ആഫ്രോ ഏ ഷ്യന്‍ സാറിന്റെ മൂന്നു P
1962-ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ഒന്നാം വർഷ എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ
വാർട്ടൻ യംഗ് എന്നൊരു ആഫ്രോ ഏഷ്യന്‍ സാർ ഉണ്ടായിരുന്നു.
ഏതോ അമേരിക്കൻ മെഡിക്കൽ യൂണിവേർസിറ്റിയിൽ
നിന്നുള്ള ഒരു ആഫ്രോ അമേരിക്കൻ വിസിറ്റിംഗ് പ്രൊഫസ്സർ.
യൂണിസെഫ് ആവിഷകരിച്ച കോളംബൊ പ്ലാനിന്റെ ഭാഗമായി
കേരളത്തിനു കിട്ടിയ രണ്ടു മെഡിക്കലധ്യാപകരിൽ ഒരാൾ.
കണ്ടാൽ ഒരാൾ കുരങ്ങിനെ പോലിരിക്കും.അപരൻ ഒരു
വെളുത്തസുന്ദരകുട്ടപ്പൻ.ഉയർന്ന ക്ലാസ്സുകളിലെ ബാക്ടീരിയോളജി
കൈകാര്യം ചെയ്തിരുന്നതിനാൽ ഞങ്ങൾക്കദ്ദേഹം ക്ലാസ്സ് എടുത്തിരുന്നില്ല.
വാർട്ടൻ യംഗ് എന്നായിരുന്നു അനാട്ടമിയിലെ എംബ്രിയോളജി
(ഭ്രൂണശാസ്ത്രം) പഠിപ്പിച്ചിരുന്ന സാറിന്റെ പേർ.അമേരിക്കൻ
എംബസ്സിവക കാഡിലാക് കാറിലായിരുന്നു വരത്തു പോക്ക്.
അക്കാലത്ത്കേ രളത്തിൽ എറ്റവും ഉയർന്ന അളവിൽ ശ്രീപദ്മനാഭന്റെ ചക്രം
ലഭിച്ചിരുന്നത് ഡന്റൽ കോളേജ്പ്രിൻസിപ്പലിനായിരുന്നു.
ചീഫ് സെക്രട്ടറിയേക്കാൾ
ഉയർന്ന ടേക് എവേ.പലതരമലവൻസുകളായിരുന്നു കാരണം.
അതിലും കൂടുതൽ ശമ്പളം വാർട്ടൻ യംഗിനും കൂട്ടാളിയ്ക്കും കിട്ടിയിരുന്നുവത്രേ.
ആനയുടെ ചെവിയ്ക്കുള്ളിലെ ഏതോ സൂക്ഷ്മ അവയവം ആദ്യമായി വിവരിച്ചത്ഈ കറുത്ത സായിപ്പായിരുന്നു.
സാർ പറഞ്ഞ ഒരു വാക്കും ഓർമ്മയിൽ ഇല്ല.കാരണം അന്നും അതൊന്നുപോലും
തിരിഞ്ഞില്ല.നോട്ടിൽ ഒരക്ഷരം പോലുമില്ല.
പക്ഷേ അദ്ദേഹം വരച്ചു കാണിച്ച
ചില പടങ്ങൾ ഉണ്ടായിരുന്നു.അതിലൊന്ന് ഒരു കാലത്തും മറക്കില്ല.
അതിനാൽ അദ്ദേഹത്തിന്റെ പേരും.
പല തവണ സായിപ്പ് ഈ പടം ബ്ലാക്ക് ബോർഡിൽ വരച്ചിരുന്നു.
വലിയൊരു വട്ടം.ആന മുട്ട.
തന്റെ പേരിലെ ആദ്യാക്ഷരമായ വൈ കൊണ്ടതിനെ മൂന്നായി തിരിക്കുന്നു.
മൂന്നിടങ്ങളിൽ ഒരൊ കാപിറ്റൽ P.
വട്ടത്തിനു വെളിയിൽ ഇടതുവശത്തായി യംഗ് എന്ന പേരിലെബാക്കി
അക്ഷരങ്ങൾ.വലതു വശത്ത് വാർട്ടൻ എന്ന പേരും.
ഭ്രൂണത്തി ന്റെ വളർച്ചയിൽ ആദ്യം ഉള്ളിൽ ഒരിടം മാത്രം.
അതു പിന്നെ മൂന്നായി വിഭജിക്കപ്പെടുന്നു
പെരികാർഡിയം Pericardiuma
പ്ലൂറാ Plura
പെരിട്ടോണിയം Peritoniyam
എന്നിങ്ങനെമൂന്നു P കൾ
നെഞ്ചിൽ രണ്ടു P
ചെറുത് പെരികാർഡിയം.അതിൽ ഹൃദയം വളരുന്നു
പിന്നെ ഇടതും വലുതുമായി രണ്ടു പ്ലൂറകൾ.
ശ്വാസകോശങ്ങൾ അവിടങ്ങളിൽ വളർന്നു വലുതാകുന്നു.
ഉദരത്തിൽ പെരിട്ടോണീയൽ കാവിറ്റി എന്ന വലിയ ഇടം.
കുടലും പണ്ടവും കരളും പ്ലീഹയും മറ്റും ഈ പി.ഇടത്തിൽ
വളരുന്നു.ഇത് ഭൂണശാസ്ത്രം.
രോഗ ശാസ്തരത്തിലും ഈ"പി" ഇടങ്ങൾക്കു പ്രാധാന്യം ഉണ്ട്.
മൂന്നിലും വെള്ളക്കെട്ടുണ്ടാകാം.
പെരിട്ടോണിയൽ,പ്ലൂറൽ,പെരികാർഡിയൽ എഫൂഷനുകൾ.
കോൺഗ്രസ്സ സർക്കാർ ഘട്ടം ഘട്ടം ആയി മദ്യപാനാസക്തി
കുറച്ചു കൊണ്ടു വരുന്നതുവരെ കേരളത്തിലെ ആൺ വർഗ്ഗത്തിൽ
നല്ല പങ്കു മരണ മ ടയുന്നത് മഹോദരം എന്ന ഉദര വെള്ളക്കെട്ടിനാൽ
ആവും (അസ്സൈറ്റിസ്).കരൾ രോഗികളുടെ അവസാനം മഹോദരം.
ക്ഷയരോഗം,ഡങ്കി എന്നിവയാൽ പ്ലൂറൽ എഫൂഷൻ ഉണ്ടാകാം.
ശ്വാസകോശാവരണത്തിനിടയിൽ വെള്ളക്കെട്ട്.
അപൂർവ്വമായി പെരികാർഡിയത്തിനുള്ളിലും
വെള്ളക്കെട്ടൽ ഉണ്ടാകാം.
പെരികാർഡിയൽ എഫൂഷൻ.
അതേ,അതേ കുറിച്ചെഴുതാൻ വേണ്ടിയാണ് കറുത്ത സായിപ്പ് സാറിനെ കുറിച്ചുള്ള
ഈ പഴങ്കഥ പറഞ്ഞത്.
കാത്തിരിക്കുക....
No comments:
Post a Comment