Sunday, 7 September 2014

കുടിയന്മാരെ പിടികൂടാൻ 12 അവസ്ഥകൾ

കുടിയന്മാരെ പിടികൂടാൻ 12 അവസ്ഥകൾ

കാൽ കൂടിയൻ,അരക്കുടിയൻ,മുക്കാൽ കുടിയൻ,മുഴുക്കുടിയൻ
എന്നിങ്ങനെയുള്ള മദ്യപാനികൾ എത്തിച്ചേരാവുന്ന 12 അവസ്ഥകളുണ്ട്,
അവ ഏതെല്ലാമെന്നു നോക്കാം.
1.അനീമിയാ അഥവാ വിളർച്ച-ഓക്സിജൻ എന്ന് അപ്രാണവായുവിനെ
വഹിക്കുന്ന ശോണരക്താണുക്കൾ ശരീരത്തിൽ കുറയും.ക്ഷീണം,ശ്വാസം
കിട്ടാതെ വരുക,തലയുടെ ഭാരം കുറഞ്ഞ തോന്നൽ ഇവ ഉടലെടുക്കാം.
2.ചാൻസർ-വായ്,തൊണ്ട.അന്നനാളം,കരൾ വങ്കുടൽ എന്നിവയിൽ
അർബുദം പിടിപെടാം
3.രക്ത ചംക്രമണ രോഗങ്ങൾ-രക്തം കട്ടിപിടിക്കാൻ വേണ്ട പ്ലേറ്റ്ലറ്റുകൾകൂടുന്നതിനാൽ
രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപമെടുക്കാം.കാർഡിയോമയോപ്പതി എന്നറിയവെടുന്ന
വലിയഹൃദയം രൂപമെടുക്കാം.ഏറ്റ്രിയൽ/വെന്റ്രിക്കുലാർ ഫിബ്രിലേഷൻ എന്നീ
താളം തെറ്റലുകൾ ഉടലെടുക്കാം.
4.സിറോസ്സിസ് എന്ന ലരൾ രോഗം-പിന്നീട് മഹോദരം വന്നു വയർ വീർത്ത് മരണം.
(മദ്യപാനികൾ അല്ലാത്തവരിലും ഈ അവസ്ഥ ഉണ്ടാകാം,എല്ലാ മദ്യപാനികൾക്കും
അതുണ്ടാകണമെന്നും ഇല്ല)
5.ഓർമ്മ ക്കുറവ്.തലച്ചോരിന്റെ വലിപ്പം വേഗത്തിൽ കുറയും.തീരുമാനം എടുക്കുന്നതിൽ
തെറ്റു പറ്റാം.
6.നിരാശാബോധം-ജീവിത നൈരാശ്യമാണു കുടിതുടങ്ങാൻ കാരണം എന്നു ചിലർ പറഞ്ഞേക്കാം.
എന്നാല്മിക്കപ്പോഴും മറിച്ചാണു സംഭവിക്കുക.മദ്യപാനി ജീവിത നൈരാശ്യത്തിൽ പെടും.
7.ഞെട്ടലുകൾ ഉണ്ടാകാം.അപസ്മാരത്തിനു മരുന്നുകഴിക്കുന്നവരിൽ അതിന്റെ പ്രവർത്തനം
കുറയും
8.ഗൗട്ട് എന്നറിയപ്പെടുന്ന മുഴകൾ ഉണ്ടാകാം.പാരമ്പര്യമായി കിട്ടാവുന്ന രോഗം.പക്ഷേ മദ്യപരിൽ
നേരത്തെ പ്രത്യക്ഷപ്പെടും.ഗൗരവം കൂടുകയും ചെയ്യും
9.രക്തസമ്മർദ്ദം കൂടും. വൃക്കകൾ,ഹൃദയം എന്നിവയ്ക്കു തകരാർ വരുത്തും,പക്ഷവധം ഉണ്ടാകാം.
10 അണുബാധകൾ തുടർക്കഥ ആകും.രോഗപ്രതിരോധ ശക്തി കുറയുന്നതാണു കാരണം.ക്ഷയം,ന്യൂമോണിയാ,
എച്.ഐ.വി/എയിഡ്സ് എന്നിവ പിടിപെടാം.അപകടം പിടിച്ച ലൈഗീകബന്ധങ്ങൾ കാരണം രതീജന്യ
രോഗങ്ങൾ പിടിപെടാം.
11.നേർവുകളെ ഭാധിക്കുന്ന ന്യൂറോപ്പതി അവസ്ഥകൾ രൂപമെടുക്കാം.കൈകാലുകളിൽ സൂചി കൊണ്ടുകുത്തും
പോലെ തോന്നാം(പിൻസ് ആൻഡ് നീഡിൽസ്)പേശികൾക്കു ബലം കുറയും.മലബന്ധം ഉണ്ടകും.ലൈഗീകബലക്ഷയം.ഷ്ണ്ഡ്ത്വം
ഇവ ഉണ്ടാകാം(ആഗ്രഹം കൂട്ടും.എന്നാൽ പ്രവർത്തനക്ഷമത കുറയ്ക്കും)
12.പാങ്ക്രിയാറ്റൈറ്റിസ് എന്ന മാരകാവസ്ഥ ഉണ്ടാകാം.പെട്ടെന്നു മരിക്കാം.( മദ്ധ്യ തിരുവിതാം കൂർകാരനായ ഒരു ഡോക്ടർ എം.എൽ ഏയും
എന്റെ സഹപ്രവത്തകനായിരുന്ന ഒരു യുവ ഡോക്ടറും അകാലത്തിൽ മരിച്ചത് ഇക്കാരണത്താലായിരുന്നു.
കുടിയന്മാർ ജാഗ്രത.ഇവയിൽ ഒന്നോ പലതോ നിങ്ങളെ കാത്തിരിക്കുന്നു.