Sunday, 7 September 2014

കുടിയന്മാരെ പിടികൂടാൻ 12 അവസ്ഥകൾ

കുടിയന്മാരെ പിടികൂടാൻ 12 അവസ്ഥകൾ

കാൽ കൂടിയൻ,അരക്കുടിയൻ,മുക്കാൽ കുടിയൻ,മുഴുക്കുടിയൻ
എന്നിങ്ങനെയുള്ള മദ്യപാനികൾ എത്തിച്ചേരാവുന്ന 12 അവസ്ഥകളുണ്ട്,
അവ ഏതെല്ലാമെന്നു നോക്കാം.
1.അനീമിയാ അഥവാ വിളർച്ച-ഓക്സിജൻ എന്ന് അപ്രാണവായുവിനെ
വഹിക്കുന്ന ശോണരക്താണുക്കൾ ശരീരത്തിൽ കുറയും.ക്ഷീണം,ശ്വാസം
കിട്ടാതെ വരുക,തലയുടെ ഭാരം കുറഞ്ഞ തോന്നൽ ഇവ ഉടലെടുക്കാം.
2.ചാൻസർ-വായ്,തൊണ്ട.അന്നനാളം,കരൾ വങ്കുടൽ എന്നിവയിൽ
അർബുദം പിടിപെടാം
3.രക്ത ചംക്രമണ രോഗങ്ങൾ-രക്തം കട്ടിപിടിക്കാൻ വേണ്ട പ്ലേറ്റ്ലറ്റുകൾകൂടുന്നതിനാൽ
രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപമെടുക്കാം.കാർഡിയോമയോപ്പതി എന്നറിയവെടുന്ന
വലിയഹൃദയം രൂപമെടുക്കാം.ഏറ്റ്രിയൽ/വെന്റ്രിക്കുലാർ ഫിബ്രിലേഷൻ എന്നീ
താളം തെറ്റലുകൾ ഉടലെടുക്കാം.
4.സിറോസ്സിസ് എന്ന ലരൾ രോഗം-പിന്നീട് മഹോദരം വന്നു വയർ വീർത്ത് മരണം.
(മദ്യപാനികൾ അല്ലാത്തവരിലും ഈ അവസ്ഥ ഉണ്ടാകാം,എല്ലാ മദ്യപാനികൾക്കും
അതുണ്ടാകണമെന്നും ഇല്ല)
5.ഓർമ്മ ക്കുറവ്.തലച്ചോരിന്റെ വലിപ്പം വേഗത്തിൽ കുറയും.തീരുമാനം എടുക്കുന്നതിൽ
തെറ്റു പറ്റാം.
6.നിരാശാബോധം-ജീവിത നൈരാശ്യമാണു കുടിതുടങ്ങാൻ കാരണം എന്നു ചിലർ പറഞ്ഞേക്കാം.
എന്നാല്മിക്കപ്പോഴും മറിച്ചാണു സംഭവിക്കുക.മദ്യപാനി ജീവിത നൈരാശ്യത്തിൽ പെടും.
7.ഞെട്ടലുകൾ ഉണ്ടാകാം.അപസ്മാരത്തിനു മരുന്നുകഴിക്കുന്നവരിൽ അതിന്റെ പ്രവർത്തനം
കുറയും
8.ഗൗട്ട് എന്നറിയപ്പെടുന്ന മുഴകൾ ഉണ്ടാകാം.പാരമ്പര്യമായി കിട്ടാവുന്ന രോഗം.പക്ഷേ മദ്യപരിൽ
നേരത്തെ പ്രത്യക്ഷപ്പെടും.ഗൗരവം കൂടുകയും ചെയ്യും
9.രക്തസമ്മർദ്ദം കൂടും. വൃക്കകൾ,ഹൃദയം എന്നിവയ്ക്കു തകരാർ വരുത്തും,പക്ഷവധം ഉണ്ടാകാം.
10 അണുബാധകൾ തുടർക്കഥ ആകും.രോഗപ്രതിരോധ ശക്തി കുറയുന്നതാണു കാരണം.ക്ഷയം,ന്യൂമോണിയാ,
എച്.ഐ.വി/എയിഡ്സ് എന്നിവ പിടിപെടാം.അപകടം പിടിച്ച ലൈഗീകബന്ധങ്ങൾ കാരണം രതീജന്യ
രോഗങ്ങൾ പിടിപെടാം.
11.നേർവുകളെ ഭാധിക്കുന്ന ന്യൂറോപ്പതി അവസ്ഥകൾ രൂപമെടുക്കാം.കൈകാലുകളിൽ സൂചി കൊണ്ടുകുത്തും
പോലെ തോന്നാം(പിൻസ് ആൻഡ് നീഡിൽസ്)പേശികൾക്കു ബലം കുറയും.മലബന്ധം ഉണ്ടകും.ലൈഗീകബലക്ഷയം.ഷ്ണ്ഡ്ത്വം
ഇവ ഉണ്ടാകാം(ആഗ്രഹം കൂട്ടും.എന്നാൽ പ്രവർത്തനക്ഷമത കുറയ്ക്കും)
12.പാങ്ക്രിയാറ്റൈറ്റിസ് എന്ന മാരകാവസ്ഥ ഉണ്ടാകാം.പെട്ടെന്നു മരിക്കാം.( മദ്ധ്യ തിരുവിതാം കൂർകാരനായ ഒരു ഡോക്ടർ എം.എൽ ഏയും
എന്റെ സഹപ്രവത്തകനായിരുന്ന ഒരു യുവ ഡോക്ടറും അകാലത്തിൽ മരിച്ചത് ഇക്കാരണത്താലായിരുന്നു.
കുടിയന്മാർ ജാഗ്രത.ഇവയിൽ ഒന്നോ പലതോ നിങ്ങളെ കാത്തിരിക്കുന്നു.

Friday, 29 August 2014

ഗർഭകാല പ്രമേഹം

ഗർഭകാല പ്രമേഹം
അടുത്തകാലത്തായി ഗർഭകാല പ്രമേഹം
സമൂഹത്തിൽ വളരെ കൂടുതലാണെന്നുകാണാം.
പ്രമേഹം സമൂഹത്തിൽ പൊതുവേ കൂടുന്നു.പക്ഷേ ഗർഭകാലപ്രമേഹം
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗർഭം അലസാം,
അകാലത്തിൽ പ്രസവിക്കാം.
ഗർഭസ്ഥ ശിശു മരിച്ചു പോകാം,
വൈകല്യമുള്ള ശിശു ജനിക്കാം.
പ്രസവത്തിനുബുദ്ധിമുട്ടുവരാം.
പിന്നീടുള്ള തലമുറ പ്രമേഹരോഗികളുടേതാവാം.
പ്രതിരോധിക്കാവുന്ന ഒന്നാണു ഗർഭകാലപ്രമേഹം.

അതിനു ബോധവൽക്കരണം സ്കൂൾതലത്തിൽ തുടങ്ങണം.
നാരുള്ള ഭക്ഷണം വേണം കഴിക്കാൻ
നാരു കുറഞ്ഞ ഭക്ഷണം പ്രമേഹം ഉണ്ടാക്കും
ബേക്കറി പലഹാരങ്ങൾ
,പ്രത്യേകിച്ചും മൈദാ ഒഴിവാക്കണം
(മെയ്ദാ ഒഴിവാക്കി എന്തു ബേക്കറി പലഹാരം എന്നു ചോദിച്ചേക്കാം)
മധുര പാനീയങ്ങൾ,കോളകൾ ഒഴിവാക്കണം
ഇറച്ചി പ്രത്യേകിച്ചും മൃഗ ഇറച്ചി ഒഴിവാക്കണം
മൃഗകൊഴുപ്പും (വെട്ട് നെയ്യ്)
കോളസ്റ്റോളമിതമായുള്ള ഭക്ഷണവും ഒഴിവാക്കണം
മൃഗങ്ങളിലെ അയൺ(ഇരുമ്പു)പ്രമേഹമുണ്ടാക്കുമതിനാൽ
മൃഗ ഇറച്ചി ഒഴിവാക്കണം
വ്യായാമം വേണം.നടക്കണം.
ഓടണം.
വള്ളിയിൽ ചാടണം(സ്കിപ്പിംഗ്)
സൂക്ഷിച്ചാൽ ഗർഭകാല പ്രമേഹവും തടയാം.
അമ്മമാർ ശ്ർദ്ധിക്കണം.പെണ്മക്കൾക്കു ഗർഭകാലപ്രമേഹം
പിടി പെടാതിരിക്കാൻ.
പ്രസവത്തിനു ശേഷം പ്രമേഹം മാറും.
അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചു വരും.
അതിനടുത്ത തവണ കൂടുതൽ ശക്തിയായും.
അവസാനം 35-40 കാലത്ത് ശരിയ്ക്കും പ്രമേഹ രോഗിയാകും.
തനിക്കുമാത്രമെങ്കിൽ പകുതി മക്കൾക്കു പ്രമേഹം കിട്ടും.
ഭർത്താവിനുമുണ്ടെങ്കിൽ മുഴുവൻ മക്കൾക്കും കിട്ടും.
പ്രമേഹ പാരമ്പര്യമില്ലാത്ത കുടുംബങ്ങളിലെ യുവതികൾക്കു
സ്വന്തം/അമ്മയുടെ കയ്യിലിരിപ്പുകൊണ്ടു ഗർഭകാല പ്രമേഹം
കിട്ടും.പഞ്ചസാര ചേർത്ത പഴസത്ത്(ഫ്രൂട് ജൂസ്)
പെണ്മക്കൾക്കു കൊടുക്കുന്നതു ശീലമാക്കുന്ന അമ്മമാരേ,
നിങ്ങൾക്കു,നിങ്ങളുടെ അനന്തര തലമുറകൾക്കു

ഹാകഷ്ടം

Monday, 25 August 2014

അന്യൂറിസം

അന്യൂറിസം 
ശുദ്ധ രക്തം വഹിയ്ക്കുന്ന ധമനികൾ,അശുദ്ധരകതം വഹിക്കുന്ന സിരകൾ
നൂലുപോലുള്ള കാപ്പിലറികൾ,ഹൃദയം എന്നിവയുടെ ഏതെങ്കിലും ഒരു ഭാഗം
വീർത്തു പൊട്ടാറാകുന്ന നിലയിൽ എത്തുന്നതാണു അന്യൂറിസം അഥവാ ബലൂണിംഗ്.
പ്രധാനമായും മഹാധമനി എന്ന അയോർട്ട മസ്തിഷ്കത്തിലെ ധമനികൾ എന്നിവയിൽ
കാണപ്പെടുന്നു.മഹാധമനി യിൽ നെഞ്ചിനുള്ളിലോ ഉദരത്തിനുള്ളിലോ ആകാം ഈ
വീർപ്പ്.അതു പൊട്ടിയാൽ ഉടനടി മേജർ ശസ്ത്രക്രിയ ചെയ്യാത്ത പക്ഷം മരണം നിശ്ചയം.
നിലയ്ക്കാത്ത രക്തശ്രാവം,ഷോക്കെന്ന മാരകാവസ്ഥ എന്നിവ മരണത്തിലേക്കു പെട്ടെന്നു
നയിക്കും.ശസ്ത്രക്രീയ പരാജയപ്പെട്ടെന്നു വരാം.ധമനിഭിത്തി.ഹൃദയ ഭിത്തി എന്നിവയുടെ
കട്ടി കുറയുന്നതാണു വീർക്കലിനു കാരണം.ധമനി ഭിത്തിയുടെ മൂന്നു ലെയറും തകരാറിലാണെങ്കിൽ
അതു യഥാർത്ഥ അന്യൂറിസം.അല്ലാത്ത പക്ഷം കപട അന്യൂറിസം.
കാരണം
ജന്മനാ തന്നെ ഉണ്ടാകാം
പ്രായമായവരിൽ അഥിറോസ്ക്ലേറോസ്സിസ് എന്ന അവസ്ഥ ഉണ്ടായാൽ
സിഫിലിസ് എന്ന കപ്പൽ അഥവാ പറിങ്കി പുണ്ണ്
ഹൃദയാഘാതം
ആർട്ടറികളിലും വെയിനുകളിലും കാപ്പിലറികളിലും വരാം.
ഹൃദയഭിത്തിയിലും ഹൃദയ രക്തക്കുഴലുകളിലും വരാം
തലച്ചോറിനുള്ളിൽ വരാം.ബെറി അന്യൂറിസം അഥവാ മുന്തിരി വീർക്കൽ ജന്മനാ ഉടലെടുക്കാം.
മസ്തിഷ്കത്തിലെ അന്യോാറിസം ബ്രൈയിൻ അറ്റാക്ക്(സ്റ്റ്രോക്ക്) ഉണ്ടാക്കും
ഇന്റേർണൽ കരോട്ടിഡ് എന്ന് അധമനിയിലാണു കൂടുതലും കാണപ്പെടുക.
കാരണം
പ്രമേഹം
പൊണ്ണത്തടി
രക്ത സമ്മർദ്ദം
മദ്യപാനം
ഉയർന്ന രക്ത കോലസ്റ്റ്രോൾ നില
രക്ത്തതിലെ ചെമ്പിന്റെ അളവു കുറയൽ
സിഫിലിസ്

നെഞ്ചിലെ ധമനിയിൽ അന്യൂറിസം വരാൻ സിഫിലിസ് പ്രധാനകാരണം
ഉദരത്തിൽ ധമനി അന്യൂറിസം വരാൻ കാരണം അഥിറോ സ്കേറോസിസ്സ്
നെഹ്രു മരിച്ചപ്പോൾ പത്രവാർത്തകളിൽ മരണ കാരണം നെഞ്ചിനുള്ളിലെ
അയോർട്ടയിൽ ഉണ്ടായിരുന്ന അന്യൂറിസം പൊട്ടിയതു മൂലം എന്നു കാണിച്ചിരുന്നു.
സ്കാനിംഗ് വഴി അന്യൂറിസം കണ്ടെത്താം.
പൊട്ടിയോ എന്നറിയാൻ സി.റ്റി സ്കാൻ വേണ്ടി വരും.
60/65 കഴിഞ്ഞവർ ഉദരത്തിൽ ഉൾട്രാ സൗണ്ട് പരിശോധൻ നടത്തി അന്യൂറിസം ഇല്ല
എന്നുറപ്പു വരുത്തുന്നതു നന്നായിരിക്കും.
പ്രായം കുറഞ്ഞവരിലും കുട്ടികളിലും അപൂർവ്വമായി അന്യൂറിസം കാണപ്പെടാം.
ബറി അന്യൂറിസം ഉദാഹരണം.

Saturday, 9 August 2014

'കേരള മോഡൽ'

എൺപതുകളിൽ കേരളത്തിലെ പൊതുജനാരോഗ്യനില വികസിതരാജ്യങ്ങൾക്കൊപ്പം
നിലകൊണ്ട് 'കേരള മോഡൽ' സൃഷ്ടിക്കാൻ കാരണം അർപ്പണ ബോധമുള്ള പൊതുജനാരോഗ്യ
പ്ര്വർത്തകർ ഉണ്ടായിരുന്ന പ്രൈമറി ഹെൽത്ത് സെന്ററുകൾ ഒട്ടെല്ലാ ബ്ലോക്കുകളിലും
പ്രവർത്തിച്ചിരുന്നു എന്നലിനാലാണെന്ന കാര്യം "ജനകീയാാരോഗ്യ"ത്തിന്റെ പ്രവാചകർ
മറന്നു പോകുന്നു.രണ്ടു മെഡിക്കൽ ഒഫീസറന്മാർ 11.30 വരെ ചികിസ.അതിനുശേഷം
രോഗപ്രതിരോധപ്രവർത്തങ്ങൾക്കായി വീടുകൾ തോറും കയറി ഇറങ്ങിയ്രുന്നു.ഹെൽത്ത്
ഇൻസ്പെക്ടർ,ബി,ഏ അവരുടെ കീഴിൽ ഹെൽത്ത് അസ്സിസ്റ്റന്റ്,ബേസിക് ഹെൽത്ത് വർക്കർ,
ആക്സിലറി മിഡ് വൈഫുമാർ,ഫാമിലി പ്ലാനിംഗ് അസ്സിസ്ന്റുമാർ എന്നിങ്ങനെ അറുപതോളം
പൊതു ജനാരോഗ്യ പ്രവർത്തകർ.ഓരോ വീട്ടിലും മാസ്സത്തിൽ ഒരു തവണ വീതം ബേസിക്
ഹെൽത്ത്വർക്കറും ആക്സിലറി മിദ് വൈഫും കയറി ഇരിക്കണം.അവരെ സൂപവ് വൈസ്
ചെയ്യാൻ മറ്റു ചിലർ.എല്ലാവരേയും സൂപർവൈസ് ചെയ്യാൻ രണ്ടേ രണ്ട് മെഡിക്കൽ ഓഫീസ്സർ
മാർ.അവരും ഇടയ്ക്കിടെ വീടുകൾ സന്ദർശിക്കും.സെമിനാറുകൾ,ചർച്ചാ ക്ലാസ്സുകൾ,മെഡിക്കൽ
ക്യാമ്പുകൾ,പ്രതിരോധ കുത്തി വയ്പ്പുകൾ,സബ് സെന്ററുകളിൽ ഗർഭിണികൾക്കും ശിശുക്കൾക്കും
പരിശോധന,വൈറ്റമിൻ ഗുളിക വിതരണം,ലൂപ് നിക്ഷേപം,വന്ധ്യകരണത്തിനായി വാസ്ക്ടമി.പി.പി
എസ്സ്.
അന്നു കിടത്തി ചികിസയ്ക്കായിരുന്നില്ല പി.എച്.സികളിൽ പ്രാധാന്യം കൽപ്പിച്ചിരുന്നത്,രോഗപ്രതിരോധം,
ജനസംഖ്യാ നിയന്ത്രണം,പരിസര ശുചീകരണം.കക്കൂസ് നിർമ്മാണം.മാലിന്യ നിർമ്മാർജ്ഞനം,കൊതുകു
നശീകരണം,അച്ചു കുത്ത് എന്ന് അവാക്സീൻ,കുടിവെള്ളശുദ്ധീകരണം എന്നിവയ്ക്കും മുൻ ഗണന നൽകി.
കേരളം അക്കാലത്ത് പൊതു ജനാരോഗ്യ പ്രവർത്തനങ്ങളിൽ ആഗോള തലത്തിൽ മാതൃക് ആയി.
ഓർമ്മിക്കുക അന്നു നമ്മുടെ നാട്ടിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ വിരളം.
സൂപ്പർസ്പെഷ്യലിസ്റ്റ്കൾ ജനിച്ചിട്ടു പോലുമില്ല.
ഗുണപാഠം
----------
സ്പെഷ്യലിസ്റ്റ്,സൂപ്പർസ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ മാത്രം വിചാരിച്ചാൽ ആരോഗ്യനില
ഉയരില്ല.അതിനു സാധാരണക്കാരായ അർപ്പണ ബോധമുള്ള വെറും എം.ബി.ബി.എസ്സ്
ഡോക്ടർ മാർ മതി.

Tuesday, 5 August 2014

കേരളത്തിലെ തകർന്ന ആരോഗ്യനിലവാരം

കേരളത്തിലെ തകർന്ന ആരോഗ്യനിലവാരം

കേരളത്തിലെ ആരോഗ്യനിലവാരത്തകർച്ചയെ കുറിച്ചു കൂടെ കൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന,
ഉറക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വസ്തുതകൾ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നത്
നമ്മുടെ മെഡിക്കൽ കോളേജിലെ ചില അധ്യാപകരാണ്.കണ്ണാടിക്കൂടുകളാൽചുറ്റപ്പെട്ട ശീതീകരിക്കപ്പെട്ട
മുറികളിൽ അനുചരവൃന്ദ്റ്റഹ്തിന്റെ ഇടയിൽ പി.ജി കളുടെ ഇടയിൽ കറങ്ങും കസേരയിലിരുന്നു
സ്കാനിംഗ് -രക്ത-ബയോപ്സി പരിശോധനകൽ വച്ചു മാത്രമോ അല്ലെങ്കിൽജൂണിയർ ഡോക്ടർ
മാരുടെ പരിശോധനാഫലങ്ങളെ ആശ്രയിച്ചു മാത്രം രോഗനിർണ്നയവും ചികിസയും വിധിക്കുന്ന,
പിന്നീട് അതിനനുസരിച്ച് കൈക്രീയകൾ നടത്റ്റുന്ന "കൺസൾട്ടന്റ്" എന്നു വിളിക്കപ്പെടുന്ന
സൂപ്പർസ്പെഷ്യലിസ്റ്റ് "ചികിസ്കർ" ആണീ ഡോക്ടർ മാർ.ഗ്രാമീണജീവിതം രോഗികളെ അവരുടെ
ജീവിത സാഹചര്യങ്ങളിൽ കണ്ടു മുട്ടാൻ ഒരിക്കലും അവസരം കിട്ടാത്ത"മുട്ടൻ" ഡോക്ടർമാർ.നിലയും
വിലയും ഉള്ള ഡോക്ടർ മാർ.അവർ രോഗത്തെ കാണുന്നു.രോഗികളെ കാണാതെ പോകുന്നു.

80 കൾക്കു ശേഷം കേരളത്തിൽ വന്ന എടുത്തു പറയേണ്ട മാറ്റം സ്പെഷ്യലിസ്റ്റുകൾക്കും
സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും സമൂഹവും ഭരണകൂടവും മെഡിക്കൽ വിദ്യാർത്ഥികളും
കൊടുത്തു തുടങ്ങിയ അമിതപ്രാധാന്യമാണെന്നു കാണാം.

1946 ല് സർ ജോൺ ബോർ സമർപ്പിച്ച"ബോർ കമ്മറ്റി റിപ്പോർട്ട്' ആധാരമാകിയാണ് ഇന്ത്യയിൽ
ആരോഗ്യ സർവീസ്സ് (അന്നത് രോഗസർവീസ്സ് ആയിരുന്നില്ല) തുടങ്ങിയത്.ആധുനിക വൈദ്യ ശാസ്ത്രം
പഠിച്ചു ഡോക്ടർ ആയ രാജകുമാരി അമ്രുത കൗർ ആയിരുന്നു ആദ്യ കേന്ദ്രാാരോഗ്യമന്ത്രി.വെറും
ഒരു കൽക്കരിത്തൊഴിലാളി ആയിട്ടും ബ്രിട്ടനിൽ "നാഷണൽ ഹെൽത്ത് സർവീസ്"തുടങ്ങി സർവ്വർക്കും
സൗജന്യ ലഭ്യമാക്കിയ അന്യൂറിൻ ബീവാനെ അനുകരിക്കാനൊന്നും ഡോക്ടർ അമ്രുത കൗർ തയ്യാറായില്ല.
എങ്കിലും രോഗപ്രതിരോധത്തിനും രോഗചികിസയ്ക്കും തുല്യപ്രാധാന്യം നൽകാനും അതിനായി പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങൾ(പി.എച്.സി) ഒരേ 40,000 ആൾക്കാർക്കും ലഭ്യമാക്കാനും അവർ ശ്രദ്ധിച്ചു.അതു
നടപ്പിലാക്കുന്നതിൽ വന്ന ചില തകരാറുകളുടെ കാരണം കണ്ടെത്താൻ പിന്നീട് ആർക്കോട് ഏ ലക്ഷ്മണ
മുതലിയാർ എന്നെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് ചെയർമാനായി ഒരു കമ്മറ്റി രൂപവൽക്കരിക്കപ്പെട്ടു.
മുതലിയാർ കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം ചില പരിഷ്കാരങ്ങൾ പിന്നീട് നടപ്പാക്കി.

(1938 കാലത്ത് ഏ.എൽ മുതലിയാർ തയ്യാറാകിയ പാഠപുസ്തകമായിരുന്നു മെഡിക്കൽ വിദ്യാർത്തികൾ
മിഡ്വൈഫറി വിഷയത്തിനു പഠിച്ചിരുന്നത്.മുതലിയാർ നമ്മുടെ തിരുവിതാം കൂർ യൂണിവേർസിറ്റി
വൈസ് ചാൻസലർ ആയും സേവനം അനുഷ്ഠിച്ചിരുന്നു).

ഇന്നു എം.ബി.ബി.എസ്സ് കഴിഞ്ഞാൽ മെഡിക്കൽ ഗ്രാഡ്വേറ്റുകൾ മുഴുവൻ സമയവും പി.ജി.എണ്ട്രൻസിനു
വേണ്ടി കുത്തിയിരുന്നു പഠിക്കും.അതുകിട്ടി പാസ്സായാൽ പിന്നെ സൂപ്പർ സ്പെഷ്യാലിറ്റി കോർസിനഡ്മിഷൻ
കിട്ടാനൂള്ള എണ്ട്രൻസിനുള്ള പഠനം.ഡി.എം/എം.സി.എച്ച് കിട്ടിക്കഴിഞ്ഞാലോ ആ വിഷയങ്ങളിൽ ചില
പ്രത്യേക ട്രൈനിംഗിനു പോകാനൂള്ള തയ്യാറെടുപ്പ്.ഇവയെല്ലാം ബുക്കുകളെ/നെറ്റിനെ ആധാരമാക്കിയാണ്.
രോഗികളെ നേരിൽ കാണുന്ന കാര്യം ഈ വർഷങ്ങളിലെല്ലാം മറന്നു കളയുന്ന.രോഗികൾകളുടെ ജീവിത
സാഹചര്യം,അവരുടെ കുടുംബം,വരുമാനം,അവർ നേരിടുന്ന പ്രശ്നങ്ങൾ ഇവയൊന്നും ന്യൂജനറേഷൻ
സൂപ്പർ സ്പെഷ്യലിസ്റ്റ് മനൻസ്സിലാക്കാതെ പോകുന്നു.

Friday, 1 August 2014

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

"ഒരു സ്കൂൾ ടീച്ചറായിരുന്ന ശ്രീമതി ടീച്ചർ കേരള ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾഅതിവേഗം മനസ്സിലാക്കി അവപരിഹരിക്കാനുള്ള പദ്ധതികൾ
ത്വരിതവേഗത്തിൽ വിജയകരമായിനടപ്പിലാക്കി..."

എന്നു എന്റെ പ്രിയസുഹൃത്ത് മുൻ കേരള വിസി,മുൻ കേരള ശാസ്ത പരിഷത്പ്രസിഡന്റ് ഡോ.ബി .ഇക്ബാൽ എഴുതുന്നു.(
പൊങ്ങച്ച വിദ്യാഭ്യാസം കേരളത്തെ തകർക്കും:മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ആഗസ്റ്റ് 3-9 പേജ് 38)പാർട്ടി പക്ഷപാതിത്വത്തോടെ പറയുകയല്ല
എന്ന എന്റെ സുഹൃത്തിന്റെ മുൻ കൂർ ജാമ്യംഅതേ പടി ഈയുള്ളവൻ സ്വീകരിക്കുന്നു.

അപ്പോൾ ന്യൂറോ സർജനായ ഡോ.ഇക്ബാലിനുഓർമ്മക്ഷയം ബാ ധിച്ചിരിക്കുന്നു.

എഴുപതിലെത്തിയ ഈയുള്ളവൻ 1944 ല് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ജനിച്ചു.തിരുക്കൊച്ചിയിലുംകേരളത്തിലും
ആരോഗ്യമന്ത്രിയായിരുന്നവരെ വിലയിരുത്താൻ എനിക്കു കഴിയും.ഒരു പൗരൻഎന്ന നിലയിലും സർക്കാർ സർവ്വീസിൽ ജോലി നോക്കി
 ഡപ്യൂട്ടി ഡയറക്ടർ വരെ എത്തിയ നിലയിലും.മെഡിക്കൽ കോളേജ്,മെഡിക്കൽ കം ജില്ലാ എന്നു തുടങ്ങി ഈ.എസ്സ്.ഐ ഒഴികെയുള്ള കേരളത്തിലെഎല്ലാവിധാ ആധുനിക ആതുരാലയങ്ങളിലുമായി 45 വർഷത്തെ അനുഭവ ജ്ഞാനം.

എന്നെക്കാൾ ഒന്നോരണ്ടോ വയസ്സിനു മാത്രം ഇളയതായിരിക്കണം ഡോ.ഇക്ബാൽ.മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റ്
തലത്തിൽ മാത്രം ഒതുങ്ങി എന്നതാണദ്ദേഹത്തിനുള്ള കുറവ്.എങ്കിലും തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും
ഭരണം കൈയ്യാളിയ ആരോഗ്യമന്ത്രിമാരെ ശരിക്കു വിലയിരുത്താൻ അദ്ദേഹത്തിനു കഴിയേണ്ടതാണ്.അക്കാര്യത്തിൽ
വി.സി പദം വരെ എത്തിയ ഡോ.ഇക്ബാൽ അമ്പേ പരാജയപ്പെട്ടു.

തിരുക്കൊച്ചി-കേരള ആരോഗ്യമന്ത്രിമാരെ അവരുടെ കഴിവ് ,അവർ അവർ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ
സംഭാവന എന്നിവയെ ആസ്പദമാക്കി ലിസ്റ്റ് ചെയ്താൽ ആദ്യം വരുന്നത് തിരുക്കൊച്ചി ആരോഗ്യമന്ത്രിയായിരുന്ന
വൈക്കം വി.മാധവൻ ആണെന്നുകണാം.

(എം.കെ.സാനുവിന്റെ ഭാര്യാപിതാവ്).രണ്ടാമത് വരുന്നത് അച്ചുതമേനോൻമന്ത്രി സഭയിലെ എൻ.കെ.ബാലകൃഷ്ണൻ (ഹോംസ്ദുർഗ്)
എറ്റവും അടിയിൽ ഈ.എം മന്ത്രി സഭയിലെ കെ.ടി.പി മന്ത്രി ,കുതിരസവാരിക്കാരൻ,ചുരുട്ടുവലിയൻ ബി.വെല്ലിംടൺ.
അതിനു തൊട്ടുമുകളിൽ രണ്ടാമതോ മൂന്നാമതോ ആയാണു ശ്രീമതിയുടെ സ്ഥാനം.സർക്കാർ ഡോക്ടറന്മാർക്കു സ്ഥലം മാറ്റം വേണമെങ്കിലും അഥവാ വേണ്ട എങ്കിലും രാഷ്ട്രീയക്കാർക്കു പണം കൊടുക്കണം
എന്നു പതിവുണ്ടാകിയത്ബി.വെല്ലിംഗ്ടണും കൂടെ ഉണ്ടായിരുന്ന മറ്റേ എം.എൽ ഏയും ആയിരുന്നു.

വൈക്കം മാധവൻ മന്ത്രിയായിരുന്ന അൻപതുകളിൽ ഔഷധം നൽകാൻ ഓർഡർ കിട്ടിയ ഒരു കമ്പനി മന്ത്രിയ്ക്കു അ
ന്നത്തെഅനപതിനായിരം രൂപാ വാഗ്ദാനം ചെയ്തു.മുഖ്യൻ ഏ.ജെ ജോണിന്റെ അനുമതിയോടെ മാധവനതു വാങ്ങി
സർക്കാർഖജനാവിൽ അടച്ചു.പിന്നീട് അധികാരത്തിൽ വന്നഎല്ലാ മന്ത്രിമാർക്കും അതിലുമെത്രയോ വലിയ തുകകൾ,
കോടികൾലഭിച്ചിരിക്കണം.മന്ത്രിയോ കുടുംബമോ പാർട്ടിയോ വാങ്ങിയതല്ലാതെ അതിൽ ഒരു ചില്ലി പോലും സർക്കാർ ഖജനാ വിൽഅടയ്ക്കപ്പെട്ടില്ല.

ബാലകൃഷ്ണന്റെ കാലത്തും സഹ എം.എൽ ഏ കുട്ടപ്പനും സബ് ഏജൻസി എടുത്ത തിരുവനന്തപുരത്തെ ചില ഡോക്ടർമാരും
പണം സമ്പാദിച്ചു എന്നു പറയപ്പെടുന്നു.എങ്കിലും ബാലകൃഷ്ണന്റെ സംഭാവന ആർക്കും പിന്നീട് നൽകാൻ കഴിഞ്ഞില്ല.

എൻ.കെ മന്ത്രിയാകുമ്പോൾ കേരളത്തിലെ 926 പഞ്ചായത്തുകളിൽ 860 എണ്ണത്തിലും ചികിസാ സൗകര്യം ഉണ്ടായിരുന്നില്ല.

1.ഒരു പഞ്ചായത്തിൽ ഒരു ചികിൽസാലയം(ഒരു ഡോക്ടർ,കമ്പൗണ്ടർ,നേർസ്,അറ്റണ്ടർ)വീതം തുടങ്ങി.സ്ഥലം കൊടുത്ത
സ്ഥലങ്ങളിൽ 10 കിടക്കവീതമുള്ള ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു

2.1973-76 കാലഘട്ടത്തിൽ 600 ആശുപത്രികൾ പുതുതായി തുറക്കപ്പെട്ടു
3,അതു വരെ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി ഇല്ലായിരുന്നു.ഏ.എൻ.ടി,ഗൈനക്ക്,സർജറി,ടി,ബി വാർഡുകൾ
നിരവ്ധി താലൂക്ക് ആാശുപത്രികളിൽ തുറക്കപ്പെട്ടു.
4.തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്റർ തുറന്നു
5.ചിത്തിര തിരുനാൾ റിസേർച്ച് സെന്റർ സ്ഥാപിതമായി

6.ചെറുതുരുത്തിയിൽ ആയുർവേദത്തിൽ പഞ്ചകർമ്മ ഇൻസ്റ്റിട്യൂട്ട്
7.ആയുർവ്വെദ ഔഷധ നിർമ്മാണത്ത്നായി ഔഷധി
8.ആലപ്പുഴയിൽ ആധുനിക ഔഷധ-ആന്റിബിയോട്ടിക്-നിർമ്മാണ ശാല തുറന്നു
9.ഹെൽത് സെന്ററുകളിൽ മെഡിക്കൽ കോളേജ് ടീമിനെ വരുത്തി സ്പെഷ്യാലിറ്റി /ഡിറ്റക്ഷൻ ക്യാമ്പുകൾ
(എരുമേലി ഹെൽത്ത് സെന്ററിൽ 1976 ല് ഈയുള്ളവനാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്)
10.താലൂക്ജില്ലാ ആശുപത്രികളിൽ പേയ് വാർഡുകൾ അതിനായി ഒരുസൊസ്സൈറ്റി

പ്രായം 70 ആയി.ഒർമ്മയിൽ നിന്നെഴുതുന്നത്.ഇനിയും പലതും കണ്ടേക്കാം)

ഡോ.ഇക്ബാൽ കൂടെക്കൊടെ പറയുന്ന കേരള മോഡൽ ആരോഗ്യനിലവാരം ഉണ്ടല്ലോ.ആ നിലവാരം അതിന്റെ പാരമ്യതയിൽ
എത്തിയത് 1976 ല് എൻ.കെ മന്ത്രിയായിരുന്നപ്പോൽ എന്നത് എന്റെ സുഹൃത്ത് ശ്രദ്ധിച്ചു കാണില്ല.

എസ്സ്.സി.റ്റി ഉൽഘാടന വേളയിൽ മുഖ്യമന്ത്രി അച്ചുത മേനോൻപറഞ്ഞതു കാണുക:

അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ എന്റെ സ്നേഹിതൻ ശ്രീ.ബാലകൃഷ്ണനെ ഏൽപ്പിക്കുകയാണെങ്കിൽ
അത് അദ്ദേഹം എങ്ങിനെ എങ്കിലും സാധിച്ചു തരും."

വൈക്കം വി.മാധൻ,എൻ,കെ .ബാലകൃഷ്ണൻ എന്നിഅവരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല
ശ്രീമതി ടീച്ചറിനെന്നറിയണം എന്റെ പ്രിയ സുഹൃത്ത്.
ഒർമ്മക്ഷയമല്ല തനിക്കെന്നു സ്ഥാപിക്കേണ്ടത് എന്റെ പ്രിയ സുഹൃത്താണ്
ഡോ.ഇക്ബാൽ അതിനുതയ്യാറാകും എന്നു പ്രതീക്ഷിക്കുന്നു

Wednesday, 30 July 2014

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

"ഒരു സ്കൂൾ ടീച്ചറായിരുന്ന ശ്രീമതി ടീച്ചർ കേരളാരോഗ്യമേഖല നേരിടുന്നപ്രശ്നങ്ങൾ അതിവേഗം മനസ്സിലാക്കി അവപരിഹരിക്കാനുള്ള പദ്ധതികൾ
ത്വരിതവേഗത്തിൽ വിജയകരമായിനടപ്പിലാക്കി..."
എന്നു എന്റെ പ്രിയസുഹൃത്ത് മുൻ കേരള വിസി,മുൻ കേരള ശാസ്ത പരിഷത്പ്രസിഡന്റ് ഡോ.ബി .ഇക്ബാൽ എഴുതുന്നു.(പൊങ്ങച്ച വിദ്യാഭ്യാസം കേരളത്തെതകർക്കും:മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ആഗസ്റ്റ് 3-9 പേജ് 38)പാർട്ടി പക്ഷപാതിത്വത്തോടെ പറയുകയല്ല എന്ന എന്റെ സുഹൃത്തിന്റെ മുൻ കൂർ ജാമ്യം
അതേ പടി ഈയുള്ളവൻ സ്വീകരിക്കുന്നു.
അപ്പോൾ ന്യൂറോ സർജനായ ഡോ.ഇക്ബാലിനു
ഓർമ്മക്ഷയം ബാ ധിച്ചിരിക്കുന്നു.

എഴുപതിലെത്തിയ ഈയുള്ളവൻ 1944 ല് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ജനിച്ചു.തിരുക്കൊച്ചിയിലുംകേരളത്തിലും ആരോഗ്യമന്ത്രിയായിരുന്നവരെ വിലയിരുത്താൻ എനിക്കു കഴിയും.ഒരു പൗരൻ
എന്ന നിലയിലും സർക്കാർ സർവ്വീസിൽ ജോലി നോക്കി ഡപ്യൂട്ടി ഡയറക്ടർ വരെ എത്തിയ നിലയിലും.മെഡിക്കൽ കോളേജ്,മെഡിക്കൽ കം ജില്ലാ എന്നു തുടങ്ങി ഈ.എസ്സ്.ഐ ഒഴികെയുള്ള കേരളത്തിലെ
എല്ലാവിധാ ആധുനിക ആതുരാലയങ്ങളിലുമായി 45 വർഷത്തെ അനുഭവ ജ്ഞാനം.എന്നെക്കാൾ ഒന്നോ
രണ്ടോ വയസ്സിനു മാത്രം ഇളയതായിരിക്കണം ഡോ.ഇക്ബാൽ.മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റ്
തലത്തിൽ മാത്രം ഒതുങ്ങി എന്നതാണദ്ദേഹത്തിനുള്ള കുറവ്.എങ്കിലും തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും
ഭരണം കൈയ്യാളിയ ആരോഗ്യമന്ത്രിമാരെ ശരിക്കു വിലയിരുത്താൻ അദ്ദേഹത്തിനു കഴിയേണ്ടതാണ്.അക്കാര്യത്തിൽ
വി.സി പദം വരെ എത്തിയ ഡോ.ഇക്ബാൽ അമ്പേ പരാജയപ്പെട്ടു.

തിരുക്കൊച്ചി-കേരള ആരോഗ്യമന്ത്രിമാരെ അവരുടെ കഴിവ് ,അവർ അവർ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ
സംഭാവന എന്നിവയെ ആസ്പദമാക്കി ലിസ്റ്റ് ചെയ്താൽ ആദ്യം വരുന്നത് തിരുക്കൊച്ചി ആരോഗ്യമന്ത്രിയായിരുന്ന
വൈക്കം വി.മാധവൻ ആണെന്നുകണാം.

(എം.കെ.സാനുവിന്റെ ഭാര്യാപിതാവ്).രണ്ടാമത് വരുന്നത് അച്ചുതമേനോൻമന്ത്രി സഭയിലെ എൻ.കെ.ബാലകൃഷ്ണൻ (ഹോംസ്ദുർഗ്)
എറ്റവും അടിയിൽ ഈ.എം മന്ത്രി സഭയിലെ കെ.ടി.പി മന്ത്രി ,കുതിരസവാരിക്കാരൻ,ചുരുട്ടുവലിയൻ ബി.വെല്ലിംടൺ.
അതിനു തൊട്ടുമുകളിൽ രണ്ടാമതോ മൂന്നാമതോ ആയാണു ശ്രീമതിയുടെ സ്ഥാനം.സർക്കാർ ഡോക്ടറന്മാർക്കു സ്ഥലം മാറ്റം വേണമെങ്കിലും അഥവാ വേണ്ട എങ്കിലും രാഷ്ട്രീയക്കാർക്കു പണം കൊടുക്കണം
എന്നു പതിവുണ്ടാകിയത്ബി.വെല്ലിംഗ്ടണും കൂടെ ഉണ്ടായിരുന്ന മറ്റേ എം.എൽ ഏയും ആയിരുന്നു.

വൈക്കം മാധവൻ മന്ത്രിയായിരുന്ന അൻപതുകളിൽ ഔഷധം നൽകാൻ ഓർഡർ കിട്ടിയ ഒരു കമ്പനി മന്ത്രിയ്ക്കു അന്നത്തെഅനപതിനായിരം രൂപാ വാഗ്ദാനം ചെയ്തു.മുഖ്യൻ ഏ.ജെ ജോണിന്റെ അനുമതിയോടെ മാധവനതു വാങ്ങി സർക്കാർഖജനാവിൽ അടച്ചു.പിന്നീട് അധികാരത്തിൽ വന്നഎല്ലാ മന്ത്രിമാർക്കും അതിലുമെത്രയോ വലിയ തുകകൾ,കോടികൾലഭിച്ചിരിക്കണം.മന്ത്രിയോ കുടുംബമോ പാർട്ടിയോ വാങ്ങിയതല്ലാതെ അതിൽ ഒരു ചില്ലി പോലും സർക്കാർ കജനാവിൽ
അടയ്ക്കപ്പെട്ടില്ല.

ബാലകൃഷ്ണന്റെ കാലത്തും സഹ എം.എൽ ഏ കുട്ടപ്പനും സബ് ഏജൻസി എടുത്ത തിരുവനന്തപുരത്തെ ചില ഡോക്ടർമാരും
പണം സമ്പാദിച്ചു എന്നു പറയപ്പെടുന്നു.എങ്കിലും ബാലകൃഷ്ണന്റെ സംഭാവന ആർക്കും പിന്നീട് നൽകാൻ കഴിഞ്ഞില്ല.

എൻ.കെ മന്ത്രിയാകുമ്പോൾ കേരളത്തിലെ 926 പഞ്ചായത്തുകളിൽ 860 എണ്ണത്തിലും ചികിസാ സൗകര്യം ഉണ്ടായിരുന്നില്ല.

1.ഒരു പഞ്ചായത്തിൽ ഒരു ചികിൽസാലയം(ഒരു ഡോക്ടർ,കമ്പൗണ്ടർ,നേർസ്,അറ്റണ്ടർ)വീതം തുടങ്ങി.സ്ഥലം കൊടുത്ത
സ്ഥലങ്ങളിൽ 10 കിടക്കവീതമുള്ള ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു

2.1973-76 കാലഘട്ടത്തിൽ 600 ആശുപത്രികൾ പുതുതായി തുറക്കപ്പെട്ടു
3,അതു വരെ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി ഇല്ലായിരുന്നു.ഏ.എൻ.ടി,ഗൈനക്ക്,സർജറി,ടി,ബി വാർഡുകൾ
നിരവ്ധി താലൂക്ക് ആാശുപത്രികളിൽ തുറക്കപ്പെട്ടു.
4.തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്റർ തുറന്നു
5.ചിത്തിര തിരുനാൾ റിസേർച്ച് സെന്റർ സ്ഥാപിതമായി

6.ചെറുതുരുത്തിയിൽ ആയുർവേദത്തിൽ പഞ്ചകർമ്മ ഇൻസ്റ്റിട്യൂട്ട്
7.ആയുർവ്വെദ ഔഷധ നിർമ്മാണത്ത്നായി ഔഷധി
8.ആലപ്പുഴയിൽ ആധുനിക ഔഷധ-ആന്റിബിയോട്ടിക്-നിർമ്മാണ ശാല തുറന്നു
9.ഹെൽത് സെന്ററുകളിൽ മെഡിക്കൽ കോളേജ് ടീമിനെ വരുത്തി സ്പെഷ്യാലിറ്റി /ഡിറ്റക്ഷൻ ക്യാമ്പുകൾ
(എരുമേലി ഹെൽത്ത് സെന്ററിൽ 1976 ല് ഈയുള്ളവനാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്)
10.താലൂക്ജില്ലാ ആശുപത്രികളിൽ പേയ് വാർഡുകൾ അതിനായി ഒരുസൊസ്സൈറ്റി

പ്രായം 70 ആയി.ഒർമ്മയിൽ നിന്നെഴുതുന്നത്.ഇനിയും പലതും കണ്ടേക്കാം)

ഡോ.ഇക്ബാൽ കൂടെക്കൊടെ പറയുന്ന കേരള മോഡൽ ആരോഗ്യനിലവാരം ഉണ്ടല്ലോ.ആ നിലവാരം അതിന്റെ പാരമ്യതയിൽ
എത്തിയത് 1976 ല് എൻ.കെ മന്ത്രിയായിരുന്നപ്പോൽ എന്നത് എന്റെ സുഹൃത്ത് ശ്രദ്ധിച്ചു കാണില്ല.

എസ്സ്.സി.റ്റി ഉൽഘാടന വേളയിൽ മുഖ്യമന്ത്രി അച്ചുത മേനോൻപറഞ്ഞതു കാണുക:

അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ എന്റെ സ്നേഹിതൻ ശ്രീ.ബാലകൃഷ്ണനെ ഏൽപ്പിക്കുകയാണെങ്കിൽ
അത് അദ്ദേഹം എങ്ങിനെ എങ്കിലും സാധിച്ചു തരും."

വൈക്കം വി.മാധൻ,എൻ,കെ .ബാലകൃഷ്ണൻ എന്നിഅവരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല
ശ്രീമതി ടീച്ചറിനെന്നറിയണം എന്റെ പ്രിയ സുഹൃത്ത്.
ഒർമ്മക്ഷയമല്ല തനിക്കെന്നു സ്ഥാപിക്കേണ്ടത് എന്റെ പ്രിയ സുഹൃത്താണ്
ഡോ.ഇക്ബാൽ അതിനുതയ്യാറാകും എന്നു പ്രതീക്ഷിക്കുന്നു.

Wednesday, 14 May 2014

അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം



  • അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്
    പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയും
    ചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്
    ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്
    നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.
    വായിച്ചു.അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയുംചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.വായിച്ചു.

    ഡോക്ടർ ബിജുവിനെ അഭിനന്ദിച്ചവരുടെ
    വിശദമായ ലിസ്റ്റും വിളിക്കപോലുംചെയ്യാതിരുന്ന
    കുറേപ്പേരുടെ ലിസ്റ്റും അഭിമുഖത്തിൽ വായിച്ചു.
    ഭരണ-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നാണിരു
    കൂട്ടരും.ആരോഗ്യമന്ത്രിയെ ഒഴിച്ചാൽ പൊതുജനാരോഗ്യ
    രംഗത്തു നിന്ന് ഒരു കുഞ്ഞു പോലുംഡോക്ടറെ
    അഭിനന്ദിക്ക പോയിട്ട് വിളിക്ക പോലും ചെയ്തില്ല
    എന്നറിഞ്ഞപ്പ്പ്പോൾ വിഷമം തോന്നി.
    ആധുനിക വൈദ്യ രംഗത്തുള്ളവർ ഒരു ഹോമിയോ
    ഡോക്ടർ അല്ലേ എന്നു കരുതി തഴഞ്ഞതാവാം.
    എന്നാൽ ഹോമിയോ രംഗത്തു നിന്നും ആരും ഉള്ളതായി
    കണ്ടില്ല.വർഷങ്ങളായി ആരോഗ്യ ബോധവൽക്കരണം നടത്തുന്ന,
    ആധുനിക വൈദ്യശാത്രം കൈകാര്യം ചെയ്യുന്ന ആളായിട്ടു
    പോലും ഞാൻ ഈ ഹോമിയോ ഡോക്ടറെ മുക്തകണ്ഠം
    അഭിനന്ദിക്കുന്നു.ഹോമിയോ ഡോക്ടർ മാർ ഒന്നടങ്കം ഔഷധം മാത്രം നൽകിരോഗചികിസ/പ്രതിരോധം നൽകുന്നവരാണ്.മനുഷ സമൂഹത്തെ
    ബാധിക്കുന്ന മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ
    അവരുടെ ശദ്ധപതിയാറില്ല.

    ഇവിടെയാണു നാം ഡോ.ബിജുവിന്റെ മഹത്വം അറിയേണ്ടത്.
    അദ്ദേഹത്തിന്റെ ബോധവൽക്കരണസംഭാവന വിലയിരുത്തേണ്ടത്.
    വിളപ്പിൽ ശാല,ലാലൂർ എന്നിവിടങ്ങളിലെ പ്രശനങ്ങൾ,അതാതിടത്തു
    പോയി കണ്ട് അദ്ദേഹം ചിത്രീകരിച്ചു എന്നാണു മൻസ്സിലായത്.
    തീർച്ചയായും മലയാളം എന്ന നാട് ഇന്നഭീമുഖീകരിക്കുന്ന
    ആരോഗ്യപ്രശ്നം ഒരുചലച്ചിത്രം വഴി അഖിലേന്ത്യാ തലത്തിൽ
    അവതിരിപ്പിക്കാൻ ഈ ഹോമിയോ ഡോക്ടർക്കുകഴിഞ്ഞു
    എന്നു തോന്നുന്നു(ചിത്രം കാണാനുള്ള അവസരം കിട്ടിയിട്ടില്ല)
    ഡോക്ടക്കു കൂടുതൽ കൂടുതൽ ബഹുമതികൾ കിട്ടട്ടെ.
    ആരോഗ്യ ബോധവൽക്കരണ വിഷയമായി ഇനിയും പലതും
    ചെയ്യാൻ ഡോക്ടർക്കു കഴിയും.കഴിയട്ടെ.
    അഭിനന്ദനം,അഭിനന്ദനം.
  • Sunday, 11 May 2014

    ആഫ്രോ ഏഷ്യന്‍ സാറിന്റെ മൂന്നു P


    ആഫ്രോ  ഏ ഷ്യന്‍  സാറിന്റെ മൂന്നു P

    1962-ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
    ഒന്നാം വർഷ എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ
    വാർട്ടൻ യംഗ് എന്നൊരു ആഫ്രോ ഏഷ്യന്‍  സാർ ഉണ്ടായിരുന്നു.
    ഏതോ  അമേരിക്കൻ മെഡിക്കൽ യൂണിവേർസിറ്റിയിൽ
    നിന്നുള്ള ഒരു ആഫ്രോ അമേരിക്കൻ വിസിറ്റിംഗ് പ്രൊഫസ്സർ.
    യൂണിസെഫ് ആവിഷകരിച്ച കോളംബൊ പ്ലാനിന്റെ ഭാഗമായി
    കേരളത്തിനു കിട്ടിയ രണ്ടു മെഡിക്കലധ്യാപകരിൽ ഒരാൾ.
    കണ്ടാൽ ഒരാൾ കുരങ്ങിനെ പോലിരിക്കും.അപരൻ ഒരു
    വെളുത്തസുന്ദരകുട്ടപ്പൻ.ഉയർന്ന ക്ലാസ്സുകളിലെ ബാക്ടീരിയോളജി
    കൈകാര്യം ചെയ്തിരുന്നതിനാൽ ഞങ്ങൾക്കദ്ദേഹം ക്ലാസ്സ് എടുത്തിരുന്നില്ല.

    വാർട്ടൻ യംഗ് എന്നായിരുന്നു അനാട്ടമിയിലെ എംബ്രിയോളജി
    (ഭ്രൂണശാസ്ത്രം) പഠിപ്പിച്ചിരുന്ന  സാറിന്റെ പേർ.അമേരിക്കൻ
    എംബസ്സിവക കാഡിലാക് കാറിലായിരുന്നു വരത്തു പോക്ക്.
    അക്കാലത്ത്കേ രളത്തിൽ എറ്റവും ഉയർന്ന അളവിൽ ശ്രീപദ്മനാഭന്റെ ചക്രം
    ലഭിച്ചിരുന്നത് ഡന്റൽ കോളേജ്പ്രിൻസിപ്പലിനായിരുന്നു.
    ചീഫ് സെക്രട്ടറിയേക്കാൾ
    ഉയർന്ന ടേക് എവേ.പലതരമലവൻസുകളായിരുന്നു കാരണം.
    അതിലും കൂടുതൽ ശമ്പളം വാർട്ടൻ യംഗിനും കൂട്ടാളിയ്ക്കും കിട്ടിയിരുന്നുവത്രേ.
    ആനയുടെ ചെവിയ്ക്കുള്ളിലെ ഏതോ സൂക്ഷ്മ അവയവം   ആദ്യമായി വിവരിച്ചത്ഈ  കറുത്ത സായിപ്പായിരുന്നു.
    സാർ പറഞ്ഞ ഒരു വാക്കും ഓർമ്മയിൽ ഇല്ല.കാരണം അന്നും അതൊന്നുപോലും
    തിരിഞ്ഞില്ല.നോട്ടിൽ ഒരക്ഷരം പോലുമില്ല.
    പക്ഷേ അദ്ദേഹം വരച്ചു കാണിച്ച
    ചില പടങ്ങൾ ഉണ്ടായിരുന്നു.അതിലൊന്ന് ഒരു കാലത്തും മറക്കില്ല.
    അതിനാൽ അദ്ദേഹത്തിന്റെ പേരും.
    പല തവണ സായിപ്പ് ഈ പടം ബ്ലാക്ക് ബോർഡിൽ വരച്ചിരുന്നു.
    വലിയൊരു വട്ടം.ആന മുട്ട.
    തന്റെ പേരിലെ ആദ്യാക്ഷരമായ വൈ കൊണ്ടതിനെ മൂന്നായി തിരിക്കുന്നു.
    മൂന്നിടങ്ങളിൽ ഒരൊ കാപിറ്റൽ P.
    വട്ടത്തിനു വെളിയിൽ ഇടതുവശത്തായി യംഗ് എന്ന പേരിലെബാക്കി
    അക്ഷരങ്ങൾ.വലതു വശത്ത് വാർട്ടൻ എന്ന പേരും.
    ഭ്രൂണത്തി ന്റെ വളർച്ചയിൽ ആദ്യം ഉള്ളിൽ ഒരിടം മാത്രം.
    അതു പിന്നെ മൂന്നായി വിഭജിക്കപ്പെടുന്നു
    പെരികാർഡിയം Pericardiuma
    പ്ലൂറാ Plura
    പെരിട്ടോണിയം Peritoniyam
    എന്നിങ്ങനെമൂന്നു P കൾ
    നെഞ്ചിൽ രണ്ടു P
    ചെറുത് പെരികാർഡിയം.അതിൽ ഹൃദയം വളരുന്നു
    പിന്നെ ഇടതും വലുതുമായി രണ്ടു പ്ലൂറകൾ.
    ശ്വാസകോശങ്ങൾ അവിടങ്ങളിൽ വളർന്നു വലുതാകുന്നു.
    ഉദരത്തിൽ പെരിട്ടോണീയൽ കാവിറ്റി എന്ന വലിയ ഇടം.
    കുടലും പണ്ടവും കരളും പ്ലീഹയും മറ്റും ഈ പി.ഇടത്തിൽ
    വളരുന്നു.ഇത് ഭൂണശാസ്ത്രം.

    രോഗ ശാസ്തരത്തിലും ഈ"പി" ഇടങ്ങൾക്കു പ്രാധാന്യം ഉണ്ട്.
    മൂന്നിലും വെള്ളക്കെട്ടുണ്ടാകാം.
    പെരിട്ടോണിയൽ,പ്ലൂറൽ,പെരികാർഡിയൽ എഫൂഷനുകൾ.
    കോൺഗ്രസ്സ സർക്കാർ ഘട്ടം ഘട്ടം ആയി മദ്യപാനാസക്തി
    കുറച്ചു കൊണ്ടു വരുന്നതുവരെ കേരളത്തിലെ ആൺ വർഗ്ഗത്തിൽ
    നല്ല പങ്കു മരണ മ  ടയുന്നത് മഹോദരം എന്ന ഉദര വെള്ളക്കെട്ടിനാൽ
    ആവും (അസ്സൈറ്റിസ്).കരൾ രോഗികളുടെ അവസാനം മഹോദരം.
    ക്ഷയരോഗം,ഡങ്കി എന്നിവയാൽ പ്ലൂറൽ എഫൂഷൻ ഉണ്ടാകാം.
    ശ്വാസകോശാവരണത്തിനിടയിൽ വെള്ളക്കെട്ട്.
    അപൂർവ്വമായി പെരികാർഡിയത്തിനുള്ളിലും
    വെള്ളക്കെട്ടൽ ഉണ്ടാകാം.
    പെരികാർഡിയൽ എഫൂഷൻ.
    അതേ,അതേ കുറിച്ചെഴുതാൻ വേണ്ടിയാണ്  കറുത്ത സായിപ്പ്  സാറിനെ കുറിച്ചുള്ള
    ഈ പഴങ്കഥ പറഞ്ഞത്.
    കാത്തിരിക്കുക....

    Tuesday, 1 April 2014

    മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

    മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

    കൃത്യം ഒരു മാസം തികയുന്നു.
    ഇക്കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു.
    സാക്ഷാൽ മരണവുമായി മറ്റൊരേറ്റുമുട്ടൽ.
    മൂന്നാമ ത്തേതും അതിശക്തിമത്തായതുമായ ഏറ്റുമുട്ടൽ.
    ഇവിടെയും പരാജയം മരണത്തിനായിരുന്നു.
    കൃത്യസമയത്തു സഹായിക്കാൻ ബന്ധുക്കളും വിദഗ്ദ
    ഡോക്ടർ സംഘവും പാരാമെഡിക്കൽ സ്റ്റാഫും
    ലഭ്യമായി.
    ദൈവം തുണച്ചു.
    ഒപ്പം ആധുനിക വൈദ്യ ശാസ്ത്രവും.
    ഏറ്റു മുട്ടലിന്റെ വിവരം രഹസ്യമാക്കി വക്കാൻകഴിഞ്ഞു.
    അടുത്ത ബന്ധുക്കൾ മാത്രം അറിഞ്ഞു.
    അക്ക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ.
    അടിയന്തരമായി ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും.
    യൂ.കെ യിൽ ഡോക്ടർമാരായം മകനും മകളുംപറന്നെത്തി.
    ഫേസ്ബുക്കിലെ അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും
    വിവരം മറച്ചു വച്ചു.സ്പൈസ്സ്സസ് ബോർഡിലെ
    വിജീഷ്ണയ്ക്കു മാത്രമാണു എന്തോ സംശയം തോന്നിയത്.
    മാർച്ച് മൂന്നു മുതൽ പത്തുവരെ കോട്ടയം തെള്ളകത്തെ
    കാരിത്താസ് കാർഡിയോളജിക്കൽ സെന്ററിൽ കിടന്നു.
    ജോണി ജോസഫ്, ദീപക് ഡേവിഡ്സൺ തുടങ്ങിയ
    ഡോക്ടറന്മാരുടെ വിദഗ്ദപരിചരണത്തിൽ.
    ഒരു മാസം വിശ്രമം.
    മുപ്പത്തി ഒന്നാം തീയതിആദ്യ ചെക്കപ്പ്.
    ഇപ്പോൾ വിശേഷം ഒന്നു മില്ല.
    സുഖം.വിശ്രമം.

    അടുത്ത ഒരേറ്റുമുട്ടൽ ഉണ്ടായാലതും അതി ജീവിക്കുമോ?
    പറയാനൊക്കില്ല.
    അതിന്റെ വിശദവിവരങ്ങൾ എഴുതാൻ
    കഴിയണമെന്നുമില്ല.
    അതിനാൽ കഴിഞ്ഞ മൂന്ന് ഏറ്റുമുട്ടലുകളെ കുറിച്ച്
    വിശദമായി എഴുതാം.
    മെഡിസിൻ പഠിപ്പിച്ച ഗുരുനാഥൻ കോട്ടയം മെഡിക്കല് കോളേജിലെ
    മെഡിസിൻ വിഭാഗം റിട്ട്പ്രൊ.ഫസർ ഡോ.പാറയ്ക്കന്റെ
    ഒരു കൃതിയുണ്ട്.
    മൈ ബ്രഷെസ് വിത് ഡത്ത്.
    മൂന്നു തവണ
    ഹാർട്ട് അറ്റാക്ക് വരുകയം അതു മൂന്നിനേയും
    അതിജീവിക്കയും ചെയ്ത പാറയ്ക്കൻ സാർ.
    എന്നെ സബന്ധിച്ചിടത്തോളം
    ആദ്യത്തേത് മുങ്ങി മരണവെപ്രാളം.1963 ല്
    അടുത്തത് മസ്തിഷ്ഘാതം.15 വർഷം മുൻപ്.
    പന്തളത്തു വച്ച്.
    ഇപ്പോൾ ഹൃദയാഘാതവും(2014)

    Tuesday, 18 February 2014

    ആരു ചികിസിക്കും? ആരാണതിനു യോഗ്യതയുള്ളവർ?

    ആരു ചികിസിക്കും? 
    ആരാണതിനു യോഗ്യതയുള്ളവർ?

    മെഡിക്കൽ കോളേജുകളിലേയും വന്കിട സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി
    ആശുപത്രികളിലേയും സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ കരങ്ങളിൽ
    ആണു ജനങ്ങളുടെ ആരോഗ്യം എന്ന ചിന്താഗതി ഇന്നു നമ്മുടെ നാട്ടിൽ
    പരക്കെ വ്യാപകമാണ്. "ജനകീയ ആരോഗ്യം" എന്ന അതിമനോഹരമായ
    പ്രയോഗം ആവിഷകരിച്ച,ഇടതുപക്ഷ സഹചാരിയായ മുൻ കേരളവൈസ്ചാൻസലർ
    ഡോ.ബി.ഇക്ബാലും അനുയായികളും ആണ് ഇത്തരം ഒരു ചിന്താഗതി പരത്തിയത്.
    കേരളത്തെ ചികിസിക്കണം എന്ന പേരിൽ ഫെബ് 16-22 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
    ഡോ.ഇക്ബാലെഴുതിയ ലേഖനം പരക്കെ ചർച്ച 
    ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

    " വികസിത രാജ്യങ്ങൾക്കു തുല്യമായ ആരോഗ്യനിലവാരം കൈവരിച്ചസംസ്ഥാനമാണു കേരളം" എന്നതാണു ഡോ.ഇക്ബാലിന്റെ ആദ്യ
    വാചകം.സംസ്ഥാനം"ആയിരുന്നു"എന്നെന്റെ വക ഭേദഗതി.
    1965,1974 കാലഘട്ടങ്ങളിലെ ആരോഗ്യനിലയുടെ സ്ഥിതിവിവരം ഡോ.ഇക്ബാൽനൽകുന്നു.
    1974 കാലത്ത് കേരളത്തിൽ എത്ര മെഡിക്കൽ കോളേജുകൽ,എത്രമൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റലുകൾ,എത്ര സൂപർസ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരുന്നു എന്ന
    കാര്യം ഡോ.ഇക്ബാൽ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കുന്നു.ജനകീയആരോഗ്യത്തിൽ ഇവയുടെ പങ്ക് മൻസ്സിലാക്കണമെങ്കിൽ ആ കണക്കുകളും വേണം.
    ആരോഗ്യമേഖലയ്ക്ക് അക്കാലത്ത സർക്കാർ നൽകിയ വിഹിതം ഡോ.ഇക്ബാൽപറയുന്നുണ്ട്.വെറും 0.9 ശതമാനം.
    എന്നു പറഞ്ഞാൽ വെറൂം 0.9മ്ശതമാനം കൊണ്ടൂം വൻ നേട്ടം നേടാം.അതിനു മൂന്നുശതമാനം വിഹിതമോ അമേരിക്കയിൽ അവർ ഇന്നു ചെലവാക്കുന്ന 18 ശതമാനമോ വേണ്ട എന്ന കാര്യം ഡോ.ഇക്ബാൽ കാണാതെ പോകുന്നു.
    (തുടരും)
    1974 കാലത്ത് കേരളത്തിൽ ഉയർന്ന ആരോഗ്യനിലവാരം
    പുലർത്തിയിരുന്നതിന്റെ കാരണങ്ങൾ (!)സാമൂഹ്യനീതിയിലധിഷ്ഠിതം,
    (2)ഉയർന്ന സാക്ഷരത,(3)ഭൂപരിഷകരണനിയമം വഴി ജന്മിത്വം അവസാനിപ്പിച്ചത്,
    (4)പൊതുവിതരണസമ്പ്രദായം,(5)അവകാശസമരങ്ങളിലൂടെ ഉണ്ടായ നേട്ടം എന്നിവയും
    അതിനെല്ലാമുപരി (6)ഉയർന്ന സ്ത്രീസാക്ഷരതയും ആണെന്നു ഡോ.ഇക്ബാൽ.
    പക്ഷേ വർഷങ്ങൾ കഴിഞ്ഞു 2014 ല് പോലും ഈ നേട്ടങ്ങൾ ആറും  നിലനിൽക്കുന്നു.
    പക്ഷേ ആരോഗ്യനിലവാരം മോശം.രോഗാതുരത്(മോർബിഡിറ്റി) കൂടുതൽ.
    എന്താണു കാരണം?
    ഡോ.ഇക്ബാൽ എടുത്തു പറഞ്ഞ കാരണങ്ങൾ മാത്രമല്ല 1974 കാലത്തെ ഉയർന്ന
    ആരോഗ്യനിലവാരത്തിനു കാരണം എന്നു വ്യക്തം.
    പിന്നെ എന്തായിരുന്നു കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരത്തിനു കാരണം?
    "കേരളാ മോഡലി"നു കാരണമായ അടിസ്ഥാന ഘടകം എന്തായിരുന്നു?
    ഇന്നില്ലാത്ത എന്താണന്നുണ്ടായിരുന്നത്?

    Tuesday, 28 January 2014

    പ്രസവിക്കാനും മുലയൂട്ടാനും

    പ്രസവിക്കാനും മുലയൂട്ടാനും
    കഴിഞ്ഞ മൂന്നു വർഷങ്ങളായി കോട്ടയം ജില്ലയിലെ ഹയർ
    സെക്കണ്ടറി സ്കൂളുകളിലെ സൗഹൃദക്ലബ്ബുകളിൽ ആൺകുട്ടികൾക്കും
    പെണ് ക്കുട്ടികൾക്കും(ഒരുമിച്ചു തന്നെ) ഫാമിലി ലൈഫ് എഡ്യൂക്കേഷൻ
    എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്ന പൊതുജനാരോഗ്യ
    പ്രവർത്തകൻ കൂടിയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ,"സർക്കാർ സ്കൂളുകളിൽ
    പ്രസവരക്ഷ" എന്ന പേരിൽ മനില സി.മോഹൻ ഫെബ്രുവരി 2 ലക്കം മാതൃഭൂമി
    ആഴ്ച്ചപ്പതിപ്പിലെ ട്രൂ കോപ്പിയിലെഴുതിയ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ല.

    റൂബെല്ലാവാക്സീൻ കുത്തി വച്ചാൽ  "കുട്ടികളെ നിങ്ങളെല്ലാവരും പ്രസവിക്കാനുള്ളവർ
    എന്ന തോന്നൽ കുമാരികളിൽ ഉണ്ടാക്കും" എന്ന വാദം അജ്ഞത കൊണ്ടു മാത്രമാണ്.
    കുമാരികൾ നാളെ വിവാഹിതരാകേണ്ടവരും സന്തുഷ്ടകുടുംബജീവിതം നയിക്കേണ്ടവരും 
    അമ്മയാകേണ്ടവരും കുഞ്ഞുങ്ങളെ മുലയൂട്ടി തന്നെ വളർത്തേണ്ടവരുമാണെന്ന
    കാര്യം അവരോടു തുറന്നു തന്നെ പറയാറുണ്ട്.പ്രകൃതി പെൺകുട്ടികൾക്കും ഗർഭ
    പാത്രം നൽകിയിരിക്കുന്നത് പ്രസവിക്കാനും സ്തനങ്ങൾ നൽകിയിരിക്കുന്നത് മുല
    ഊട്ടാനും തന്നെയാണ്.യോനി ആർത്തവസ്രാവത്തിനും ലൈംഗീകബന്ധത്തിനും പ്രസവത്തിനും
    വേണ്ടിയും. അവയൊക്കെ ഉപയോഗിക്കാതിരുന്നാൽ പ്രകൃതി അഥവാ ദൈവം അവളെ
    ശിക്ഷിക്കും.ഫൈബ്രോയിഡ് എന്ന ഗർഭപാത്രമുഴകളും സ്താനാർബുദവും മറ്റും പിടിപെടുന്നത്
    അങ്ങനെയാണെന്നു കുട്ടികളോടു പറഞ്ഞു കൊടുക്കാറുണ്ട്.അല്ലാത്ത പക്ഷം അവരിൽ 
    പലരും ഡിങ്ക് (DINK)സമൂഹത്തിൽ ചേരും.(DOUBLE INCOME;NO KID'ഡബിൾ ഇങ്കം.നോ കിഡ്)അതേ പെൺകുട്ടികളെ
    സൃഷ്ടിച്ചിരിക്കുന്നത് ഗർഭിണിയാകാനും അമ്മയാകാനും മുലയൂട്ടനും തന്നെ.
    അല്ലെങ്കിൽ
    പിന്നെ എന്തിനു ഗർഭപാത്രം? എന്തിനു സ്തനങ്ങൾ?