Wednesday, 14 May 2014

അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം



  • അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്
    പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയും
    ചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്
    ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്
    നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.
    വായിച്ചു.അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയുംചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.വായിച്ചു.

    ഡോക്ടർ ബിജുവിനെ അഭിനന്ദിച്ചവരുടെ
    വിശദമായ ലിസ്റ്റും വിളിക്കപോലുംചെയ്യാതിരുന്ന
    കുറേപ്പേരുടെ ലിസ്റ്റും അഭിമുഖത്തിൽ വായിച്ചു.
    ഭരണ-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നാണിരു
    കൂട്ടരും.ആരോഗ്യമന്ത്രിയെ ഒഴിച്ചാൽ പൊതുജനാരോഗ്യ
    രംഗത്തു നിന്ന് ഒരു കുഞ്ഞു പോലുംഡോക്ടറെ
    അഭിനന്ദിക്ക പോയിട്ട് വിളിക്ക പോലും ചെയ്തില്ല
    എന്നറിഞ്ഞപ്പ്പ്പോൾ വിഷമം തോന്നി.
    ആധുനിക വൈദ്യ രംഗത്തുള്ളവർ ഒരു ഹോമിയോ
    ഡോക്ടർ അല്ലേ എന്നു കരുതി തഴഞ്ഞതാവാം.
    എന്നാൽ ഹോമിയോ രംഗത്തു നിന്നും ആരും ഉള്ളതായി
    കണ്ടില്ല.വർഷങ്ങളായി ആരോഗ്യ ബോധവൽക്കരണം നടത്തുന്ന,
    ആധുനിക വൈദ്യശാത്രം കൈകാര്യം ചെയ്യുന്ന ആളായിട്ടു
    പോലും ഞാൻ ഈ ഹോമിയോ ഡോക്ടറെ മുക്തകണ്ഠം
    അഭിനന്ദിക്കുന്നു.ഹോമിയോ ഡോക്ടർ മാർ ഒന്നടങ്കം ഔഷധം മാത്രം നൽകിരോഗചികിസ/പ്രതിരോധം നൽകുന്നവരാണ്.മനുഷ സമൂഹത്തെ
    ബാധിക്കുന്ന മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ
    അവരുടെ ശദ്ധപതിയാറില്ല.

    ഇവിടെയാണു നാം ഡോ.ബിജുവിന്റെ മഹത്വം അറിയേണ്ടത്.
    അദ്ദേഹത്തിന്റെ ബോധവൽക്കരണസംഭാവന വിലയിരുത്തേണ്ടത്.
    വിളപ്പിൽ ശാല,ലാലൂർ എന്നിവിടങ്ങളിലെ പ്രശനങ്ങൾ,അതാതിടത്തു
    പോയി കണ്ട് അദ്ദേഹം ചിത്രീകരിച്ചു എന്നാണു മൻസ്സിലായത്.
    തീർച്ചയായും മലയാളം എന്ന നാട് ഇന്നഭീമുഖീകരിക്കുന്ന
    ആരോഗ്യപ്രശ്നം ഒരുചലച്ചിത്രം വഴി അഖിലേന്ത്യാ തലത്തിൽ
    അവതിരിപ്പിക്കാൻ ഈ ഹോമിയോ ഡോക്ടർക്കുകഴിഞ്ഞു
    എന്നു തോന്നുന്നു(ചിത്രം കാണാനുള്ള അവസരം കിട്ടിയിട്ടില്ല)
    ഡോക്ടക്കു കൂടുതൽ കൂടുതൽ ബഹുമതികൾ കിട്ടട്ടെ.
    ആരോഗ്യ ബോധവൽക്കരണ വിഷയമായി ഇനിയും പലതും
    ചെയ്യാൻ ഡോക്ടർക്കു കഴിയും.കഴിയട്ടെ.
    അഭിനന്ദനം,അഭിനന്ദനം.
  • Sunday, 11 May 2014

    ആഫ്രോ ഏഷ്യന്‍ സാറിന്റെ മൂന്നു P


    ആഫ്രോ  ഏ ഷ്യന്‍  സാറിന്റെ മൂന്നു P

    1962-ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
    ഒന്നാം വർഷ എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ
    വാർട്ടൻ യംഗ് എന്നൊരു ആഫ്രോ ഏഷ്യന്‍  സാർ ഉണ്ടായിരുന്നു.
    ഏതോ  അമേരിക്കൻ മെഡിക്കൽ യൂണിവേർസിറ്റിയിൽ
    നിന്നുള്ള ഒരു ആഫ്രോ അമേരിക്കൻ വിസിറ്റിംഗ് പ്രൊഫസ്സർ.
    യൂണിസെഫ് ആവിഷകരിച്ച കോളംബൊ പ്ലാനിന്റെ ഭാഗമായി
    കേരളത്തിനു കിട്ടിയ രണ്ടു മെഡിക്കലധ്യാപകരിൽ ഒരാൾ.
    കണ്ടാൽ ഒരാൾ കുരങ്ങിനെ പോലിരിക്കും.അപരൻ ഒരു
    വെളുത്തസുന്ദരകുട്ടപ്പൻ.ഉയർന്ന ക്ലാസ്സുകളിലെ ബാക്ടീരിയോളജി
    കൈകാര്യം ചെയ്തിരുന്നതിനാൽ ഞങ്ങൾക്കദ്ദേഹം ക്ലാസ്സ് എടുത്തിരുന്നില്ല.

    വാർട്ടൻ യംഗ് എന്നായിരുന്നു അനാട്ടമിയിലെ എംബ്രിയോളജി
    (ഭ്രൂണശാസ്ത്രം) പഠിപ്പിച്ചിരുന്ന  സാറിന്റെ പേർ.അമേരിക്കൻ
    എംബസ്സിവക കാഡിലാക് കാറിലായിരുന്നു വരത്തു പോക്ക്.
    അക്കാലത്ത്കേ രളത്തിൽ എറ്റവും ഉയർന്ന അളവിൽ ശ്രീപദ്മനാഭന്റെ ചക്രം
    ലഭിച്ചിരുന്നത് ഡന്റൽ കോളേജ്പ്രിൻസിപ്പലിനായിരുന്നു.
    ചീഫ് സെക്രട്ടറിയേക്കാൾ
    ഉയർന്ന ടേക് എവേ.പലതരമലവൻസുകളായിരുന്നു കാരണം.
    അതിലും കൂടുതൽ ശമ്പളം വാർട്ടൻ യംഗിനും കൂട്ടാളിയ്ക്കും കിട്ടിയിരുന്നുവത്രേ.
    ആനയുടെ ചെവിയ്ക്കുള്ളിലെ ഏതോ സൂക്ഷ്മ അവയവം   ആദ്യമായി വിവരിച്ചത്ഈ  കറുത്ത സായിപ്പായിരുന്നു.
    സാർ പറഞ്ഞ ഒരു വാക്കും ഓർമ്മയിൽ ഇല്ല.കാരണം അന്നും അതൊന്നുപോലും
    തിരിഞ്ഞില്ല.നോട്ടിൽ ഒരക്ഷരം പോലുമില്ല.
    പക്ഷേ അദ്ദേഹം വരച്ചു കാണിച്ച
    ചില പടങ്ങൾ ഉണ്ടായിരുന്നു.അതിലൊന്ന് ഒരു കാലത്തും മറക്കില്ല.
    അതിനാൽ അദ്ദേഹത്തിന്റെ പേരും.
    പല തവണ സായിപ്പ് ഈ പടം ബ്ലാക്ക് ബോർഡിൽ വരച്ചിരുന്നു.
    വലിയൊരു വട്ടം.ആന മുട്ട.
    തന്റെ പേരിലെ ആദ്യാക്ഷരമായ വൈ കൊണ്ടതിനെ മൂന്നായി തിരിക്കുന്നു.
    മൂന്നിടങ്ങളിൽ ഒരൊ കാപിറ്റൽ P.
    വട്ടത്തിനു വെളിയിൽ ഇടതുവശത്തായി യംഗ് എന്ന പേരിലെബാക്കി
    അക്ഷരങ്ങൾ.വലതു വശത്ത് വാർട്ടൻ എന്ന പേരും.
    ഭ്രൂണത്തി ന്റെ വളർച്ചയിൽ ആദ്യം ഉള്ളിൽ ഒരിടം മാത്രം.
    അതു പിന്നെ മൂന്നായി വിഭജിക്കപ്പെടുന്നു
    പെരികാർഡിയം Pericardiuma
    പ്ലൂറാ Plura
    പെരിട്ടോണിയം Peritoniyam
    എന്നിങ്ങനെമൂന്നു P കൾ
    നെഞ്ചിൽ രണ്ടു P
    ചെറുത് പെരികാർഡിയം.അതിൽ ഹൃദയം വളരുന്നു
    പിന്നെ ഇടതും വലുതുമായി രണ്ടു പ്ലൂറകൾ.
    ശ്വാസകോശങ്ങൾ അവിടങ്ങളിൽ വളർന്നു വലുതാകുന്നു.
    ഉദരത്തിൽ പെരിട്ടോണീയൽ കാവിറ്റി എന്ന വലിയ ഇടം.
    കുടലും പണ്ടവും കരളും പ്ലീഹയും മറ്റും ഈ പി.ഇടത്തിൽ
    വളരുന്നു.ഇത് ഭൂണശാസ്ത്രം.

    രോഗ ശാസ്തരത്തിലും ഈ"പി" ഇടങ്ങൾക്കു പ്രാധാന്യം ഉണ്ട്.
    മൂന്നിലും വെള്ളക്കെട്ടുണ്ടാകാം.
    പെരിട്ടോണിയൽ,പ്ലൂറൽ,പെരികാർഡിയൽ എഫൂഷനുകൾ.
    കോൺഗ്രസ്സ സർക്കാർ ഘട്ടം ഘട്ടം ആയി മദ്യപാനാസക്തി
    കുറച്ചു കൊണ്ടു വരുന്നതുവരെ കേരളത്തിലെ ആൺ വർഗ്ഗത്തിൽ
    നല്ല പങ്കു മരണ മ  ടയുന്നത് മഹോദരം എന്ന ഉദര വെള്ളക്കെട്ടിനാൽ
    ആവും (അസ്സൈറ്റിസ്).കരൾ രോഗികളുടെ അവസാനം മഹോദരം.
    ക്ഷയരോഗം,ഡങ്കി എന്നിവയാൽ പ്ലൂറൽ എഫൂഷൻ ഉണ്ടാകാം.
    ശ്വാസകോശാവരണത്തിനിടയിൽ വെള്ളക്കെട്ട്.
    അപൂർവ്വമായി പെരികാർഡിയത്തിനുള്ളിലും
    വെള്ളക്കെട്ടൽ ഉണ്ടാകാം.
    പെരികാർഡിയൽ എഫൂഷൻ.
    അതേ,അതേ കുറിച്ചെഴുതാൻ വേണ്ടിയാണ്  കറുത്ത സായിപ്പ്  സാറിനെ കുറിച്ചുള്ള
    ഈ പഴങ്കഥ പറഞ്ഞത്.
    കാത്തിരിക്കുക....