Tuesday, 5 August 2014

കേരളത്തിലെ തകർന്ന ആരോഗ്യനിലവാരം

കേരളത്തിലെ തകർന്ന ആരോഗ്യനിലവാരം

കേരളത്തിലെ ആരോഗ്യനിലവാരത്തകർച്ചയെ കുറിച്ചു കൂടെ കൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന,
ഉറക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വസ്തുതകൾ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നത്
നമ്മുടെ മെഡിക്കൽ കോളേജിലെ ചില അധ്യാപകരാണ്.കണ്ണാടിക്കൂടുകളാൽചുറ്റപ്പെട്ട ശീതീകരിക്കപ്പെട്ട
മുറികളിൽ അനുചരവൃന്ദ്റ്റഹ്തിന്റെ ഇടയിൽ പി.ജി കളുടെ ഇടയിൽ കറങ്ങും കസേരയിലിരുന്നു
സ്കാനിംഗ് -രക്ത-ബയോപ്സി പരിശോധനകൽ വച്ചു മാത്രമോ അല്ലെങ്കിൽജൂണിയർ ഡോക്ടർ
മാരുടെ പരിശോധനാഫലങ്ങളെ ആശ്രയിച്ചു മാത്രം രോഗനിർണ്നയവും ചികിസയും വിധിക്കുന്ന,
പിന്നീട് അതിനനുസരിച്ച് കൈക്രീയകൾ നടത്റ്റുന്ന "കൺസൾട്ടന്റ്" എന്നു വിളിക്കപ്പെടുന്ന
സൂപ്പർസ്പെഷ്യലിസ്റ്റ് "ചികിസ്കർ" ആണീ ഡോക്ടർ മാർ.ഗ്രാമീണജീവിതം രോഗികളെ അവരുടെ
ജീവിത സാഹചര്യങ്ങളിൽ കണ്ടു മുട്ടാൻ ഒരിക്കലും അവസരം കിട്ടാത്ത"മുട്ടൻ" ഡോക്ടർമാർ.നിലയും
വിലയും ഉള്ള ഡോക്ടർ മാർ.അവർ രോഗത്തെ കാണുന്നു.രോഗികളെ കാണാതെ പോകുന്നു.

80 കൾക്കു ശേഷം കേരളത്തിൽ വന്ന എടുത്തു പറയേണ്ട മാറ്റം സ്പെഷ്യലിസ്റ്റുകൾക്കും
സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും സമൂഹവും ഭരണകൂടവും മെഡിക്കൽ വിദ്യാർത്ഥികളും
കൊടുത്തു തുടങ്ങിയ അമിതപ്രാധാന്യമാണെന്നു കാണാം.

1946 ല് സർ ജോൺ ബോർ സമർപ്പിച്ച"ബോർ കമ്മറ്റി റിപ്പോർട്ട്' ആധാരമാകിയാണ് ഇന്ത്യയിൽ
ആരോഗ്യ സർവീസ്സ് (അന്നത് രോഗസർവീസ്സ് ആയിരുന്നില്ല) തുടങ്ങിയത്.ആധുനിക വൈദ്യ ശാസ്ത്രം
പഠിച്ചു ഡോക്ടർ ആയ രാജകുമാരി അമ്രുത കൗർ ആയിരുന്നു ആദ്യ കേന്ദ്രാാരോഗ്യമന്ത്രി.വെറും
ഒരു കൽക്കരിത്തൊഴിലാളി ആയിട്ടും ബ്രിട്ടനിൽ "നാഷണൽ ഹെൽത്ത് സർവീസ്"തുടങ്ങി സർവ്വർക്കും
സൗജന്യ ലഭ്യമാക്കിയ അന്യൂറിൻ ബീവാനെ അനുകരിക്കാനൊന്നും ഡോക്ടർ അമ്രുത കൗർ തയ്യാറായില്ല.
എങ്കിലും രോഗപ്രതിരോധത്തിനും രോഗചികിസയ്ക്കും തുല്യപ്രാധാന്യം നൽകാനും അതിനായി പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങൾ(പി.എച്.സി) ഒരേ 40,000 ആൾക്കാർക്കും ലഭ്യമാക്കാനും അവർ ശ്രദ്ധിച്ചു.അതു
നടപ്പിലാക്കുന്നതിൽ വന്ന ചില തകരാറുകളുടെ കാരണം കണ്ടെത്താൻ പിന്നീട് ആർക്കോട് ഏ ലക്ഷ്മണ
മുതലിയാർ എന്നെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് ചെയർമാനായി ഒരു കമ്മറ്റി രൂപവൽക്കരിക്കപ്പെട്ടു.
മുതലിയാർ കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം ചില പരിഷ്കാരങ്ങൾ പിന്നീട് നടപ്പാക്കി.

(1938 കാലത്ത് ഏ.എൽ മുതലിയാർ തയ്യാറാകിയ പാഠപുസ്തകമായിരുന്നു മെഡിക്കൽ വിദ്യാർത്തികൾ
മിഡ്വൈഫറി വിഷയത്തിനു പഠിച്ചിരുന്നത്.മുതലിയാർ നമ്മുടെ തിരുവിതാം കൂർ യൂണിവേർസിറ്റി
വൈസ് ചാൻസലർ ആയും സേവനം അനുഷ്ഠിച്ചിരുന്നു).

ഇന്നു എം.ബി.ബി.എസ്സ് കഴിഞ്ഞാൽ മെഡിക്കൽ ഗ്രാഡ്വേറ്റുകൾ മുഴുവൻ സമയവും പി.ജി.എണ്ട്രൻസിനു
വേണ്ടി കുത്തിയിരുന്നു പഠിക്കും.അതുകിട്ടി പാസ്സായാൽ പിന്നെ സൂപ്പർ സ്പെഷ്യാലിറ്റി കോർസിനഡ്മിഷൻ
കിട്ടാനൂള്ള എണ്ട്രൻസിനുള്ള പഠനം.ഡി.എം/എം.സി.എച്ച് കിട്ടിക്കഴിഞ്ഞാലോ ആ വിഷയങ്ങളിൽ ചില
പ്രത്യേക ട്രൈനിംഗിനു പോകാനൂള്ള തയ്യാറെടുപ്പ്.ഇവയെല്ലാം ബുക്കുകളെ/നെറ്റിനെ ആധാരമാക്കിയാണ്.
രോഗികളെ നേരിൽ കാണുന്ന കാര്യം ഈ വർഷങ്ങളിലെല്ലാം മറന്നു കളയുന്ന.രോഗികൾകളുടെ ജീവിത
സാഹചര്യം,അവരുടെ കുടുംബം,വരുമാനം,അവർ നേരിടുന്ന പ്രശ്നങ്ങൾ ഇവയൊന്നും ന്യൂജനറേഷൻ
സൂപ്പർ സ്പെഷ്യലിസ്റ്റ് മനൻസ്സിലാക്കാതെ പോകുന്നു.

No comments:

Post a Comment