Thursday 28 November 2013

ഞങ്ങളുടെ തലമുറയിലെ ഡോക്ടർമാർക്ക്

ഞങ്ങളുടെ തലമുറയിലെ ഡോക്ടർമാർക്ക്
അദ്ധ്യാപകർ ആയി ലഭിച്ചത് ഇംഗ്ലണ്ടിൽ നിന്നു
പരിശീലനം ലഭിച്ച ആതുരസേവകരെ ആയിരുന്നു.
(ഗാന്ധിജി,നെഹ്രു തുടങ്ങിയ ദേശീയ നേതാക്കൾക്കു
ഭാരതത്തെ പാര തന്ത്രത്തിൽ നിന്നു മോചിപ്പിക്കാൻ
ആഗ്രഹവും ആവേശവും തന്റേടവും തോന്നിപ്പിച്ചതും
ബ്രിട്ടനിൽ നിന്നു കിട്ടിയ പരിശീലനം/പരിചയം ആയിരുന്നിരിക്കാം.)
തിരുവനന്തപുരം കെഡിക്കൽ കോളേജിന്റെ ജനയിതാക്കളായ
ഡോ.സി.ഓ.കരുണാകരനും ഡോ.ആർ .കേശവൻ നായരും
ബ്രിട്ടനിൽ പരിശീലനം നേറ്റിയവർ.(തിരുവനന്തപുരത്തു നിന്നും
ഇംഗ്ലണ്ടിൽ പരിശീലനത്തിനു സർക്കാർ വിട്ട ത്രിമൂർത്തികളുടെ
കഥ രസകരമാണ്.ഒരാൾക്കു ബിരുദം കിട്ടി.രണ്ടാമനു ഭാര്യയെ
കിട്ടി.മൂന്നാമൻ ടൈ കെട്ടാൻ പഠിച്ചു.മൂന്നു പേരും എന്റെ
ഗുരുക്കന്മാർ) കേംബ്രിഡ്ജിൽ നിന്നും ഉന്നത ബിരുദം(ബിരുദം എന്നത് നൂറു
ശതമാനം ശരിയായ പ്രയോഗമല്ല.റോയൽ കോളേജിൽ നിന്നു
കിട്ടുന്ന ,ലോകമെങ്ങും അംഗീകാരമുള്ള ഫെലോഷിപ്പും മെംബർ
ഷിപ്പും ശരിയായ അർത്ഥത്തിൽ വെറും ഡിപ്ലോമകൾ.പക്ഷേ
ലോകമെമ്പാടും നമ്മുടെ ഡി.എം നേക്കാൾ വില,അംഗീകാരം.
ഡി.എം ആയി വന്നാലൊന്നും ഇവിടത്തെ ഫെലോഷിപ് കിട്ടുകയുമില്ല.
ടെക്സ്റ്റ് ബുക്ക് ജ്ഞാനത്തിനവർ പുല്ലു വില നൽകും.പ്രായോഗിക
അറിവു അതു നമ്മുടെ ഡി.എം കാർക്ക് പോലും കമ്മി.)നേടിയ
ഡോ.സി.എം.ഫ്രാൻസിസ്സ് ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ
സ്പെഷ്യൽ ഓഫീസ്സറും ആദ്യ പ്രിൻസിപ്പാളും.
പിന്നെ ഡോ.കെ.പരമേശ്വരൻ,ഡോ.കെ.പി ജോർജ്,ഡോ.ജോർജ് ജേക്കബ്
(മെഡിക്കൽ) ഡോ.മാത്യൂ വർഗീസ്സ്(സർജൻ),ഡോ.മിസ്സിസ് ഫിലിപ്(ഗൈനക്)
ഡോ.ഗോപിനാഥമേനോൻ(നേത്രവിഭാഗം) എല്ലാം ഇംഗ്ലണ്ടിൽ നിന്നു
പരിശീലനം ലഭിച്ചവർ.
ഇവരിൽ ഡോ.കെ.പി.ജോർജ് തിരുവനന്തപുരത്തേയും
കോട്ടയത്തേയും മെഡിക്കൽ കോളേജുകളിലെ ആദ്യബാച്ചു
കളുടെ ഗുരുനാഥൻ.ഒരു പക്ഷേ ഏറ്റവും കുറച്ചു മരുന്നുകൾ
കുറിപ്പായി നൽകുന്ന മലയാളി ഡോക്ടർ.
ഈ ജീവിത സായാഹ്നത്തിലും ആരോഗ്യ ബോധവൽക്കരണത്തിൽ
അതിയായ താല്പര്യം എടുക്കുന്ന മുതിർന്ന ഡോക്ടർ.

No comments:

Post a Comment