Friday 22 November 2013

മലയാളത്തിൽ എഴുതുന്ന ഡോക്ടറന്മാർ

മലയാളത്തിൽ എഴുതുന്ന ഡോക്ടറന്മാർ

ആധുനിക വൈദ്യ ശാസ്ത്രം പഠിപ്പികിക്കുന്നത്
ഇംഗ്ലീഷ് ഭാഷയിലാണ്.നമ്മുടെ സ്വന്തം ആയുർവേദം
പഠിക്കാൻ സംസ്കൃതം പഠിക്കണമായിരുന്നു പണ്ടൊക്കെ.
ഇപ്പോൾ അതു വേണ്ടെന്നായി.

തിരുക്കൊച്ചിയിൽ ആയുർവേദം ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന 
ഇന്റഗ്രേറ്റഡ(integrated Ayur cum Modern) സംവിധാനം കൊണ്ടു വന്നു.
(BAM)പഠിച്ചു കഴിഞ്ഞപ്പോൾ അവർക്കൊന്നും വൈദ്യർ ആയാൽ പോരാ ,
ഡോക്ടർ( Dr)തന്നെ ആകണം.അവർ സംഘടിച്ചു.അവർക്കായി
ആദ്യം ഡി.എം.എസ്സും (DMS അവർ BA.MD.MS എന്നെഴുതി വയ്ക്കുമായിരുന്നു.

എം.ഡി.യും എം.എസ്സും എന്നു വായിക്കാൻസാധിക്കും വിധം)
പിന്നെ കണ്ടൻസഡ് എം.ബി.ബി.എസ്സ് കോർസും തുടങ്ങി.


കണ്ടൻസഡ് എം.ബി.ബി.എസ്സ് കോർസും തുടങ്ങി.
അതിനെ എതിർത്ത ഡോ.തങ്കവേലുവിനെ അന്നത്തെ
ആരോഗ്യമന്ത്രി കെ.എം.ജോർജ് പുകച്ച് പുറത്തു
ചാടിച്ചതും അദ്ദേഹം ലോകാരോഗ്യസംഘടനയിലേക്കു
ചേക്കേറിയതും മറ്റും ഞാനൊരിക്കൽ എഴുതിയിരുന്നു.

കണ്ടൻസ്ഡ് എം.ബി.ബി.എസ്സ് കഴിഞ്ഞവരെ മറ്റുള്ളവർ
കണ്ടൻ എന്നു പറഞ്ഞാക്ഷേപിക്കയും ചെയ്തു.പക്ഷേ
അവരിൽ പലരും പിന്നീട് ബിരുദാനന്തര ബിരുദവും
അതിനു മുകളിൽ ബിരുദവും നേടി.പലരും ആയുർവേദം
പാടെ മറന്നു.ചിലർ ഇടയ്ക്കിട സ്മരിച്ചു.പിന്നെ ഏറെ
പഠിച്ചിട്ടും ആയുർവേദം മാത്രം പ്രാക്ടീസ് ചെയ്യുന്ന
ഒരു ഡോക്ടടും ഉണ്ട് കേരളത്തിൽ.
പണ്ടു കാലത്ത് ഡോക്ടർ മലയളം പറയുന്നതും എഴുതുന്നതും
മോശമാണെന്നു ഡോക്ടറന്മാരും എന്തിനു രോഗികളും
കരുതിയിരുന്നു.
ഇന്നു കാലം മാറി,എല്ലാ ഡോക്ടറന്മാർക്കും ഇന്നു മലയാളം
വേണം.ഒനൂകിൽ തനിയേ എഴുതും അല്ലെങ്കിൽ ഭൂതലേഖനം.
മലയാളത്തിലെ ചില പ്രശസ്തകൃതികൾ ഭൂതങ്ങൾ എഴുതിയതത്രേ.

ചിലർ അവർക്കുവേണ്ടി എഴുതുന്നു.
സ്വന്തം പാണ്ഡിത്യം പൊതു ജനത്തെ അറിയിക്കണം.
പേരു കിട്ടണം.രോഗികളെ
കിട്ടണം.ഒപ്പം പണവും.
രോഗികൾക്കോ പൊതു ജനത്തിനോ ഗുണം ഒന്നും കിട്ടില്ല.
അപൂർവ്വം ചിലർ പണത്തിനു വേണ്ടി എഴുതുന്നു.

ചിലർ ജനത്തെ ബോധവൽക്കരിക്കാൻ എഴുതുന്നു.
ആരോഗ്യകരമായ ജീവിത ശൈലി,രോഗപ്രതിരോധ
മാർഗ്ഗങ്ങൾ എന്നിവ സാമാന്യജനത്തിനു പറഞ്ഞു
കൊടുക്കുന്നു.
ഇനി അപൂർവ്വം ചിലരാകട്ടെ രാഷ്ട്രീയ ലക്ഷ്യം
വച്ചെഴുതുന്നു.
ഉദാഹരണങ്ങൾ നമ്മുടെ ആരോഗ്യമാസികകളിൽ
നിന്നു ലഭിക്കും.

(തുടരും)

No comments:

Post a Comment