Saturday 30 November 2013

തമ്പുരാൻ മുക്കിനു പിന്നിലെ കഥ

തമ്പുരാൻ മുക്കിനു പിന്നിലെ കഥ
തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ വടക്കുവശം വഴി മെഡിക്കൽ
കോളേജിലേക്കുപോവുകയാണങ്കിൽ തമ്പുരാൻ മുക്കെന്നു പറയുന്ന ഒരു കവല കാണാം.പി.ടി.ഉഷ റോഡിനു
സമീപം.ആരാണീ  തമ്പുരാൻ എന്നറിയുന്നവർ വിരളമായിരിക്കും. ആ തമ്പുരാനെ പൊതു ജനം
വിളിച്ചിരുന്നതു പൊട്ടൻ തമ്പുരാൻ എന്നാണെന്നറിയുമ്പോൾ നിങ്ങൾക്കു കൂടുതൽ അമ്പരപ്പു തോന്നും.
നാാട്ടുകാരുടെ പ്രിയംകരനായ തമ്പുരാനായിരുന്നു ഈ പൊട്ടൻ.വിവിധ രംഗങ്ങളിൽ പേരെടുത്ത ഒരു വർമ്മ.

നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ആധുനിക വൈദ്യം പഠിച്ച് ഡോക്ടർ.കാലപാനി എന്ന കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ സമുദായഭ്രഷ്ട നാക്കപ്പെട്ട തമ്പുരാൻ.ഡോ.എൽ.ഏ.രവിവർമ്മ(18841958).ചിത്തിര തിരുനാളും അമ്മ മഹാറാണിയും കാലപാനി
കടന്നതിനു ശേഷമാണീ വർമ്മയുടെ ഭ്രഷ്ട് മാറ്റപ്പെട്ടത്.1884 ല് സംസ്കൃതപണ്ഡിതനായ നീലകണ്ഠശർമ്മയുടെ മകൻ ആയി
ജനിച്ചു.പിതാവ് ആനക്കൊമ്പിൽ കരകൗശലവസ്തുക്കൾ കൊത്തുന്നതിൽ വിദഗ്ദൻ ആയിരുന്നു.പരമ്പര്യരീതിയിൽ
ചെറുപ്പത്തിൽ ആയുർവേദം പഠിച്ച രവി വർമ്മ മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.സീച്
നേടി.പിന്നീട് കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി നോക്കി.1921 ല് ലണ്ടനിൽ നിന്നും DOM( Mooefield Hospital)
നേടി.പിന്നീട് തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കി.ആദ്യ വിവാഹത്തിൽ 2 പുത്രന്മാരും
3 പുത്രി മാരും.രണ്ടാം വിവാഹത്തിൽ 4 പുത്രന്മാരും 2 പുത്രിമാരും.പ്രസിദ്ധ ന്യൂറോ സർജൻ അനിരുദ്ധവർമ്മ മകൻ.
റിട്ടയർ ചെയ്തതിനു ശേഷം മലയാളഭാഷയെ അദ്ദേഹം ഏറെ പോഷിപ്പിച്ചു.ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത്.കോലെഴുത്ത് പഠനങ്ങൾക്കും അദ്ദേഹം സമയം ചെലവഴിച്ചു.വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതി.1940-42
കാലത്ത്മനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.കുട്ടികളുടെ ചികിൽസയിൽ
കുമാരഭൃത്യം എന്ന ഗ്രന്ഥം എഴുതി.ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീഥ മൊഴിമാറ്റം നടത്തി ക്കൊടുത്തു.മാത്യൂ.എം.
കുഴിവേലിയുടെ ബാലൻ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അദ്ദേഹം ഒരു പാടെഴുതി.
അതിനെല്ലാം ഉപരിയായി അദ്ദേഹം ആയുർവേദ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു.എന്നാൽ ആയുർവേദ
വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ(ഒരു പക്ഷെ നമ്മുടെ തോപ്പിൽ ഭാസിയും മറ്റുമാവാം)അദ്ദേഹം ആ പദവി
വൈൽച്ചെറിഞ്ഞു.1948 ലന്തരിച്ചു.അദ്ദേഹവും ആനക്കൊമ്പിൽ കരകൗശലവസ്തുക്കൾ കൊത്തിയുണ്ടാക്കിയിരുന്നു.
നല്ലൊരു ജ്യോതിഷ പണ്ഡിതൻ കൂടിയായിരുന്നു ഡോ.രവിവർമ്മ.അദ്ദേഹത്തിന്റെ മകൻ ആറന്മുളയിലെ
പ്രതാപവർമ്മ എണ്ടെയും ജ്യോതിഷി ആയിരുന്നു.പിതാവിന്റെ ഫോട്ടോ നൽകിയത് അന്തരിച്ചു പോയ ആ
ജ്യോതിഷപണ്ഡിതൻ.
കണ്ണൂ വൈദ്യൻ തമ്പുരാൻ,കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നെല്ലാം പൊതു ജനം ആ
മഹാനായ പണ്ഡിതനെ,ചികിസകനെ,ഭാഷാസ്നേഹിയെ വിളിച്ചു.
അദ്ദേഹം താംസ്സിച്ചിരുന്ന സ്ഥലം ഇന്നും തമ്പുരാൻ മുക്കെന്നറിയപ്പെടുന്നു.

No comments:

Post a Comment