Tuesday 19 November 2013

നമ്മുടെ ആരോഗ്യ രംഗം

നമ്മുടെ ആരോഗ്യ രംഗം
വേണ്ടപ്പോഴും അല്ലാത്തപ്പോഴും 
സ്പെഷ്യലിസ്റ്റ്-സൂപ്പര്‍സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ 
രോഗികള്‍ നേരിട്ടു 
സമീപിക്കുന്ന പ്രവണത നമ്മുടെ നാട്ടില്‍ വളര്‍ന്നതോടെ, 
രോഗികളെ ചില അവയവങ്ങളുടെ മാത്രം ഉടമകള്‍,
എന്നതിനപ്പുറം ഒരു മനുഷ്യന്‍ എന്നോ ഒരു കുടുംബാംഗമെന്നോ സമൂഹത്തിലെ ഒരംഗം എന്ന നിലയിലോ 
ഡോക്ടറന്മാര്‍ കാണുന്ന രീതി അപ്രത്യക്ഷമായി.

വ്യക്തിയുടെ(രോഗിയുടെ) മാത്രമല്ല,അവന്‍/അവള്‍ അംഗമായ കുടുംബത്തിന്റെ മൊത്തം ആരോഗ്യപ്രശനങ്ങള്‍
തുടര്‍ച്ചയായി കൈകാര്യം ചെയ്തുകൊണ്ടിരുന്ന കുടുംബഡോക്ടര്‍(ജി.പി അഥവാ ജനറല്‍ പ്രാക്ടീഷ്ണര്‍) സംവിധാനം,
ബ്രിട്ടനില്‍ നിന്നുള്ള ക്രിസ്ത്യമത മിഷണറി ഡോക്ടറന്മാര്‍,
നെയ്യൂരിലെ ഡോ.സോമര്‍വെല്ലും തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലെ ഡോ.ചര്‍ച്ച് വാര്‍ഡും മറ്റും,ആവിഷ്കരിച്ച സംവിധാനം കാലാന്തരത്തില്‍ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി.എന്നാൽ ബ്രിട്ടനിൽ ഇന്നും നാഷണൽ ഹെൽത്ത് സർവീസ്സിന്റെ അടിത്തറ കുടുംബ ഡോക്ടർ ആണെന്നറിയുക.

ശാരീരിക പരിശോധനകളേക്കാള്‍. ലാബറട്ടറിപരിശോധനകള്‍ക്കും മറ്റു സ്പെഷ്യല്‍ പരിശോധനകള്‍ക്കും മുന്‍ ഗണന
നല്‍കപ്പെട്ടതോടെ ചികിസാ ചെലവു സാധാരണക്കാര്‍ക്ക് ദുര്‍വ്വഹമായിത്തീര്‍ന്നു.ഫലപ്രദമായ ചെലവു കുറഞ്ഞ ഔഷധങ്ങള്‍
ലഭ്യമാണെങ്കിലും ചെലവേറിയ,പരീക്ഷണദശയില്‍ മാത്രംകഴിയുന്ന ഔഷധങ്ങള്‍ എഴുതുന്നത് ഡോക്ടറന്മാര്‍ ഫാഷനും ആക്കി.

രോഗിയുടേയും കുടുംബത്തിന്റേയും ജീവിതശൈലി അപഗ്രന്ഥനം ചെയ്ത് ,അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി,അവരുടെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ ഉപദേശം നല്‍കുന്ന,ആരോഗ്യ ശീലങ്ങളില്‍ ഉപദേശം നല്‍കുന്ന ഗുരു തുല്യരായ( ഓര്‍മ്മിക്കുകഉപദേശിക്കുക,പഠിപ്പിക്കുക,അവബോധം വളര്‍ത്തുക എന്നൊക്കെ അര്‍ഥം പറയാവുന്ന ഡോക്കീര്‍ എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ ഡോക്ടര്‍ എന്ന പദം ഉടലെടുത്തതു തന്നെ), അത്യാവശ്യ ലാബറട്ടറി പരിശോധനകള്‍ മാത്രം നിര്‍ദ്ദേശിക്കുന്ന,കുടുംബ ഡോക്ടര്‍ സംവിധാനം പുനാവിഷ്കരിക്കുക എന്നതാണ് ജനങ്ങളെ ആരോഗ്യ വാന്മാരാക്കാൻ
ചെയ്യേണ്ട ഒരു പ്രധാന കാര്യം.

No comments:

Post a Comment