Saturday, 23 November 2013

ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു

ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു


ഡോ(പദ്മശ്രീ) കെ.എൻ.പൈ,ഡോ.പി.കെ.ആർ.വാര്യർ
എന്നിവർ കേരളം കണ്ട പ്രമുഖ ജനകീയ ഡോക്ടർ മാരായിരുന്നു.
ഇന്ത്യലിയെ തന്ന ആദ്യത്തേതെന്നു പറയാവുന്ന മദിരാശി മെഡിക്കൽ
കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ,ഇടതുപക്ഷവീക്ഷണം
ആയുഷക്കാലം മുഴുവൻ വച്ചു പുലർത്തിയ സാധാരണക്കാരുടെ 
ആതുര ശുഷൂഷകർ.
ഡോ.വാര്യർ ഉപരിപഠനത്തിനു ഇംഗ്ലണ്ടിൽ
പോയപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹംസമായും പ്രവർത്തിച്ചു.
ഇംഗ്ലണ്ടിൽ നിന്നും റോയൽ കോളെജിൽ നിന്നും ബഹുമതി നേടി.
കാർഡിയോതൊറാസിക് സർജനായി.റിട്ടയർ ചെയ്തശേഷം മംഗലാപുരത്തും
പിന്നീട് കണ്ണൂരും മെഡിക്കൽ കോളേജുകളിൽ ഉന്നതസ്ഥാനം വഹിച്ചു.
എം.വി.രാഘവനുമായി പിണങ്ങി;
അതെല്ലാം വലിച്ചെറിഞ്ഞു.

ഡോ.വാര്യർ രാഷ്ട്രീയ ചായുവ് മറച്ചു വച്ചതേ ഇല്ല.ഭാര്യ പാർട്ടിടിക്കറ്റിൽ
തന്നെ തെരഞ്ഞെടുപ്പിൽ മൽസരിച്ചു.ജാതി നോക്കാതെ മകളെ വിവാഹം
അഴിച്ചു കൊടുത്തു.ലളിതമായി ജീവിച്ചു.നടന്നും സൈക്കിളിലും യാത്ര
ചെയ്തു.പ്രൈവറ്റ് പ്രാക്ടീസ് ചെയ്തില്ല.രോഗികളിൽ നിന്നും പണം
വാങ്ങിയില്ല.വീട്ടിൽ രോഗികളെ പരിശോധിച്ചിരുന്നില്ല.

ഡോ.വാര്യർ തന്റെ ജീവിതകഥ് ,രണ്ടു ഭാഗങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു.
അനുഭവങ്ങൾ അനുഭാവങ്ങൾ-ഒരു സർജന്റെ ഓർമ്മക്കുറിപ്പുകൾ


ഏഴാച്ചേരിയുടെ വെളിപ്പെടുത്തൽ
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റും
കവിയും ചാനൽ വിധികർത്താവുമായ ഏഴാച്ചേരി
രാമചന്ദ്രൻ 22011 സെപ്തബർ മാസത്തിൽ പുനലൂരിൽ
കല(കുതിരച്ചിറ ആർട്സ്& ലിറ്റററി അസ്സോസ്സിയേഷൻ
സന്തോഷ എച്ചിക്കാനത്തിനു അവാർഡു നൽകുന്ന ചടങ്ങിൽ
ഷാഹിൽ ഷാ,മുഹമ്മദ് ഷാഫി എന്നീ രണ്ടു ഡോക്ടർമാരെ
സാക്ഷി നിർത്തി ഒരു വെളിപ്പെടുത്തൽ നടത്തി:
1975 ഒക്ടോബര് 26 നുഡോ.പി.കെ,ആർ .വാര്യർ 
 ചെയ്ത ശസ്ത്രക്രിയയെ തുടർന്നു വയലാർ മരിക്കാൻ കാരണം
മുപ്പത്തിമൂന്നാമത്തെ കുപ്പി രക്തം ഗ്രൂപ്പ് മാറി കുത്തിവച്ചതായിരുന്നു;
ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു എന്നു
ഏഴാച്ചേരി എന്ന കവി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
മണമറഞ്ഞ ഗ്രന്ഥകാരൻ ചേലങ്ങാടു ഗോപാലകൃഷ്ണനേയും

അദ്ദേഹം തെളിവിനായി പരാമർശിച്ചു.

ഇവിടെ സ്വാഭാവികമായും അറിഞ്ഞിരിക്കേണ്ട ചില
വസ്തുതകളുണ്ട്.

ഒരു ഡോക്ടർ ആദ്യമായും അവസാനമായും ഒരു ഗുരു,
ബോധവൽക്കരണം നടത്തുന്ന ആൾ,ആവണം.

രോഗപ്രതിരോധത്തിനു ഡോക്ടർമാർ മുൻ ഗണന നലക്ണം.
രോഗം വന്നിട്ടു ചികിസിക്കുന്നതിലും നന്നു രോഗം വരാതെ
നോക്കുക ആണ്.അതു മനസ്സിലാക്കാനാണു സർ ജോസ്ഫ് ബോർ
തന്റെ നിർദ്ദേശങ്ങളിൽ മെഡിക്കൽ വിദ്യാർഥികളെ മൂന്നു മാസം 
സോഷ്യൽ ആൻഡ് പ്രവന്റീവ് മെഡിസിൻ പഠിപ്പിക്കണമെന്നു
നിർദ്ദേശിച്ചത്.1946 ലതു പ്രാബല്യത്തില് വരുമ്പോഴേയ്ക്കും
ഡോ.വാര്യർ എം.ബി.ബി.എസ്സ് പാസ്സായിക്കഴിഞ്ഞു എന്നതൊന്നും
ആ കടമ നിർവഹിക്കാതിരിക്കുന്നതിനെ സാധൂകരിക്കില്ല.

ഇംഗ്ലണ്ടിൽ ചികിൽസ എവിഡൻസ് ബേസ്ഡ് ആണിപ്പോൾ.
അറുപതുകളിൽ ആയിരുന്നോ എന്നറിവില്ല.തെളിഞ്ഞ കാര്യങ്ങൾ
മാത്ര്മേ,ഫലപ്രദമെന്നു തെളിഞ്ഞ  ശസ്ത്രക്രിയ, മാത്രമേ ചെയ്യാവൂ.

ചെയ്യുന്നതിനു മുൻപു രോഗിയ്ക്കു,ബന്ധുക്കൾക്കു ബോധവൽക്കരണം
നടത്തി വരും വരായ്കകൾ മൻസ്സിലായി എന്നെഴുതി വാങ്ങണം.
മറ്റുചികിൽസാ രീതികളുണ്ടെങ്കിൽ,(ഓൾട്ടർനേറ്റീവ്)അവയെ കുറിച്ചു
രോഗിയേയും ബന്ധുക്കലേയും പറഞ്ഞു മൻസ്സിലാക്കണം.ഏതു
തരം ചികിൽസ എന്നു രോഗി തീരുമാനിക്കണം.

വയലാറിനു രണ്ടു ഗുരുതരമായ അവസ്ഥകൾ ഉണ്ടായിരുന്നു.
ഓരോന്നുംതനിയെ തന്നെ മാരകം.
ഒന്ന്:ഹെപാറ്റിക് കോമാ എന്ന മെഡിക്കൽ സ്ഥിതി വിശേഷം
രണ്ട്:അന്നനാള രക്തസ്രാവം-രക്തവമനം.രക്താതിസാരം.

രക്ത്സ്രാവം നിർത്താൻ ശസ്ത്രക്രിയ അല്ലാതെയുള്ള താൽക്കാലികമാർഗ്ഗം,
സ്ഥിരമായി  നിർത്താനുള്ള ശസ്ത്രക്രിയ എന്നിങ്ങനെ ര്ണ്ടെണ്ണം.
ശസ്ത്രക്രിയ വിജയിച്ചാലും കോമ കാരണം മരണമടയും.
കോമയിൽ നിന്നു രക്ഷപെടുന്നവർ അപൂർവ്വം.
മലയാളനാടു എസ്.കെ നായർ ഒരിക്കൽ രക്ഷപെട്ടു.
രണ്ടാമതു മരണപ്പെട്ടു.
അത്ഭുതാവഹമായി രക്ഷപെട്ടത് നമ്മുടെ പ്രിയ ഏം.ടി.

ഒരു മനുഷയ് ശരീരത്തിനുൾക്കൊള്ളാവുന്ന രക്തത്തിന്റെ അളവ്
5 ലിറ്റർ.അതായത് 10 കുപ്പി.ശത്രക്രിയയിൽ 33 കുപ്പി രക്തം
കൊടുത്തു എന്നു പറഞ്ഞാൽ എന്താണർത്ഥം? കൊടുക്കുന്ന
രക്തം മുഴുവൻ വെളിയിലേക്കു പൊയ്ക്കൊണ്ടിരുന്നു.
എന്നു പറഞ്ഞാൽ രക്തപ്രവാഹം നിർത്താനുള്ള ശസ്ത്രക്രിയ
വിജയിച്ചില്ല.കൊടുക്കുന്ന രക്തം വെളിയിലേക്കു തന്നെ പൊയ്ക്കൊണ്ടിരുന്നു.
ശത്രക്രിയ വിജയമായിരുന്നു എന്നു കവി ഏഴാച്ചേരി എങ്ങനെ മൻസ്സിലാക്കി.
അതു പൂർണ്ണ പരാജയമായിരുന്നു.
ഡോ.വാര്യർ കാർഡിയോ തൊറാസിക് സർജറിജറിയിൽ പരിശീലനം
നേടിയ ഡോക്ടർ മാത്രമായിരുന്നു.
വയലാറിന്റെ അവസ്ഥ കാർഡിയോ തൊറാസിക്
സർജന്റെ പിടിയിൽ വരുന്നതല്ല.അതു കൈകാര്യം ചെയ്യേണ്ടത് ഉദര ശസ്ത്രക്രിയാ
വിദഗ്ദൻ-ഗാസ്റ്റ്രോ സർജൻ-ആണ്.ഇവിടെ അതിൽ പരിശീലനമോ പരിചയമോ
നേടാത്ത ഒരു സർജനാണു വെറും ധൈര്യത്തിന്റെ പുറത്ത് പരീക്ഷണം നടത്തിയത്.
ആധുനിക വൈദ്യം സ്വീകരിച്ച മറുനാടുകളിൽ രോഗി മരിച്ചാൽ 
വിശദമായ മെഡിക്കൽ ചർച്ചകൾ നടത്താറുണ്ട്.കുറ്റം കണ്ടെത്താനല്ല.
ഭാവിയിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ.
വയലാറിന്റെ മരണകാരണത്തെ കുറിച്ചു വിശദമായ ചർച്ച നടത്താൻ
ഡോ.വാര്യർമുൻ കൈ എടുക്കേണ്ടതായിരുന്നു.

മദ്യപാനം ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുമെന്നും അത്തരം സ്ഥിതിയിലെത്തിയാൽ
ചികിൽസയ്ക്കോ ഡോക്ടർ മാർക്കോ അവരെ രക്ഷിക്കാൻ സാധിക്കില്ല
എന്നകാര്യം ജനങ്ങളെ പറഞ്ഞു മൻസ്സിലാക്കാൻ ഡോ.വാര്യർക്കു നല്ലൊരവസരം
കിട്ടി.
എഴുതാനറിയാമായിരുന്ന ഡോ.വാര്യർ ആ അവസരം ഉപയോഗിച്ചില്ല
എന്നത് കഷ്ടമായി പോയി.
തന്റെ ആത്മകഥയിലൂടെ ഡോ.വാര്യർ നൽകാൻ ശ്രമിച്ച സന്ദേശങ്ങളേക്കാൾ
വിലയുള്ളതായേനെ ഇത്തരം ബോധവൽക്കരണം.
പ്രത്യേകിച്ചും മദ്യപാനവും കരൾ രോഗവും അതുവഴിയുള്ള അകാലമരണവും
കൂടിവരുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം
ഡോ.വാര്യർ തനിക്കു ചെയ്യാൻ സാധിക്കുമായിരുന്ന നല്ല ഒരു കാര്യം,

 ആരോഗ്യബോധവാൽക്കരണം നടത്താതെ നമ്മെ വിട്ടു പോയി.

No comments:

Post a Comment