ന്യൂറോ സർജനും ഓർമ്മക്ഷയമോ?
"ഒരു സ്കൂൾ ടീച്ചറായിരുന്ന ശ്രീമതി ടീച്ചർ കേരള ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾഅതിവേഗം മനസ്സിലാക്കി അവപരിഹരിക്കാനുള്ള പദ്ധതികൾ
ത്വരിതവേഗത്തിൽ വിജയകരമായിനടപ്പിലാക്കി..."
എന്നു എന്റെ പ്രിയസുഹൃത്ത് മുൻ കേരള വിസി,മുൻ കേരള ശാസ്ത പരിഷത്പ്രസിഡന്റ് ഡോ.ബി .ഇക്ബാൽ എഴുതുന്നു.(
പൊങ്ങച്ച വിദ്യാഭ്യാസം കേരളത്തെ തകർക്കും:മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ആഗസ്റ്റ് 3-9 പേജ് 38)പാർട്ടി പക്ഷപാതിത്വത്തോടെ പറയുകയല്ല
എന്ന എന്റെ സുഹൃത്തിന്റെ മുൻ കൂർ ജാമ്യംഅതേ പടി ഈയുള്ളവൻ സ്വീകരിക്കുന്നു.
അപ്പോൾ ന്യൂറോ സർജനായ ഡോ.ഇക്ബാലിനുഓർമ്മക്ഷയം ബാ ധിച്ചിരിക്കുന്നു.
എഴുപതിലെത്തിയ ഈയുള്ളവൻ 1944 ല് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ജനിച്ചു.തിരുക്കൊച്ചിയിലുംകേരളത്തിലും
ആരോഗ്യമന്ത്രിയായിരുന്നവരെ വിലയിരുത്താൻ എനിക്കു കഴിയും.ഒരു പൗരൻഎന്ന നിലയിലും സർക്കാർ സർവ്വീസിൽ ജോലി നോക്കി
ഡപ്യൂട്ടി ഡയറക്ടർ വരെ എത്തിയ നിലയിലും.മെഡിക്കൽ കോളേജ്,മെഡിക്കൽ കം ജില്ലാ എന്നു തുടങ്ങി ഈ.എസ്സ്.ഐ ഒഴികെയുള്ള കേരളത്തിലെഎല്ലാവിധാ ആധുനിക ആതുരാലയങ്ങളിലുമായി 45 വർഷത്തെ അനുഭവ ജ്ഞാനം.
എന്നെക്കാൾ ഒന്നോരണ്ടോ വയസ്സിനു മാത്രം ഇളയതായിരിക്കണം ഡോ.ഇക്ബാൽ.മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റ്
തലത്തിൽ മാത്രം ഒതുങ്ങി എന്നതാണദ്ദേഹത്തിനുള്ള കുറവ്.എങ്കിലും തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും
ഭരണം കൈയ്യാളിയ ആരോഗ്യമന്ത്രിമാരെ ശരിക്കു വിലയിരുത്താൻ അദ്ദേഹത്തിനു കഴിയേണ്ടതാണ്.അക്കാര്യത്തിൽ
വി.സി പദം വരെ എത്തിയ ഡോ.ഇക്ബാൽ അമ്പേ പരാജയപ്പെട്ടു.
തിരുക്കൊച്ചി-കേരള ആരോഗ്യമന്ത്രിമാരെ അവരുടെ കഴിവ് ,അവർ അവർ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ
സംഭാവന എന്നിവയെ ആസ്പദമാക്കി ലിസ്റ്റ് ചെയ്താൽ ആദ്യം വരുന്നത് തിരുക്കൊച്ചി ആരോഗ്യമന്ത്രിയായിരുന്ന
വൈക്കം വി.മാധവൻ ആണെന്നുകണാം.
(എം.കെ.സാനുവിന്റെ ഭാര്യാപിതാവ്).രണ്ടാമത് വരുന്നത് അച്ചുതമേനോൻമന്ത്രി സഭയിലെ എൻ.കെ.ബാലകൃഷ്ണൻ (ഹോംസ്ദുർഗ്)
എറ്റവും അടിയിൽ ഈ.എം മന്ത്രി സഭയിലെ കെ.ടി.പി മന്ത്രി ,കുതിരസവാരിക്കാരൻ,ചുരുട്ടുവലിയൻ ബി.വെല്ലിംടൺ.
അതിനു തൊട്ടുമുകളിൽ രണ്ടാമതോ മൂന്നാമതോ ആയാണു ശ്രീമതിയുടെ സ്ഥാനം.സർക്കാർ ഡോക്ടറന്മാർക്കു സ്ഥലം മാറ്റം വേണമെങ്കിലും അഥവാ വേണ്ട എങ്കിലും രാഷ്ട്രീയക്കാർക്കു പണം കൊടുക്കണം
എന്നു പതിവുണ്ടാകിയത്ബി.വെല്ലിംഗ്ടണും കൂടെ ഉണ്ടായിരുന്ന മറ്റേ എം.എൽ ഏയും ആയിരുന്നു.
വൈക്കം മാധവൻ മന്ത്രിയായിരുന്ന അൻപതുകളിൽ ഔഷധം നൽകാൻ ഓർഡർ കിട്ടിയ ഒരു കമ്പനി മന്ത്രിയ്ക്കു അ
ന്നത്തെഅനപതിനായിരം രൂപാ വാഗ്ദാനം ചെയ്തു.മുഖ്യൻ ഏ.ജെ ജോണിന്റെ അനുമതിയോടെ മാധവനതു വാങ്ങി
സർക്കാർഖജനാവിൽ അടച്ചു.പിന്നീട് അധികാരത്തിൽ വന്നഎല്ലാ മന്ത്രിമാർക്കും അതിലുമെത്രയോ വലിയ തുകകൾ,
കോടികൾലഭിച്ചിരിക്കണം.മന്ത്രിയോ കുടുംബമോ പാർട്ടിയോ വാങ്ങിയതല്ലാതെ അതിൽ ഒരു ചില്ലി പോലും സർക്കാർ ഖജനാ വിൽഅടയ്ക്കപ്പെട്ടില്ല.
ബാലകൃഷ്ണന്റെ കാലത്തും സഹ എം.എൽ ഏ കുട്ടപ്പനും സബ് ഏജൻസി എടുത്ത തിരുവനന്തപുരത്തെ ചില ഡോക്ടർമാരും
പണം സമ്പാദിച്ചു എന്നു പറയപ്പെടുന്നു.എങ്കിലും ബാലകൃഷ്ണന്റെ സംഭാവന ആർക്കും പിന്നീട് നൽകാൻ കഴിഞ്ഞില്ല.
എൻ.കെ മന്ത്രിയാകുമ്പോൾ കേരളത്തിലെ 926 പഞ്ചായത്തുകളിൽ 860 എണ്ണത്തിലും ചികിസാ സൗകര്യം ഉണ്ടായിരുന്നില്ല.
1.ഒരു പഞ്ചായത്തിൽ ഒരു ചികിൽസാലയം(ഒരു ഡോക്ടർ,കമ്പൗണ്ടർ,നേർസ്,അറ്റണ്ടർ)വീതം തുടങ്ങി.സ്ഥലം കൊടുത്ത
സ്ഥലങ്ങളിൽ 10 കിടക്കവീതമുള്ള ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു
2.1973-76 കാലഘട്ടത്തിൽ 600 ആശുപത്രികൾ പുതുതായി തുറക്കപ്പെട്ടു
3,അതു വരെ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി ഇല്ലായിരുന്നു.ഏ.എൻ.ടി,ഗൈനക്ക്,സർജറി,ടി,ബി വാർഡുകൾ
നിരവ്ധി താലൂക്ക് ആാശുപത്രികളിൽ തുറക്കപ്പെട്ടു.
4.തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്റർ തുറന്നു
5.ചിത്തിര തിരുനാൾ റിസേർച്ച് സെന്റർ സ്ഥാപിതമായി
6.ചെറുതുരുത്തിയിൽ ആയുർവേദത്തിൽ പഞ്ചകർമ്മ ഇൻസ്റ്റിട്യൂട്ട്
7.ആയുർവ്വെദ ഔഷധ നിർമ്മാണത്ത്നായി ഔഷധി
8.ആലപ്പുഴയിൽ ആധുനിക ഔഷധ-ആന്റിബിയോട്ടിക്-നിർമ്മാണ ശാല തുറന്നു
9.ഹെൽത് സെന്ററുകളിൽ മെഡിക്കൽ കോളേജ് ടീമിനെ വരുത്തി സ്പെഷ്യാലിറ്റി /ഡിറ്റക്ഷൻ ക്യാമ്പുകൾ
(എരുമേലി ഹെൽത്ത് സെന്ററിൽ 1976 ല് ഈയുള്ളവനാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്)
10.താലൂക്ജില്ലാ ആശുപത്രികളിൽ പേയ് വാർഡുകൾ അതിനായി ഒരുസൊസ്സൈറ്റി
പ്രായം 70 ആയി.ഒർമ്മയിൽ നിന്നെഴുതുന്നത്.ഇനിയും പലതും കണ്ടേക്കാം)
ഡോ.ഇക്ബാൽ കൂടെക്കൊടെ പറയുന്ന കേരള മോഡൽ ആരോഗ്യനിലവാരം ഉണ്ടല്ലോ.ആ നിലവാരം അതിന്റെ പാരമ്യതയിൽ
എത്തിയത് 1976 ല് എൻ.കെ മന്ത്രിയായിരുന്നപ്പോൽ എന്നത് എന്റെ സുഹൃത്ത് ശ്രദ്ധിച്ചു കാണില്ല.
എസ്സ്.സി.റ്റി ഉൽഘാടന വേളയിൽ മുഖ്യമന്ത്രി അച്ചുത മേനോൻപറഞ്ഞതു കാണുക:
അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ എന്റെ സ്നേഹിതൻ ശ്രീ.ബാലകൃഷ്ണനെ ഏൽപ്പിക്കുകയാണെങ്കിൽ
അത് അദ്ദേഹം എങ്ങിനെ എങ്കിലും സാധിച്ചു തരും."
വൈക്കം വി.മാധൻ,എൻ,കെ .ബാലകൃഷ്ണൻ എന്നിഅവരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല
ശ്രീമതി ടീച്ചറിനെന്നറിയണം എന്റെ പ്രിയ സുഹൃത്ത്.
ഒർമ്മക്ഷയമല്ല തനിക്കെന്നു സ്ഥാപിക്കേണ്ടത് എന്റെ പ്രിയ സുഹൃത്താണ്
ഡോ.ഇക്ബാൽ അതിനുതയ്യാറാകും എന്നു പ്രതീക്ഷിക്കുന്നു

No comments:
Post a Comment