Monday, 25 August 2014

അന്യൂറിസം

അന്യൂറിസം 
ശുദ്ധ രക്തം വഹിയ്ക്കുന്ന ധമനികൾ,അശുദ്ധരകതം വഹിക്കുന്ന സിരകൾ
നൂലുപോലുള്ള കാപ്പിലറികൾ,ഹൃദയം എന്നിവയുടെ ഏതെങ്കിലും ഒരു ഭാഗം
വീർത്തു പൊട്ടാറാകുന്ന നിലയിൽ എത്തുന്നതാണു അന്യൂറിസം അഥവാ ബലൂണിംഗ്.
പ്രധാനമായും മഹാധമനി എന്ന അയോർട്ട മസ്തിഷ്കത്തിലെ ധമനികൾ എന്നിവയിൽ
കാണപ്പെടുന്നു.മഹാധമനി യിൽ നെഞ്ചിനുള്ളിലോ ഉദരത്തിനുള്ളിലോ ആകാം ഈ
വീർപ്പ്.അതു പൊട്ടിയാൽ ഉടനടി മേജർ ശസ്ത്രക്രിയ ചെയ്യാത്ത പക്ഷം മരണം നിശ്ചയം.
നിലയ്ക്കാത്ത രക്തശ്രാവം,ഷോക്കെന്ന മാരകാവസ്ഥ എന്നിവ മരണത്തിലേക്കു പെട്ടെന്നു
നയിക്കും.ശസ്ത്രക്രീയ പരാജയപ്പെട്ടെന്നു വരാം.ധമനിഭിത്തി.ഹൃദയ ഭിത്തി എന്നിവയുടെ
കട്ടി കുറയുന്നതാണു വീർക്കലിനു കാരണം.ധമനി ഭിത്തിയുടെ മൂന്നു ലെയറും തകരാറിലാണെങ്കിൽ
അതു യഥാർത്ഥ അന്യൂറിസം.അല്ലാത്ത പക്ഷം കപട അന്യൂറിസം.
കാരണം
ജന്മനാ തന്നെ ഉണ്ടാകാം
പ്രായമായവരിൽ അഥിറോസ്ക്ലേറോസ്സിസ് എന്ന അവസ്ഥ ഉണ്ടായാൽ
സിഫിലിസ് എന്ന കപ്പൽ അഥവാ പറിങ്കി പുണ്ണ്
ഹൃദയാഘാതം
ആർട്ടറികളിലും വെയിനുകളിലും കാപ്പിലറികളിലും വരാം.
ഹൃദയഭിത്തിയിലും ഹൃദയ രക്തക്കുഴലുകളിലും വരാം
തലച്ചോറിനുള്ളിൽ വരാം.ബെറി അന്യൂറിസം അഥവാ മുന്തിരി വീർക്കൽ ജന്മനാ ഉടലെടുക്കാം.
മസ്തിഷ്കത്തിലെ അന്യോാറിസം ബ്രൈയിൻ അറ്റാക്ക്(സ്റ്റ്രോക്ക്) ഉണ്ടാക്കും
ഇന്റേർണൽ കരോട്ടിഡ് എന്ന് അധമനിയിലാണു കൂടുതലും കാണപ്പെടുക.
കാരണം
പ്രമേഹം
പൊണ്ണത്തടി
രക്ത സമ്മർദ്ദം
മദ്യപാനം
ഉയർന്ന രക്ത കോലസ്റ്റ്രോൾ നില
രക്ത്തതിലെ ചെമ്പിന്റെ അളവു കുറയൽ
സിഫിലിസ്

നെഞ്ചിലെ ധമനിയിൽ അന്യൂറിസം വരാൻ സിഫിലിസ് പ്രധാനകാരണം
ഉദരത്തിൽ ധമനി അന്യൂറിസം വരാൻ കാരണം അഥിറോ സ്കേറോസിസ്സ്
നെഹ്രു മരിച്ചപ്പോൾ പത്രവാർത്തകളിൽ മരണ കാരണം നെഞ്ചിനുള്ളിലെ
അയോർട്ടയിൽ ഉണ്ടായിരുന്ന അന്യൂറിസം പൊട്ടിയതു മൂലം എന്നു കാണിച്ചിരുന്നു.
സ്കാനിംഗ് വഴി അന്യൂറിസം കണ്ടെത്താം.
പൊട്ടിയോ എന്നറിയാൻ സി.റ്റി സ്കാൻ വേണ്ടി വരും.
60/65 കഴിഞ്ഞവർ ഉദരത്തിൽ ഉൾട്രാ സൗണ്ട് പരിശോധൻ നടത്തി അന്യൂറിസം ഇല്ല
എന്നുറപ്പു വരുത്തുന്നതു നന്നായിരിക്കും.
പ്രായം കുറഞ്ഞവരിലും കുട്ടികളിലും അപൂർവ്വമായി അന്യൂറിസം കാണപ്പെടാം.
ബറി അന്യൂറിസം ഉദാഹരണം.

No comments:

Post a Comment