽ പെടുന്ന 15 ജീവനക്കാർ.
ദീർഘകാല പദ്ധതിയായി (30ലക്ഷം പദ്ധതി)10-20 ആയിരം ജനത്തിനു 75 കിടക്കകളുള്ള
ആശുപത്രി.650 കിടക്കകളുള്ള സെക്കൻഡറി ഹെൽത്ത് സെന്റർ എന്നിവയും.അതിനു
മുകളിൽ 2500 കിടക്കകളുള്ള ഒരു വൻ കിട ആശുപത്രി രോഗചികിസകൾക്കും.
മെഡിക്കൽ കോർസിൽ 3 മാസം സാമൂഹ്യ-പ്രതിരോധ ചികിൽസാ പഠനവും ഉൾപ്പെടുത്തണം.
സ്വതന്ത്ര ഭാരതത്തിൽ സർക്കാർ നടപ്പിലാക്കിയ ഹെൽത്ത് സർവീസ്സസ് പ്രവർത്തനങ്ങൾ
ബോർ നിർദ്ദേശങ്ങളെ അവലംബിച്ചായിരുന്നു.
ഇതിൽ നിന്നും ജനകീയാരോഗ്യം രോഗപ്രതിരോധനത്തിനു കാര്യമായ പരിഗണന
നൽകേണ്ടതാണെന്നു മനസ്സിലാകും.

Wednesday 20 November 2013

ആദ്യ മെഡിക്കൽ കോളേജ്

ആദ്യ മെഡിക്കൽ കോളേജ്
178 വർഷം മുമ്പ്1835 -ല് ഇന്ത്യയിലെ
ആദ്യ മെഡിക്കൽ കോളേജ് 153 വർഷം
പഴക്കമുള്ള മദിരാശി ജനറലാശുപത്രിയോട്
അനുബന്ധിച്ചു തുറക്കപ്പെട്ടു.
1500 കാലഘട്ടത്തിൽ പോർട്ടുഗീസ്സികാർ
പാഴ്ചാത്യ വൈദ്യസമ്പ്രദായം ഇവിടെ
കൊണ്ടു വന്നിരുന്നു.സൂറത്തിലും മച്ചിലിപട്ടണത്തിലും
ബ്രിട്ടീഷ സർജന്മാരുടെ സേവനം ആദ്യകാലം മുതലേ
ലഭിച്ചിരുന്നു.1639 ബ്രിട്ടീഷുകാർ മദിരാശി കൈവശമാക്കി.
1640 ല് അവർ സെയിന്റ് ജോർജ് കോട്ടകെട്ടി.
തുടർന്നു മദിരാശിയിൽ ആതുരാലയം തുടങ്ങാൻ
ഈസ്റ്റ് ഇന്ത്യാകമ്പനി മുന്നോട്ടു വന്നു.1664 ല്,
കോർഗൻ എന്നയാളിൽനിന്നും പ്രതിമാസം 2 പഗോഡാ
(ഏകദേശം 5 രൂപാ)എന്ന വാടകയ്ക്കു കെട്ടിടമെടുത്തായിരുന്നു
ആദ്യ ആതുരാലയം.8-10 ബ്രിട്ടീഷ് പടയാളികളെ കിടത്തി
ചികിൽസിക്കാൻ അതിൽ സൗകര്യം ഒരുക്കി.
1772 ല് ഹോസ്പിറ്റൽ ഇന്നത്ത സ്ഥലത്തേക്കു മാറ്റി.
1827 ല് ഇവിടെ ബ്രിട്ടീഷ്കാർ,യൂറേഷ്യൻസ് എന്നിവർക്കൊപ്പം
ഇന്ത്യാക്കാർക്കും വൈദ്യശാസ്ത്രപരിശീലനം തുടങ്ങി.
1835 ലാണു ശരിയായ നിലയിൽ മെഡിക്കൽ സ്കൂൾ തുടങ്ങുന്നത്.
ഫെബ്രുവരി 13 എന്ന മോശം ദിനത്തിലായിരുന്നു സർ ഫെഡറിക്
ആഡം സ്കൂൾ ഉൽഘാടനം ചെയ്തത്.1842 മുതൽ ഇന്ത്യാക്കാർക്കു
പ്രവേശനം നൽകിത്തുടങ്ങി.1850 ഒക്ടോബർ ഒന്നിനു
സ്കൂൾ കോളേജ ആയി ഉയർത്തപ്പെട്ടു.
1852 ല് ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കി.
ഗ്രാഡ്വേറ്റ് ഓഫ് എം.എം.സി എന്നായിരുന്നു ഡിഗ്രി.
ആദ്യ ഇന്ത്യൻ പ്രിൻസിപ്പൽ ഡോ.ഏ ലക്ഷമണ സ്വാമി മുതലിയാർ
1939 ല് ചാർജ് എടുത്തു.
അനാട്ടമി വിഭാഗം റഡ് ഫോർട്ട് എന്നറിയപ്പെട്ടു.സർജിക്കൽ ബ്ലോക്ക്
പണിയപ്പെട്ടത് 1939 ല്.(ഏണസ്റ്റ് ബ്രാഡ്ഫോർഡ് എന്ന ആദ്യ സർജിക്കൽ
പ്രൊഫസ്സറുടെ പേരിൽ അറിയപ്പെടുന്നു) 1972 ല് തുറക്കപ്പെട്ട കാർഡിയോളജി
ബ്ലോക് പ്രശസ്ത പീഡിയാട്രിക് കാർഡിയാക് സർജൻ ഹെലെൻ
ബി.ടോസ്സിഗിന്റെ പേരിൽ അറിയപ്പെടുന്നു.

സെനാനാ മെഡിക്കൽ മിഷൻ

സെനാനാ മെഡിക്കൽ മിഷൻ
സെനാന എന്ന പദം Zenana( Hindi: ज़नाना))പേർഷ്യൻ ഭാഷയിൽ നിന്നു വന്നു.
"of the women" അഥവാ "pertaining to women" എന്നർത്ഥം.സ്ത്രീകൾക്കുമാത്രമായുള്ള
ഭവനഭാഗം എന്നാണർത്ഥം.അന്തപ്പുരം. 
a nagging wife എന്ന അർത്ഥത്തിൽ ഗ്രാമ്യ ഉപയോഗം.
വീടുകളിൽ ചെന്നു ഹിന്ദു-മുസ്ലിം സ്ത്രീകളെ ക്രിസ്തു മതത്തിലേക്കു 
മാർഗ്ഗം കൂട്ടാൻ സംഘടിപ്പിക്കപ്പെട്ട
മഹിളാകൂട്ടയ്മയായിരുന്നു സെനാനാ മിഷൻ.പത്തൊൻപതാം നൂറ്റാണ്ടിൽ 
തുടങ്ങി.ചൈനയിൽ പോലും
അവരെത്തി(1884)
1880 ല് അവർ സെനാനാ മെഡിക്കൽ മിഷൻ രൂപീകരിച്ചു.മതപരി 
വർത്തനം തന്നെ ലക്ഷ്യം.
സെനാനാ ബൈബിൾ ആൻഡ് മെഡിക്കൽ മിഷൻ എന്നായി പേർ.
യൂറോപ്പിൽ വനിതാ ഡോക്ടർ മാരെ അംഗമാക്കി.
അവരെ ഇന്ത്യയിൽ കൊണ്ടുവന്നു ഇന്ത്യൻ വനിതകളെ 
ആതുര രംഗത്തേക്കു ആകർഷിച്ചു.
മദ്ധ്യതിരുവിതാം കൂറിലെ കോഴഞ്ച്ചേരിയിലെ മാരാമൺ കണ് വൻഷനെത്തിയ
മിഷണറിമാർ ചുറ്റുപാടുമുള്ള പെൺ കുട്ടികളെ ആകർഷിച്ചു മിറാജിലെത്തിച്ചു.
അവർ പെൺകുട്ടികൾക്കു പള്ളിക്കൂടങ്ങളും തുടങ്ങി.അവരെ ഇംഗ്ലീഷും പഠിപ്പിച്ചു.
അതൊരു വലിയ തുടക്ക്മായി.
ഇന്നു ലോകമെമ്പാടും ലഭിക്കുന്ന മലയാളി നേർസുമാരുടെ 
ഹരിശ്രീ ഴുത്ത് അവിടെ മിറാജിൽ തുടങ്ങി.

Tuesday 19 November 2013

ആധുനിക വൈദ്യശാസ്ത്രം,

ആധുനിക വൈദ്യശാസ്ത്രം,ഹോമിയോക്കാരുടെ
ഭാഷയിൽ പറഞ്ഞാൽ അലോപ്പതി
(സാമ്യം സാമ്യേന ഹരം എന്നു ഹോമിയോക്കാർ
അതിനെതിരേ പറയുന്നവർ അവർക്കു അലൊപ്പതിക്കാർ)
നമ്മുടെ നാട്ടിൽ പ്രചരിപ്പച്ചത്
ബ്രിട്ടനിൽ നിന്നു മതപ്രചരണത്തിനെത്തിയ കൃസ്ത്യൻ
മിഷണറി മാരായിരുന്നു.
മാനവ സേവ മാധവ സേവ
(ആതുര ശുശ്രൂഷയെന്നാൽ ദൈവശുശ്രൂഷ)
എന്നവരും കരുതി.
അതിനനുസരിച്ചു പ്രവർത്തിച്ചു.

പള്ളിയോടൊപ്പം പള്ളിക്കൂടവും തുറന്ന് അവർ നമ്മെ
ആദ്യം മലയാളവും പിന്നെ ഇംഗ്ലീഷും പഠിപ്പിച്ചു,
ഒപ്പം ബൈബിളും.

സ്കോട്ട് ലണ്ടു കാരനും പരവ്വതാരോഹകനുമായിരുന്ന
ഡോ.ടി.എച്ച്.സോമർ വെൽ(അദ്ദേഹത്തിന്റെ സ്മരണയ്ക്കായി
ഇന്നൊരു  സ്വകാര്യ മെഡിക്കൽ കോളേജൂണ്ട്)ആണു
പ്രാഥസ്മരണീയൻ.
സർജറി ടെക്സ്റ്റ് ബുക്കെഴുതിയ ബെസ്റ്റിന്റെ
സഹപ്രവർത്തകനായിരുന്നു സൊമർവെല്ലും വൈദ്യവിദ്യാർഥികൾക്കായി
പാഠപുസ്തകം രചിച്ചിരുന്നു.

പിന്നീട് സ്മരിക്കേണ്ടത് തിരുവല്ലാ മെഡിക്കൽ മിഷ്യൻ.
ഇവരെല്ലാം ആതുര ശുഷ്രൂഷ എന്നാൽ ദൈവ ശുശ്രൂഷ എന്നു കരുതിയവർ.
മറ്റു ക്രൈസ്തവ വിഭാഗങ്ങൾ,പ്രത്യേകിച്ചും കത്തോലിക്കാ സഭയിലെ
സന്യാസിവിഭാഗം ആതുര ശുശ്രൂഷയിലേക്കു വന്നതോടെ
അതു കച്ചവടവൽക്കരിക്കപ്പെട്ടു.

ആദ്യകാലത്ത് എൽ.എം.പി കാരായിരുന്നു അപ്പോത്തിക്കിരിമാർ.
ബോംബേയ്ക്കു സമീപമുള്ള സെനാനാ മെഡിക്കൽ സിസ്റ്റേർസ്നടത്തിയിരുന്ന
മിറാജ് മെഡിക്കൽ സ്കൂളിൽ നിന്നും പരിശീലനം നേടിയവർ
http://books.google.co.uk/books?id=Mm14U_6JVwoC&pg=PA99&lpg=PA99&dq=zenana+mission+miraj&source=bl&ots=QXicsb5dSW&sig=wyTPPBgJRvrHLkomZ-LPjaJUCgM&hl=en&sa=X&ei=jWCMUoixCtCUhQej74DADA&ved=0CC8Q6AEwAA#v=onepage&q=zenana%20mission%20miraj&f=false

ഡോക്ടർമാർ പലതരം നമ്മുടെ നാട്ടിൽ

ഡോക്ടർമാർ പലതരം നമ്മുടെ നാട്ടിൽ
കേരളത്തിൽ ചികിസാരംഗത്തു പ്രവർത്തിക്കുന്ന
ആധുനിക വൈദ്യം പഠിച്ചവർ പല വിഭാഗത്തിൽ,
പലവിധ യോഗ്യതകൾ നേറ്റിയവരാണ്,
ഡിപ്ലോമാക്കാർ എൽ.എം.പി തുടങ്ങിയ മാത്രം ഉള്ളവർ ഇന്നു വിരളം.
ആയുർവേദം ഇംഗ്ലീഷിൽ പഠിച്ച് ബി.ഏ.എം കാർമിക്കവരും
പിന്നെ കണ്ടൻസ്ഡ് എം.ബി.ബി.എസ്സും പലരും പിന്നെ
പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദവും നേടി പഴയ ആയുർപാരമ്പര്യം മുഴുവൻ
കഴുകിക്കളഞ്ഞു.
എം.ബി.ബി.എസ്സ് കാർ
അതിനുശേഷം വിവിധ വിഷയങ്ങളിൽ ബിരുദാനന്തരം വാങ്ങിയവർ
സൂപ്പർ സ്പെഷ്യാലിറ്റി ബിരുദം ഡോക്ടറൽ ബിരുദം എന്നിവ കൂടി നേടിയവർ

ഇതൊരു തരം വിഭജനം
ഇനി സർക്കാർ തലം: അതിൽ റൂറൽ ഡിസ്പെൻസറി,പ്രാഥമികാരോഗ്യ കേന്ദ്രം
തുടങ്ങി ജില്ലാ-ജനറൽ ഹോസ്പിറ്റൽ വരെയും പിന്നെ ഈ.എസ്സ്.ഐ ഡിസ്പെൻസറികളിലും
ഹോസ്പിറ്റലുകളിലുമുള്ളവർ
സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ(ബിരുദാനന്തർബിരുദമോ,അതിലും
ഉയർന്ന ബിരുദമോ ഉള്ളവർ)
മൂന്നാം വിഭാഗം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ മാർ
നാലാം വിഭാഗം: ശ്രീ ചിത്രായിലെ ഡോക്ടർമാർ
ഇവരെല്ലാം തന്നെ രോഗചികിൽസയിൽ മാത്രം ശ്ർദ്ധിക്കുന്നവർ
ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇതിൽ അല്പമെങ്കിലും ശ്രദ്ധിക്കുന്നത്
പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എം.ബി.ബി.എസ്സ് കാരായ ഡോക്ടർ മാർ മാത്രം.
മറ്റുള്ളവർക്കെല്ലാം രോഗികളുടെ എണ്ണം കൂടുത്ലാാണമെന്നാഗ്രഹം.
രോഗപ്രതിരോധത്തെ കുറിച്ചു ബോധവൽക്കരണം നടത്താൻ മറ്റു ഡോക്ടർ
മാർ താൽപ്പര്യം കാട്ടാറില്ല എന്നതാണു സത്യം.

ആരോഗ്യമുണ്ടാകാൻ സൂര്യപ്രകാശം ..

ആരോഗ്യമുണ്ടാകാൻ സൂര്യപ്രകാശം കൊള്ളണം.
എല്ലാ സസ്യജീവജാലകങ്ങൾക്കും അതു വേണം.
ഉഗ്രസൂര്യനാണെങ്കിൽ പത്തറുപതു രോഗങ്ങൾ
ഉണ്ടാക്കും.ഇളം വെയിൽ കൊള്ളണം.വെയിൽ
കൊള്ളാതെ വരുന്ന പെൺകുട്ടികൾ മദ്ധ്യവയസ്സു
കഴിയുമ്പോളേയ്ക്കും അസ്ഥി ശോഷണം വന്നവരാകും.

നല്ല വായു ശ്വസിക്കണം.ശരീരത്തിനാവശ്യമായ,പ്രാണവായു,
ഓക്സിജൻ അന്തരീക്ഷവായുവിൽ നിന്നു കിട്ടുന്നു.
അതിനു ധാരാളം വൃക്ഷങ്ങളുള്ള പരിസ്ഥിതി വേണം.
വനം വേണം.കാടു വേണം.കാവുകൾ വേണം.
അടുത്ത് യുദ്ധം കുടിവെള്ളത്തിനെന്നു നാം അറിയുന്നു.
അതിനടുത്തത് പ്രാണ്വായുവിനാകും.
ഇന്നു കുടിവെള്ളം കുപ്പിയിൽ.
ശബരിമല അയ്യപ്പന്മാർക്കു മലമുകളിൽ പ്രാണവായു
കറിനുള്ളിൽ വിൽക്കാൻ ശ്രമം തുടങ്ങി.
നാളെ എരുമേലിയിലും മറ്റെന്നാൾ കാഞ്ഞിരപ്പള്ളിയിലും
അതിനടൗത്ത ദിവസം പാലായിലും അതിനടുത്ത ദിവസം
കോട്ടയത്തും കവറിൽ പ്രാണ്വായു വില്ക്കപ്പെട്ടേക്കാം.

നല്ല കുടി വെള്ളം വേണം ആരോഗ്യത്തിനു.പണ്ടതു സ്വന്തം
മുറ്റത്തെ കിണറിൽ നിന്നു കിട്ടിയിരുന്നു.തിരുവനന്തപുരം
കാർ പൈപ്പ് പ്രചരിച്ചതോടെ പണ്ടത്തെ കിണറുകൾ മുഴുവൻ
മൂടി.പിന്നെ പല ദിവസവും പൈപ്പ് വെള്ളം കിട്ടാതെ
വന്നപ്പോൾ ഹരേ.ഹരേ കൃഷ്ണ ചൊല്ലി.
കിണറില്ലാത്തവർക്കു മഴവെള്ളം കുടിക്കാം.മരത്തിൽ തുണി
കൊണ്ടുല്ല ഊഞ്ഞാൽ കെട്ടി അതിൽ മഴവെള്ളം സംഭരിച്ചിരുന്നു
മലയാളി.നല്ല വെള്ളം കിട്ടണമെങ്കിൽ.മഴവേണമെങ്കിൽ കാടു
വേണം,മല വേണം.നദി വേണം.ഇന്നാറ്റിൽ വെള്ളമില്ല.മണലുമില്ല.
മഴ നിന്നാൽ ഇന്നു കുടിവെള്ളമില്ല.നാളെ എവിടെനിന്നു
കിട്ടും നമുക്കു വെള്ളം.
നല്ല ആരോഗ്യം വേണമെങ്കിൽ നല്ല മണ്ണിൽ കൃഷി ചെയ്തെടുത്ത
പ്രകൃതി സൗഹൃദരീതിയിൽ,രാസവളകളകീട നാശിനികൾ തൊടാതുള്ള
പുതു പുത്തൻ പച്ചക്കറികളും പഴങ്ങളും വേണം.
ഇതെനെല്ലാം പുറമേ നല്ല ജീവിത ശൈലി സ്വീകരിക്കണം.
എന്തു കഴിക്കണം,എത്ര കഴിക്കണം,എപ്പോൽ കഴിക്കണം,
എങ്ങനെ കഴിക്കണം,എന്തു കഴിക്കരുത് എന്നറിയണം.
അതു പോലെ തന്നെ കുടിയുടെ കാര്യവും.
എന്തു കുടിയ്ക്കണം,എന്തു കുടിയ്ക്കരുത്... എന്നിങ്ങനെ.
അതാരുപറഞ്ഞു തരും.അവിടെയാണു ഗുരു
എന്ന നിലയിൽ ഡോക്ടറുടെ പ്രസക്തി.
ശാസ്ത്രസാഹിത്യപരിഷത് മൻസ്സിലാക്കാതെ പോയ സത്യം.

നമ്മുടെ ആരോഗ്യ രംഗം

നമ്മുടെ ആരോഗ്യ രംഗം
വേണ്ടപ്പോഴും അല്ലാത്തപ്പോഴും 
സ്പെഷ്യലിസ്റ്റ്-സൂപ്പര്‍സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ 
രോഗികള്‍ നേരിട്ടു 
സമീപിക്കുന്ന പ്രവണത നമ്മുടെ നാട്ടില്‍ വളര്‍ന്നതോടെ, 
രോഗികളെ ചില അവയവങ്ങളുടെ മാത്രം ഉടമകള്‍,
എന്നതിനപ്പുറം ഒരു മനുഷ്യന്‍ എന്നോ ഒരു കുടുംബാംഗമെന്നോ സമൂഹത്തിലെ ഒരംഗം എന്ന നിലയിലോ 
ഡോക്ടറന്മാര്‍ കാണുന്ന രീതി അപ്രത്യക്ഷമായി.

വ്യക്തിയുടെ(രോഗിയുടെ) മാത്രമല്ല,അവന്‍/അവള്‍ അംഗമായ കുടുംബത്തിന്റെ മൊത്തം ആരോഗ്യപ്രശനങ്ങള്‍
തുടര്‍ച്ചയായി കൈകാര്യം ചെയ്തുകൊണ്ടിരുന്ന കുടുംബഡോക്ടര്‍(ജി.പി അഥവാ ജനറല്‍ പ്രാക്ടീഷ്ണര്‍) സംവിധാനം,
ബ്രിട്ടനില്‍ നിന്നുള്ള ക്രിസ്ത്യമത മിഷണറി ഡോക്ടറന്മാര്‍,
നെയ്യൂരിലെ ഡോ.സോമര്‍വെല്ലും തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലെ ഡോ.ചര്‍ച്ച് വാര്‍ഡും മറ്റും,ആവിഷ്കരിച്ച സംവിധാനം കാലാന്തരത്തില്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി.എന്നാൽ ബ്രിട്ടനിൽ ഇന്നും നാഷണൽ ഹെൽത്ത് സർവീസ്സിന്റെ അടിത്തറ കുടുംബ ഡോക്ടർ ആണെന്നറിയുക.

ശാരീരിക പരിശോധനകളേക്കാള്‍. ലാബറട്ടറിപരിശോധനകള്‍ക്കും മറ്റു സ്പെഷ്യല്‍ പരിശോധനകള്‍ക്കും മുന്‍ ഗണന
നല്‍കപ്പെട്ടതോടെ ചികിസാ ചെലവു സാധാരണക്കാര്‍ക്ക് ദുര്‍വ്വഹമായിത്തീര്‍ന്നു.ഫലപ്രദമായ ചെലവു കുറഞ്ഞ ഔഷധങ്ങള്‍
ലഭ്യമാണെങ്കിലും ചെലവേറിയ,പരീക്ഷണദശയില്‍ മാത്രംകഴിയുന്ന ഔഷധങ്ങള്‍ എഴുതുന്നത് ഡോക്ടറന്മാര്‍ ഫാഷനും ആക്കി.

രോഗിയുടേയും കുടുംബത്തിന്റേയും ജീവിതശൈലി അപഗ്രന്ഥനം ചെയ്ത് ,അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി,അവരുടെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ ഉപദേശം നല്‍കുന്ന,ആരോഗ്യ ശീലങ്ങളില്‍ ഉപദേശം നല്‍കുന്ന ഗുരു തുല്യരായ( ഓര്‍മ്മിക്കുകഉപദേശിക്കുക,പഠിപ്പിക്കുക,അവബോധം വളര്‍ത്തുക എന്നൊക്കെ അര്‍ഥം പറയാവുന്ന ഡോക്കീര്‍ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ ഡോക്ടര്‍ എന്ന പദം ഉടലെടുത്തതു തന്നെ), അത്യാവശ്യ ലാബറട്ടറി പരിശോധനകള്‍ മാത്രം നിര്‍ദ്ദേശിക്കുന്ന,കുടുംബ ഡോക്ടര്‍ സംവിധാനം പുനാവിഷ്കരിക്കുക എന്നതാണ് ജനങ്ങളെ ആരോഗ്യ വാന്മാരാക്കാൻ
ചെയ്യേണ്ട ഒരു പ്രധാന കാര്യം.

മരുന്നുകൾ ആരോഗ്യം തരില്ല. എന്നാൽ രോഗങ്ങളെ നൽകും

ആരോഗ്യമെന്നാൽ മരുന്ന്,മരുന്നെന്നാൽ ആരോഗ്യം,
മരുന്നും ആരോഗ്യവുമായി അഭേദ്യ ബന്ധം,
ചിലമരുന്നുകൾ നിരോധിച്ചാൽ ,
മരുന്നുകളെ സംബന്ധിച്ചനിയമങ്ങളിൽ പരിഷ്കാരം 
വരുത്തിയാൽ പിന്നെ
ജനം മുഴുവൻ അരോഗദൃഢ ഗാത്രരാകും എന്ന 
വിശ്വാസം മലയാളി മനസ്സുകളിൽ അരക്കിട്ടുറപ്പിച്ചത്
ന്യൂറോ സർജനായ ഡോ.ഇക്ബാലിന്റെ നേതൃത്വത്തിൽ
കേരള ശാസ്ത്രപരിഷത്ത് ആൺ.

ആധുനിക വൈദ്യശാത്രം കാര്യമായ മരുന്നുകൾ കണ്ടു
പിടിക്കുന്നത് 1940 കളിലാണു.പെൻസിലിൻ എന്ന
ആന്റി ബയോട്ടിക്കിന്റെ കണ്ടു പിടുത്തത്തോടെ.
അതിനുംമുൻപും മനു ഷ്യർ അരോഗദൃഢ ഗാത്രരായിരുന്നു.
മരുന്നു കഴിക്കാതെ;അതിനു ശേഷവും.
ഇക്കഴിഞ്ഞ മാർച്ചിൽ, നൂറ്റിമൂന്നാം വയസ്സിലും മോശമല്ലത്ത
ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്ന,അത്യപൂർവ്വമായ ഓർമ്മ
ശക്തിയുണ്ടായിരുന്നു,തലയിൽ മുഴുവൻ മുടിയുണ്ടായിരുന്ന,
തിമിരം,പ്രോസ്റ്റേറ്റ് വീക്കം എന്നിവയ്ക്കൊന്നും ശസ്ത്രക്രിയ
വേണ്ടി വന്നിട്ടൈല്ലാത്ത പിതാവു അന്തരിച്ചു,
ജീവിതകാലത്തൊന്നുംകാര്യമായ് ഗുളികകളൊ കുത്തിവയ്പ്പുകളോ എടുക്കാതെ.എന്നാൽ അദ്ദേഹത്തിന്റെ ജാമാതാവ്,എന്റെ അളിയൻ
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിരോധിക്കാത്ത,സർവ്വസാധാരണമായ
വേദനാസംഹാരി കഴിച്ചു വൃക്കരോഗിയായി അനേകനാൾ
ചികിസയിൽ കഴിഞ്ഞ് അറുപതു തികയുന്നതിനു മുൻപേ
മരണമടയുന്നതു കണ്ടു.

ഗുണപാഠം.
മരുന്നുകൾ ആരോഗ്യം തരില്ല.
എന്നാൽ രോഗങ്ങളെ നൽകും

ഡോക്ടര്‍ ജനദൃഷ്ടിയില്‍

ഡോക്ടര്‍ ജനദൃഷ്ടിയില്‍

ജനത്തിനെല്ലാം ഡോക്ടറന്മാരുടെ സേവനം കിട്ടണം.
ആജീവനാന്തം എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല.
ചിലപ്പോള്‍ ജനനത്തിനു മുമ്പതു വേണ്ടിവരും.
വന്ധ്യതാ ചികില്‍സ ഉദാഹരണം.ചിലപ്പോള്‍
മരണത്തിനു ശേഷവും.പോസ്റ്റ്മോര്‍ട്ടം ഉദാഹരണം.

എന്നാല്‍ ഡോക്ടറന്മാരെ വിമര്‍ശിക്കുന്നതിനും
കളിയാക്കുന്നതിനും ജനം ലോഭം കാട്ടാറില്ല.
ഡോക്ടറന്മാരുടെ ഒരു വന്‍സദസ്സിനെ അഭിസംബോധന
ചെയ്ത് ആഭ്യന്തര മന്ത്രിയായിരുന്ന സഖാവ് ടി.കെ.
രാമകൃഷ്ണന്‍ പറഞ്ഞു:

"ഡോക്ടറന്മാര്‍ രോഗികളുടെ പള്‍സല്ല,പേര്‍സാണ് നോക്കാറ്‌."

ശരിയാണ്.ചിലര്‍ ആതുരരെ പിഴിയാന്‍ പേര്‍സിന്‍റെ കനം
നോക്കുന്നു. നൂറു രൂപകൊണ്ടു ചികില്‍സിച്ച് മാറ്റാവുന്ന
രോഗത്തിന് ആയിരം രൂപ ചെലവഴിപ്പിക്കാം. മറ്റുചിലര്‍
ആതുരസൗഹൃദത്തിനു വേണ്ടി അതു നോക്കുന്നു. കനം
കുറഞ്ഞ പേര്‍സാണെങ്കില്‍ ലാബിലും മരുന്നു കടയിലും
ചെലവഴിക്കേണ്ട തുക ചെറുതാക്കാന്‍ ശ്രദ്ധിക്കാം.

ഡോക്ടറന്മാരേയും പേര്‍സിനേയും ബന്ധിപ്പിച്ചുള്ള വിമര്‍ശനം
പുതിയതൊന്നുമല്ല.പുരാതനഭാരതീയര്‍ പറഞ്ഞു:

"വൈദ്യ ക്രൂരോ,യമക്രൂര,
ക്രൂരാന്‍ ക്രൂര ഭിഷക്
യമഹ രീതി പ്രാണ:
വൈദ്യ ഹരിത പ്രാണി ധന ച."

കുഞ്ഞുണ്ണി മാഷ് അതു മലയാളത്തിലാക്കിയിട്ടുണ്ട്:

"വൈദ്യനും യമനും ക്രൂരന്‍
വൈദ്യന്‍ ക്രൂരതരന്‍ ദൃഢ-
പ്രാണാപഹാരി യമന്‍
വൈദ്യന്‍ പണപ്രാണഹാരിയാം."

"ഡോക്ടറന്മാരെ കാണാനെത്തുന്ന ആള്‍ക്കാരില്‍ 90 ശതമാനത്തിനും
ചികില്‍സയുടെ ആവശ്യമില്ല.9 ശതമാനത്തിനു ചികില്‍സ കൊണ്ടു
പ്രയോജനവും ഇല്ല.അവശേഷിക്കുന്ന ഒരു ശതമാനത്തിനു
പ്രയോജനം കിട്ടിയേക്കാം" മറ്റൊരു വിമര്‍ശനം.

"ചികില്‍സയ്ക്കെത്തുന്ന 20 രോഗികളില്‍ 19 പേര്‍ക്കും സ്വയം രോഗവിമുക്തി
കിട്ടുന്നു.ഇരുപതാമനെ ഡോക്ടറന്മാര്‍ കൊന്നു കളയുന്നു."
ബര്‍നാഡ് ഷാ ആണെന്നു തോന്നുന്നു പറഞ്ഞു.
"ദൈവം സുഖപ്പെടുത്തുന്നു,ഡോക്ടര്‍ കാശുവാങ്ങുന്നു"
എന്ന അംബ്രോയിസ് പാരെയുടെ വചനത്തിന്‍റെ പരിഷ്കരിച്ച പതിപ്പ്.

"ഗുരുതരമായ തെറ്റുകള്‍ വരുത്താന്‍ ലൈസന്‍സ് എടുത്തവരാണു
ഡോക്ടറന്മാര്‍" എന്നു പറഞ്ഞതു ലിയോണാര്‍ഡ് ലൂയി ലെവിന്‍സന്‍.
"യുവഡോക്ടറന്മാര്‍ കൂടുതല്‍ കല്ലറകള്‍ കെട്ടും" എന്ന്‍ ഇംഗ്ലീഷ് ചൊല്ലുണ്ട്.
"ഡോക്ടര്‍ വന്നെത്തിയാല്‍ രോഗം പകുതി മാറി" എന്നാശ്വസിക്കുന്നവര്‍
നിരവധി".രോഗം പിടിപെട്ടിട്ടുള്ള ഡോക്ടര്‍ ആണ് ഏറ്റവും നല്ല ഡോക്ടര്‍"
എന്നു പറയുന്നവരുണ്ട്."സുസ്ഥിതിയെ ഭയക്കുന്നവരാണ് ഡോക്ടറന്മാരും
വക്കീലന്മാരും" എന്നു ജെറാല്‍ഡ് ബാര്‍സന്‍(രണ്ടു കൂടരുടേയും വരുമാനം
കുറയുമല്ലോ)തോമസ് ഫുള്ളര്‍ പറഞ്ഞു: "വീഞ്ഞും വൈദ്യനും പഴകിയാല്‍
നന്ന്‍".
"ഡോക്ടര്‍ന്മാര്‍ അച്ചടിച്ച പുസ്തകങ്ങള്‍ മാത്രം പഠിച്ചാല്‍ പോരാ
(ഇന്‍റര്‍നെറ്റു വരുന്നതിനു മുമ്പത്തെ അഭിപ്രായം)രോഗികളാകുന്ന
പുസ്തകം വായിക്കണം" എന്നു പറഞ്ഞു പാരാസെല്‍സസ്.രോഗിയുക്കു
"മനശ്ശാന്തി നല്‍കുന്നവരാണു നല്ല ഡോക്ടര്‍" എന്നു പറഞ്ഞതു
പെട്രോണിയസ്."ഇംഗ്ലീഷ് ഡോക്ടറന്മാര്‍ രോഗികളെ കൊല്ലും;
ഫ്രഞ്ചു ഡോക്ടറന്മാര്‍ ആവട്ടെ അവരെ മരിക്കാന്‍ അനുവദിക്കും"
എന്നു പറഞ്ഞു വില്ല്യം ലാംബ്.

"മുഷിപ്പന്മാരായ പട്ടികളാണു ഡോക്ടറന്മാ"ര്‍ എന്നു പറഞ്ഞതു ജോണ്‍ വില്‍സണ്‍.
"രോഗവിമുക്തി കിട്ടിയവരെല്ലാം ഡോക്ടറന്മാര്‍" എന്നാണൊരു
ഐറീഷ് പഴഞ്ചൊല്ല്."ഡോക്ടറന്മാരുടെ തെറ്റുകള്‍ മണ്ണു കൊണ്ടും
സമ്പന്നരുടെ തെറ്റുകള്‍ പണം കൊണ്ടും കുഴിച്ചു മൂടപ്പെടുന്നു"
എന്നൊരു പഴഞ്ചൊല്‍ ഉണ്ട്.

"കണ്‍സല്‍ട്ടേഷന്‍ മുറിയിയുടെ
പരിസരത്ത് ഉണങ്ങിയ ചെടി ഉണ്ടെങ്കില്‍ ആ ഡോക്ടറടെ
സേവനം വേണ്ടെന്നു വയ്ക്കുക" എന്നു പറഞ്ഞു പ്രകൃതിസ്നേഹിയായ
എര്‍മാ ബോംബെക്.

"സ്വന്തം ആരോഗ്യം നോക്കാത്ത വൈദ്യന്‍
മിടുക്കനല്ല" എന്നു ഗാലന്‍ പണ്ടേ പറഞ്ഞിരുന്നു.
"അഭിപ്രായങ്ങ ള്‍കൂടെക്കൂടെ മാറുന്നവരാണു ഡോക്ടറന്മാര്‍"
എന്നു പറഞ്ഞു ഡേവിഡ് ലോയിഡ് ജോര്‍ജ്.

"വൈദ്യനും കാലനും തുല്യര്‍" എന്ന പ്രാചീനമൊഴി
ആന്‍റണ്‍ ചെക്കോവ് പരിഷ്കരിച്ചു."ഡോക്ടറും വക്കീലും ഒരേ
കണക്കില്‍ പെടും.വക്കീലന്മാര്‍ കാശു മാത്രം പിടുങ്ങും.
ഡോക്ടറന്മാരാകെട്ടെകാശ് പിടിച്ചു പറിച്ച ശേഷം നിങ്ങളെ കൊല്ലുകയും ചെയ്യും".
"ഡോക്ടര്‍ വരുത്തുന്ന കൈപ്പിഴ അദ്ദേഹം അറിഞ്ഞില്ല എന്നു വരാം:
എന്നാല്‍ ജനം അറിയും" എന്നു പറഞ്ഞു അല്‍ -റൂമി.

"ലോകത്തിലെ ഏറ്റവും വലിയ ട്രാജഡി രോഗം പിടിപെട്ട ഡോക്ടറാണ്"
എന്നു പറഞ്ഞത് ബര്‍ണാഡ് ഷാ.
"രോഗികള്‍ക്കു ഡോക്ടര്‍ പിതാവ്,രോഗവിമുക്തിയില്‍ സ്നേഹിതന്‍
ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ രക്ഷിതാവും" എന്നും ഒരു ചൊല്ലുണ്ട്.

"50 കൊല്ലം മുമ്പുണ്ടായിരുന്ന നല്ല ഡോക്ടറന്മാര്‍ക്കു മൂന്നു ലക്ഷണങ്ങള്‍
ഉണ്ടായിരുന്നു.നല്ല തൊപ്പി;കുടവയര്‍; പിന്നെ ആകാംക്ഷാഭരിതമായ
മുഖഭാവംനല്‍കാന്‍ പൈല്‍സും" എന്ന്‍ ഏതോ അജ്ഞാതന്‍ പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ക്കു രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി,
ഇടയ്ക്കിടെ ഡോക്ടറന്മാരെ കാണം.അവരെ കൊണ്ടു പരിശോധിപ്പിക്കണം.അവരുടെ
ഫീസ് എത്രയെന്നു ചോദിച്ചറിഞ്ഞു കൊടുക്കണം.
കാരണം ഡോക്ടറന്മാര്‍ നിങ്ങളെക്കൊണ്ടു ജീവിക്കുന്നു.
അവര്‍ നിര്‍ദ്ദേശിക്കുന്ന ലാബ് പരിശോധനകള്‍ ചെയ്യിക്കണം.
ലാബുകള്‍ നിങ്ങളെ കൊണ്ടു നടന്നു പോകുന്നു. അവ നോക്കി
ഡോക്ടര്‍ കുറിച്ചു തരുന്ന ഔഷധങ്ങള്‍ നിങ്ങള്‍ വാങ്ങണം.
മരുന്നു കമ്പനികളും മെഡിക്കല്‍ സ്റ്റോറുകളും നിങ്ങളെ
കൊണ്ടു ജീവിക്കുന്നു.
അവസാനം നിങ്ങള്‍ വാങ്ങുന്ന മരുന്നെല്ലാം
ഓടയില്‍ എറിഞ്ഞു കളയണം.
കാരണം നിങ്ങള്‍ക്കും
ജീവിക്കണമല്ലോ.

ആമുഖം

എനിക്കു പറയാനുള്ളത്
ആമുഖം
--------
1985 മുതൽ നാം മലയാളികൾ കേൾക്കുന്ന
പ്രയോഗമാണു ജനകീയ ആരോഗ്യം,ജനകീയ
ആരോഗ്യ നയം എന്നിവ.കേരള ശാസ്ത്ര
സാഹിത്യ പരിഷത്ത് ഭാർവാഹിയായിരിക്കെ
മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ഒരു സൂപ്പർ
സ്പെഷ്യലിസ്തും ഇടതു പക്ഷ സഹയാത്രികനും
പിൽക്കാൽത്ത കേരള സർവ്വകലാശാലാ വൈസ്
ചാൻസലർ പദവിയിലെത്തുകയും ചെയ്ത്
എന്റെ നല്ല സുഹൃത്ത് ഡോ.ബി.ഇക്ബാൽ
(എക്ബാലാണു ശരി എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്)
ആണു ഈ പ്രയോഗങ്ങൾ അച്ചടി മാദ്യമങ്ങളിലും
പിന്നീട് തെരുവൊറങ്ങളിലും മുഴക്കിയത്.
വാസ്തവം പറയട്ടെ,ഈ പ്രയോഗങ്ങൾ ശരിയായ
മലയാളം തന്നെയാണോ എന്നു സംശയം.
എന്താണിവിടെ ജനകീയം.
ജനങ്ങളുടെ ആരോഗ്യം എന്നതല്ലേ ശരി?