ഗർഭകാല പ്രമേഹം
അടുത്തകാലത്തായി
ഗർഭകാല പ്രമേഹം
സമൂഹത്തിൽ വളരെ
കൂടുതലാണെന്നുകാണാം.
പ്രമേഹം
സമൂഹത്തിൽ പൊതുവേ കൂടുന്നു.പക്ഷേ ഗർഭകാലപ്രമേഹം
കൂടുതൽ
പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗർഭം അലസാം,
അകാലത്തിൽ
പ്രസവിക്കാം.
ഗർഭസ്ഥ ശിശു
മരിച്ചു പോകാം,
വൈകല്യമുള്ള ശിശു
ജനിക്കാം.
പ്രസവത്തിനുബുദ്ധിമുട്ടുവരാം.
പിന്നീടുള്ള
തലമുറ പ്രമേഹരോഗികളുടേതാവാം.
പ്രതിരോധിക്കാവുന്ന
ഒന്നാണു ഗർഭകാലപ്രമേഹം.
അതിനു
ബോധവൽക്കരണം സ്കൂൾതലത്തിൽ തുടങ്ങണം.
നാരുള്ള ഭക്ഷണം
വേണം കഴിക്കാൻ
നാരു കുറഞ്ഞ
ഭക്ഷണം പ്രമേഹം ഉണ്ടാക്കും
ബേക്കറി
പലഹാരങ്ങൾ
,പ്രത്യേകിച്ചും
മൈദാ ഒഴിവാക്കണം
(മെയ്ദാ ഒഴിവാക്കി
എന്തു ബേക്കറി പലഹാരം എന്നു ചോദിച്ചേക്കാം)
മധുര പാനീയങ്ങൾ,കോളകൾ ഒഴിവാക്കണം
ഇറച്ചി
പ്രത്യേകിച്ചും മൃഗ ഇറച്ചി ഒഴിവാക്കണം
മൃഗകൊഴുപ്പും
(വെട്ട് നെയ്യ്)
കോളസ്റ്റോളമിതമായുള്ള
ഭക്ഷണവും ഒഴിവാക്കണം
മൃഗങ്ങളിലെ
അയൺ(ഇരുമ്പു)പ്രമേഹമുണ്ടാക്കുമതിനാൽ
മൃഗ ഇറച്ചി
ഒഴിവാക്കണം
വ്യായാമം
വേണം.നടക്കണം.
ഓടണം.
വള്ളിയിൽ
ചാടണം(സ്കിപ്പിംഗ്)
സൂക്ഷിച്ചാൽ
ഗർഭകാല പ്രമേഹവും തടയാം.
അമ്മമാർ
ശ്ർദ്ധിക്കണം.പെണ്മക്കൾക്കു ഗർഭകാലപ്രമേഹം
പിടി പെടാതിരിക്കാൻ.
പ്രസവത്തിനു ശേഷം
പ്രമേഹം മാറും.
അടുത്ത തവണ
കൂടുതൽ ശക്തമായി തിരിച്ചു വരും.
അതിനടുത്ത തവണ
കൂടുതൽ ശക്തിയായും.
അവസാനം 35-40 കാലത്ത് ശരിയ്ക്കും പ്രമേഹ രോഗിയാകും.
തനിക്കുമാത്രമെങ്കിൽ
പകുതി മക്കൾക്കു പ്രമേഹം കിട്ടും.
ഭർത്താവിനുമുണ്ടെങ്കിൽ
മുഴുവൻ മക്കൾക്കും കിട്ടും.
പ്രമേഹ
പാരമ്പര്യമില്ലാത്ത കുടുംബങ്ങളിലെ യുവതികൾക്കു
സ്വന്തം/അമ്മയുടെ
കയ്യിലിരിപ്പുകൊണ്ടു ഗർഭകാല പ്രമേഹം
കിട്ടും.പഞ്ചസാര
ചേർത്ത പഴസത്ത്(ഫ്രൂട് ജൂസ്)
പെണ്മക്കൾക്കു
കൊടുക്കുന്നതു ശീലമാക്കുന്ന അമ്മമാരേ,
നിങ്ങൾക്കു,നിങ്ങളുടെ അനന്തര തലമുറകൾക്കു
ഹാകഷ്ടം